Sadhika Venugopal: ഗ്ലാമറസ് ഫോട്ടോഷൂട്ടുമായി സാധിക, ചിത്രങ്ങൾ വൈറൽ

മഴവിൽ മനോരമയിലെ പട്ടുസാരി എന്ന സീരിയലിലൂടെ ജനഹൃദയങ്ങളിൽ പ്രിയങ്കരിയായി മാറിയ താരമാണ് നടി സാധിക വേണുഗോപാൽ. അതിന് മുമ്പ് തന്നെ സിനിമയിൽ അഭിനയിച്ചിട്ടുള്ള സാധിക ഓർക്കുട്ട് ഒരു ഓർമ്മക്കൂട്ട് എന്ന ചിത്രത്തിലാണ് ആദ്യമായി അഭിനയിക്കുന്നത്. 

1 /6

കലാഭവൻ മണിയുടെ നായികയായി എംഎൽഎ മണി പത്താം ക്ലാസും ഗുസ്തിയും എന്ന സിനിമയിൽ അഭിനയിച്ചിരുന്നു. സിനിമയിൽ അഭിനയിച്ചതിനേക്കാൾ കൂടുതൽ ആരാധകരെ സാധികയ്ക്ക് ലഭിച്ചത് പട്ടുസാരിയിൽ പ്രധാന വേഷത്തിൽ എത്തിയ ശേഷമാണ്.  

2 /6

 നിരവധി ടെലിവിഷൻ ഷോകളിൽ അവതാരകയായും കുക്കറി ഷോ ചാനലിൽ നടത്തി ശ്രദ്ധനേടുകയും ചെയ്ത സാധിക ഒരുസമയം വരെ സ്റ്റാർ മാജിക്കിലും വളരെ സജീവമായി പങ്കെടുത്തിട്ടുണ്ട്. കോഴിക്കോട് സ്വദേശിനിയാണ് സാധിക വേണുഗോപാൽ.

3 /6

സാധികയുടെ അച്ഛനും അമ്മയും സിനിമ രംഗത്ത് പ്രവർത്തിച്ചവരുമാണ്. അച്ഛൻ വേണു സിത്താര സംവിധായകനും അമ്മ രേണുക സിനിമാനടിയുമായിരുന്നു. സിനിമയിൽ നായികാ റോളുകളേക്കാൾ സാധിക ചെയ്തത് സഹനടി, സ്വഭാവ റോളുകളായിരുന്നു. 

4 /6

ഫോർ, ബാച്ചിലേഴ്സ് തുടങ്ങിയ അടുത്ത ഇറങ്ങിയ സിനിമകളിൽ സാധിക അഭിനയിച്ചിട്ടുണ്ട്. സുരേഷ് ഗോപിയുടെ പാപ്പൻ ആണ് അടുത്ത സിനിമ. ഗ്ലാമറസ് ഫോട്ടോഷൂട്ടുകൾ ചെയ്ത എന്നും ആരാധകരെ അമ്പരിപ്പിക്കാറുള്ള സാധിക തന്റെ പുതിയ ഷൂട്ടിന്റെ ചിത്രങ്ങൾ ഇപ്പോൾ പുറത്തുവിട്ടിരിക്കുകയാണ്.   

5 /6

സ്റ്റൈലിഷ് ഔട്ട് ഫിറ്റിൽ ഹോട്ട് ലുക്കിൽ തിളങ്ങിയ സാധികയുടെ ചിത്രങ്ങൾ എടുത്തിരിക്കുന്നത് ജിബിൻ ആർട്ടിസ്റ്റാണ്. റോസ് ആൻസ് ഡിസൈൻ ചെയ്ത ഔട്ട് ഫിറ്റിൽ തിളങ്ങിയ സാധികയെ മേക്കപ്പ് ചെയ്തത് മുകേഷ് മുരളിയാണ്.

6 /6

You May Like

Sponsored by Taboola