Meera Nandan: സ്റ്റൈലിഷ് ലുക്കിൽ മീര നന്ദൻ, ചിത്രങ്ങൾ വൈറൽ

ഏഷ്യാനെറ്റിലെ സ്റ്റാർ സിംഗർ എന്ന റിയാലിറ്റി ഷോയിൽ ഒരു മത്സരാർത്ഥിയായി പങ്കെടുക്കാൻ എത്തുകയും ശേഷം ആ പരിപാടിയുടെ അവതാരികയിൽ ഒരാളായി തിരഞ്ഞെടുക്കുകയും ചെയ്ത താരമാണ് നടി മീരാനന്ദൻ. 

1 /5

ഗായികയായി അറിയപ്പെടേണ്ടിയിരുന്ന മീരാനന്ദൻ അങ്ങനെ വൈകാതെ തന്നെ സിനിമയിൽ നായികയായി അറിയപ്പെടുകയും ചെയ്തു. എല്ലാം സ്റ്റാർ സിംഗറിലൂടെ താരത്തിന് ലഭിച്ചതാണ്.

2 /5

മുല്ല എന്ന ദിലീപ് നായകനായ സിനിമയിലേക്ക് മീരാനന്ദൻ എത്തുന്നത് അതിന് ഒരു കാരണമായി. ആദ്യ സിനിമയിലെ പ്രകടനം പ്രേക്ഷകർ ഏറെ ഇഷ്ടപ്പെടുകയും ചെയ്തിരുന്നു. ലച്ചി എന്ന കഥാപാത്രത്തെ ആയിരുന്നു മീരാനന്ദൻ മുല്ലയിൽ അവതരിപ്പിച്ചത്. 

3 /5

കറൻസി, പുതിയ മുഖം, എൽസമ്മ എന്ന ആൺകുട്ടി, സീനിയർസ്, മല്ലു സിംഗ്, മൈലാഞ്ചി മൊഞ്ചുള്ള വീട് തുടങ്ങിയ സിനിമകളിൽ മീരാനന്ദൻ അഭിനയിച്ചിട്ടുണ്ട്. ധാരാളം ടെലിവിഷൻ ഷോകളിൽ അവതാരകയായ മീരാനന്ദൻ, മോഹൻലാലിനൊപ്പം ‘ലാൽ സലാം’ എന്ന പ്രോഗ്രാമിൽ അവതാരകയായും തിളങ്ങിയിരുന്നു. 

4 /5

സിനിമയിൽ നിന്ന് വിട്ട് ഏകദേശം 4-5 വർഷത്തോളമായി റേഡിയോ ജോക്കിയായി ജോലി ചെയ്യുകയാണ്. അജ്മാനിലെ ഗോൾഡ് എഫ്.എമ്മിലാണ് ഇപ്പോൾ മീരാനന്ദൻ ആർ.ജെയായി ജോലി ചെയ്യുന്നത്. ലവ് ജിഹാദ് എന്ന സിനിമയിലൂടെ വീണ്ടും സിനിമയിലേക്ക് വരികയാണ് മീരാനന്ദൻ.

5 /5

അതിൽ ചെറിയ ഒരു റോളിൽ മീര അഭിനയിക്കുന്നുണ്ട്. സമൂഹ മാധ്യമങ്ങളിൽ ഇടയ്ക്കിടെ മീര കിടിലം ഫോട്ടോഷൂട്ടുകൾ ചെയത് ആരാധകരെ ഞെട്ടിക്കാറുണ്ട്. ഇപ്പോഴിതാ കറുപ്പ് ഡ്രെസ്സിൽ മീര ചെയ്ത ഒരു ഫോട്ടോഷൂട്ടാണ് വൈറലാവുന്നത്. ദുബൈയിൽ വച്ചാണ് ചിത്രങ്ങൾ എടുത്തിരിക്കുന്നത്. മഹാഫുസാണ് മീരയുടെ ഈ പുതിയ ഫോട്ടോസ് എടുത്തിരിക്കുന്നത്.

You May Like

Sponsored by Taboola