Poojitha Menon: സ്റ്റൈലിഷ് ലുക്കിൽ പൂജിത മേനോൻ, ചിത്രങ്ങൾ കാണാം

‘നീ കൊ ഞാൻ ചാ’ എന്നെ ന്യൂ.ജൻ സിനിമയിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ താരമാണ് നടി പൂജിത മേനോൻ. പിന്നീട് നായികയായും സഹനടിയായും മലയാളികൾക്ക് മുന്നിൽ എത്തിയ പൂജിത ഇപ്പോൾ സീരിയൽ രംഗത്ത് സജീവമായി അഭിനയിക്കുന്ന ഒരാളുകൂടിയാണ്. 

1 /6

ബിജു മേനോന്റെ നായികയായി സ്വർണ കടുവ എന്ന സിനിമയിൽ അഭിനയിച്ച ശേഷമാണ് പൂജിതയെ പ്രേക്ഷകർ ശ്രദ്ധിച്ചു തുടങ്ങിയത്. ആ സിനിമയിൽ ബിജു മേനോൻ വിവാഹം ചെയ്യുന്ന ദീപ്തി എന്ന കഥാപാത്രമായി പൂജിത തിളങ്ങി. വളരെ ശക്തമായ ഒരു കഥാപാത്രത്തെയാണ് പൂജിത സിനിമയിൽ അവതരിപ്പിച്ചിരുന്നത്.   

2 /6

മഴവിൽ മനോരമയിൽ സംപ്രേക്ഷണം ചെയ്തിരുന്ന എന്റെ കുട്ടികളുടെ അച്ഛൻ എന്ന സീരിയലിലെ വില്ലത്തി വേഷം പൂജിതയെ കുടുംബ പ്രേക്ഷകരുടെയും പ്രിയങ്കരിയാക്കി മാറ്റിയിരുന്നു.

3 /6

ടെലിവിഷൻ ഷോകളിൽ അവതാരകയായും പൂജിത തിളങ്ങിയിട്ടുണ്ട്. ഏഷ്യാനെറ്റിലെ ഡെയർ ദി ഹിയർ, സീ കേരളത്തിലെ ബോയിങ് ബോയിങ് തുടങ്ങിയ പരിപാടികളിൽ മത്സരാർത്ഥിയായും പൂജിത പങ്കെടുത്തിട്ടുണ്ട്. 

4 /6

ചിൽഡ്രൻസ് പാർക്ക് എന്ന സിനിമയിലാണ് പൂജിത അവസാനമായി അഭിനയിച്ചത്. മോഡലിംഗ് മേഖലയിൽ നിന്ന് അഭിനയ രംഗത്തേക്ക് എത്തിയ ഒരാളുകൂടിയാണ് പൂജിത.

5 /6

കുവൈറ്റിൽ ജനിച്ച് വളർന്ന പൂജിത മോഡലിംഗ് ചെയ്യുന്നത് കൊണ്ട് തന്നെ ധാരാളം ഫോട്ടോഷൂട്ടുകളും ചെയ്യാറുണ്ട്. സ്റ്റൈലിഷ് ലുക്കിൽ പൂജിത ചെയ്ത പുത്തൻ ഷൂട്ടിലെ ചിത്രങ്ങൾ ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. 

6 /6

സെലിബ്രിറ്റി ഫോട്ടോഗ്രാഫറായ അകിൻ പടുവ എടുത്ത ചിത്രങ്ങളാണ് ഇവ. കൊച്ചി പനമ്പള്ളി നഗറിൽ വച്ചാണ് ഈ മനോഹരമായ ചിത്രങ്ങൾ എടുത്തിരിക്കുന്നത്.

You May Like

Sponsored by Taboola