Priyanka Nair: സ്റ്റൈലിഷ് ലുക്കിൽ പ്രിയങ്ക നായർ, ചിത്രങ്ങൾ കാണാം...

മലയാളം, തമിഴ് ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായ നടിയാണ് പ്രിയങ്ക നായർ. 2006ൽ വെയിൽ എന്ന തമിഴ് ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് കടന്ന് വന്ന പ്രിയങ്ക സുരേഷ് ഗോപി ചിത്രമായ കിച്ചാമണി എം ബി എ എന്ന ചിത്രത്തിലൂടെയാണ് മലയാളത്തിലേക്ക് കടന്ന് വന്നത്. 

1 /6

വിലാപങ്ങൾക്കപ്പുറം എന്ന ചിത്രത്തിലൂടെ മികച്ച നടിക്കുള്ള സംസ്ഥാന പുരസ്കാരവും താരം കരസ്ഥമാക്കിയിട്ടുണ്ട്. തമിഴിലെ സംവിധായകനും നടനുമായ ലോറൻസ് റാമിനെ 2012ൽ പ്രിയങ്ക വിവാഹം കഴിച്ചു. 

2 /6

മുകുന്ദ് റാം എന്നൊരു മകൻ ഉണ്ട്. 2015 ൽ ഇരുവരും വിവാഹമോചനത്തിലേക്ക് നീങ്ങി.   

3 /6

ഊമക്കുയിൽ, മേഘം, ആകാശദൂത് തുടങ്ങിയ പരമ്പരകളിൽ അഭിനയിച്ചിട്ടുള്ള പ്രിയങ്ക അവസാനമായി പ്രേക്ഷകരിലേക്കെത്തിയത് ഏറെ പ്രേക്ഷകപ്രശംസ നേടിയ ഹോമിലെ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചാണ്. കടുവ, 12ത് മാൻ, അന്താക്ഷരി, ജനഗണമന എന്നിവയാണ് മറ്റ് പുതിയ ചിത്രങ്ങൾ.

4 /6

പ്രിയങ്ക സോഷ്യൽ മീഡിയയിൽ പങ്ക് വെച്ചിരിക്കുന്ന പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ഇപ്പോൾ പ്രേക്ഷകരുടെ മനം കവർന്നിരിക്കുന്നത്.   

5 /6

സ്റ്റൈലിഷ് ലുക്കിൽ നടി എത്തിയിരിക്കുന്ന ചിത്രങ്ങൾ പകർത്തിയിരിക്കുന്നത് ശാലു പേയാടാണ്.

6 /6

മലയാളം, തമിഴ് ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായ നടിയാണ് പ്രിയങ്ക നായർ. 2006ൽ വെയിൽ എന്ന തമിഴ് ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് കടന്ന് വന്നത്

You May Like

Sponsored by Taboola