ഏഴാം ക്ലാസിൽ പഠിക്കുമ്പോഴാണ് നമിത വേളാങ്കണ്ണി മാതാവ് എന്ന സീരിയലിൽ അഭിനയിക്കുന്നത്.
നിരവധി ആരാധകരുള്ള നടിയാണ് നമിത പ്രമോദ്. കടമറ്റത്ത് കത്തനാർ, വേളാങ്കണ്ണി മാതാവ്, എന്റെ മാനസപുത്രി എന്നീ സീരിയലുകളിലൂടെയാണ് നമിത അഭിനയരംഗത്തേക്ക് എത്തുന്നത്.
നമിതയുടെ വെസ്റ്റേൺ ലുക്കിലുള്ള സ്റ്റൈലിഷ് ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.
താരത്തിന്റെ ചിത്രങ്ങൾ ഇതിനോടകം ആരാധകർ ഏറ്റെടുത്ത് കഴിഞ്ഞു.
ട്രാഫിക് എന്ന ചിത്രത്തിലൂടെയാണ് സിനിമയിലേക്കുള്ള അരങ്ങേറ്റം.
പിന്നീട് നിവിൻ പോളി നായകനായ പുതിയ തീരങ്ങൾ എന്ന ചിത്രത്തിൽ നായികയായി.
ശേഷം ദിലീപിനൊപ്പം സൗണ്ട് തോമ എന്ന ചിത്രത്തിൽ നായികയായി അഭിനയിച്ചു.
പുള്ളിപ്പുലികളും ആട്ടിൻകുട്ടിയും എന്ന ചിത്രത്തിൽ കുഞ്ചാക്കോ ബോബന്റെ നായികയായിരുന്നു.
അടുത്തിടെ സമ്മർ ടൗൺ കഫേ എന്ന പേരിൽ നമിത തന്റെ പുതിയ സംരംഭം കൊച്ചിയിൽ ആരംഭിച്ചിരുന്നു.