Manve Surendran: അൽപം വൈകിയെങ്കിലും അത് സംഭവിച്ചു, പുത്തൻ വിശേഷം പങ്കുവെച്ച് നടി മാൻവി

Manve Surendran: സിനിമയിൽ അഭിനയിക്കുന്ന താരങ്ങളെ പോലെ തന്നെ സോഷ്യൽ മീഡിയയിൽ ആരാധകരുള്ളവരാണ് സീരിയൽ താരങ്ങളും. ടെലിവിഷൻ പരമ്പരകളിലൂടെ ജനങ്ങളുടെ മനസ്സിൽ ഇടം നേടുന്ന താരങ്ങൾ സോഷ്യൽ മീഡിയയിലും സജീവമായി നിൽക്കാൻ ശ്രദ്ധിക്കാറുണ്ട്

1 /5

സീത എന്ന സീരിയലിൽ വില്ലത്തി വേഷത്തിൽ കുടുംബ പ്രേക്ഷകർക്ക് സുപരിചിതയായ താരമാണ് നടി മാൻവി സുരേന്ദ്രൻ.  ശ്രുതി സുരേന്ദ്രൻ എന്നാണ് മാൻവിയുടെ യഥാർത്ഥ പേര്. സീതയുടെ രണ്ടാം സീസണിലും മാൻവി അഭിനയിക്കുന്നുണ്ട്.

2 /5

മൂന്ന് ചാനലുകളിൽ ഒരേ സമയം സീരിയലുകളുള്ള ഒരാളാണ് മാൻവി. ഫ്ലാവേഴ്സ് ടി.വിയിലെ സീത, സീ കേരളത്തിലെ മിസ്സിസ് ഹിറ്റലർ, ഏഷ്യാനെറ്റിൽ കൂടെവിടെ തുടങ്ങിയ പരമ്പരകളിൽ ഇപ്പോൾ അഭിനയിച്ച് നിറഞ്ഞ് നിൽക്കുകയാണ് മാൻവി. ഒന്ന് രണ്ട് സിനിമകളിലും മാൻവി അഭിനയിച്ചിട്ടുണ്ട്.

3 /5

തന്റെ ജീവിതത്തിലെ ഒരു സന്തോഷകരമായ വിശേഷം ആരാധകർക്കൊപ്പം പങ്കുവച്ചിരിക്കുകയാണ്. അല്പം വൈകിയെങ്കിലും അത് മാൻവിക്കും ലഭിച്ചല്ലോ എന്നാണ് ആരാധകർ പറയുന്നത്. ഇൻസ്റ്റാഗ്രാമിൽ മൂന്ന് ലക്ഷം ഫോളോവേഴ്സ് ആയതിന്റെ സന്തോഷമാണ് മാൻവി പങ്കുവച്ചത്.   

4 /5

ആശംസകൾ അറിയിച്ചും, പാർട്ടി വേണമെന്നും മറുപടികൾ നൽകി ആരാധകരും സന്തോഷത്തിൽ പങ്കുചേർന്നു. സ്റ്റാർ മാജിക്കിൽ പങ്കെടുത്ത ശേഷമാണ് മാൻവിക്ക് ഇൻസ്റ്റാഗ്രാമിൽ ഫോളോവേഴ്സ് കൂടിയത്. അതിൽ ഇപ്പോഴില്ലെങ്കിലും ഉണ്ടായിരുന്ന സമയത്ത് മാൻവിയെ കാണാൻ വേണ്ടി മാത്രം എപ്പിസോഡുകൾ കണ്ടവർ വരെയുണ്ട്. 

5 /5

കുട്ടിക്കാലം മുതൽ ക്ലാസിക്കൽ ഡാൻസ് പഠിക്കുന്ന മാൻവി ഷോയിൽ പലപ്പോഴും അത് ചെയ്‌ത്‌ പ്രേക്ഷകരെ ഞെട്ടിച്ചിട്ടുണ്ടായിരുന്നു. തേനും വയമ്പും, സുമംഗലി ഭവ തുടങ്ങിയ പരമ്പരകളിലും മാൻവി അഭിനയിച്ചിട്ടുണ്ട്.

You May Like

Sponsored by Taboola