Meera Jasmine: ദീപാവലി അടിച്ചുപൊളിച്ച് മീര ജാസ്മിൻ, ചിത്രങ്ങൾ കാണാം

സൂത്രധാരൻ എന്ന ദിലീപ് ചിത്രത്തിലൂടെ നായികയായി അഭിനയിച്ചുകൊണ്ട് സിനിമയിലേക്ക് എത്തിയ താരമാണ് നടി മീരാജാസ്മിൻ. മലയാളത്തിലെ മുതിർന്ന താരങ്ങളുടെ മുതൽ യുവതാരനിരയുടെ നായികയായി വരെ അഭിനയിച്ചിട്ടുള്ള മീരാജാസ്മിൻ അഞ്ച് വർഷത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും മലയാള സിനിമയിലേക്ക് തിരിച്ചുവന്നിരിക്കുകയാണ്

1 /7

മീരയുടേത്  വെറുമൊരു തിരിച്ചുവരവ് അല്ലെന്ന് പറയേണ്ടി വരും.  സോഷ്യൽ മീഡിയയിൽ ഉൾപ്പെടെ തരംഗമായി കൊണ്ടായിരുന്നു മീരാജാസ്മിന്റെ തിരിച്ചുവരവ്. ഗ്ലാമറസ് ഷൂട്ടുകൾ ചെയ്ത് മിക്കപ്പോഴും ഞെട്ടിച്ച മീര ജാസ്മിന് ഫോളോവേഴ്സ് കൂടിക്കൊണ്ടേയിരുന്നു. 

2 /7

സത്യൻ അന്തിക്കാടും ജയറാമും ഒന്നിച്ച മകൾ എന്ന സിനിമയിലൂടെയാണ് താരം മടങ്ങിവരവ് അറിയിച്ചത്. അതിൽ ജയറാമിന്റെ ഭാര്യയുടെ റോളിൽ അഭിനയിച്ച മീരാജാസ്മിൻ പ്രേക്ഷകരുടെ കൈയടികൾ നേടി.

3 /7

രണ്ട് തവണ കേരള സംസ്ഥാന അവാർഡും ഒരു തവണ ദേശീയ അവാർഡും മികച്ച നടിക്കുള്ളത് നേടിയിട്ടുള്ള ഒരാളാണെന്ന് നിലയിൽ മീരാജാസ്മിന്റെ കരുത്തുറ്റ കഥാപാത്രങ്ങൾ ഇനിയും പ്രേക്ഷകർ സിനിമയിൽ പ്രതീക്ഷിക്കുന്നുണ്ട്. 

4 /7

മറ്റു താരങ്ങളെ പോലെ തന്നെ ഇപ്പോഴിതാ മീരാജാസ്മിനും ദീപാവലി ആഘോഷമാക്കിയിരിക്കുകയാണ്. ഇതിന്റെ ചിത്രങ്ങളും മീരാജാസ്മിൻ പങ്കുവച്ചിട്ടുണ്ട്.

5 /7

സഹോദരിയും മറ്റ് ബന്ധുക്കളും അടുത്ത സുഹൃത്തുക്കളുമെല്ലാം ഒരുമിച്ച് പൂത്തിരി കത്തിച്ച് ദീപാവലി ആഘോഷിക്കുന്ന ചിത്രങ്ങൾ മീരാജാസ്മിൻ തന്നെ തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. 

6 /7

‘പ്രതീക്ഷയുടെ വെളിച്ചം’ എന്ന തലക്കെട്ട് നൽകിയാണ് മീരാജാസ്മിൻ ഫോട്ടോസ് പോസ്റ്റ് ചെയ്തത്. 

7 /7

മീരയ്ക്ക് നല്ലയൊരു ദീപാവലി ആശംസിച്ച് ആരാധകരും തിരിച്ച് കമന്റുകൾ ഇട്ടിട്ടുണ്ട്.

You May Like

Sponsored by Taboola