മാളവിക മേനോൻ സിനിമയിൽ അഭിനയിക്കുന്നതിനോടൊപ്പം തന്നെ സോഷ്യൽ മീഡിയയിലും വളരെ സജീവമായി നിൽക്കാൻ ശ്രദ്ധിക്കാറുണ്ട്. പലരും സിനിമയിലെ അഭിനയത്തോടൊപ്പം തന്നെ മോഡൽ ഫോട്ടോഷൂട്ടുകളും റീൽസും മറ്റും ചെയ്യാറുണ്ട്.
മലയാള സിനിമ താരങ്ങളും ഈ കാര്യത്തിൽ ഒട്ടും പിന്നിലല്ല. സിനിമയിൽ നായികയായും സഹനടിയായുമെല്ലാം അഭിനയിച്ച് പ്രേക്ഷക പ്രീതി നേടിയ ഒരു താരമാണ് നടി മാളവിക മേനോൻ.
ആദ്യ സിനിമ മുതൽ ഏത് വേഷവും ചെയ്യാൻ ശ്രദ്ധിക്കുന്ന ഒരാളാണ് മാളവിക. സാധാരണ നായികയായി അഭിനയിച്ചു കഴിഞ്ഞാൽ ചെറിയ സഹനടി റോളുകൾ ഒന്നും താരങ്ങൾ അഭിനയിക്കാറില്ല.
അവരിൽ നിന്നെല്ലാം മാളവിക ഏറെ വ്യത്യസ്തായാകുന്നത് ഇത് കൊണ്ട് തന്നെയാണ്. അനിയത്തിയായും കൂട്ടുകാരിയായും സഹപ്രവർത്തകയായുമെല്ലാം മാളവിക ചുരുങ്ങിയ കാലയളവിൽ അഭിനയിച്ചിട്ടുണ്ട്.
ഈ വർഷം റിലീസായ ആറോളം സിനിമകളിൽ മാളവിക ചെറുതും വലുതുമായ വേഷങ്ങളിലൂടെ ഭാഗമായിട്ടുണ്ട്. സിനിമ അഭിനയം പോലെ താരം കൊണ്ട് നടക്കുന്ന സോഷ്യൽ മീഡിയ. ധാരാളം വസ്ത്ര ബ്രാൻഡുകൾ ഷൂട്ടുകളിൽ മാളവിക തിളങ്ങാറുണ്ട്.
അതിപ്പോ നാടൻ വേഷമാണെങ്കിലും മോഡേൺ ഗ്ലാമറസ് വേഷമാണെങ്കിലും മാളവിക അതിൽ അതിസുന്ദരിയായ കാണപ്പെടാറുണ്ട്.
സ്വയംവര സിൽക്സ് എന്ന വസ്ത്ര ബ്രാൻഡിന്റെ പാർട്ടി വെയർ സാരിയിൽ തിളങ്ങിയിരിക്കുന്ന ചിത്രങ്ങൾ ഇപ്പോൾ തന്റെ ആരാധകർക്ക് ഒപ്പം പങ്കുവച്ചിരിക്കുകയാണ് മാളവിക. കടുംപച്ച നിറത്തിലെ സാരിയിലുള്ള മാളവികയുടെ ഫോട്ടോസ് എടുത്തിരിക്കുന്നത് അമൽ ഷാജിയാണ്. അശ്വതി വിപുലാണ് മേക്കപ്പ് ചെയ്തിരിക്കുന്നത്. “സാരികൾ യഥാർത്ഥത്തിൽ ആത്മാവുള്ള വസ്ത്രങ്ങളാണ്..”, എന്നാണ് പോസ്റ്റിന് നൽകിയ ക്യാപ്ഷൻ.