കിടിലം മേക്കോവറുമായി നടി കൃഷ്ണപ്രഭ, ചിത്രങ്ങൾ വൈറലാകുന്നു...

2008 മുതൽ സിനിമയിൽ സജീവമായി നിൽക്കുന്ന ഒരു താരമാണ് നടി കൃഷ്ണ പ്രഭ. ഒരു അഭിനയത്രി എന്നതുപോലെ തന്നെ നർത്തകി, ഗായിക, അവതാരക തുടങ്ങിയ മേഖലയിലും കഴിവ് തെളിയിച്ചിട്ടുള്ള ഒരാളാണ് കൃഷ്ണപ്രഭ. 

മോഹൻലാൽ നായകനായ മാടമ്പിയിലെ ഭവാനി എന്ന കഥാപാത്രമാണ് കൃഷ്ണപ്രഭയെ പ്രേക്ഷകർ ആദ്യം തിരിച്ചറിഞ്ഞ് തുടങ്ങുന്നത്.

1 /5

പിന്നീട് നിരവധി സിനിമകളിൽ ഹാസ്യനടിയായി അഭിനയിച്ചിട്ടുള്ള കൃഷ്ണപ്രഭ ഒരു ഇന്ത്യൻ പ്രണയകഥയിലൂടെ സ്വഭാവനടിയായും അഭിനയിച്ചു തുടങ്ങി.   

2 /5

അതൊരു മാറ്റത്തിന്റെ തുടക്കമായിരുന്നു. പിന്നീട് നിരവധി സിനിമകളിൽ അത്തരം റോളുകൾ അഭിനയിച്ച് പ്രേക്ഷകരെ ഞെട്ടിച്ചുകൊണ്ടിരുന്നു. ഏറ്റവും ഒടുവിലാണ് മോഹൻലാലിൻറെ തന്നെ ദൃശ്യം 2-വിൽ വളരെ കുറച്ച് മാത്രം സീനുകളിൽ അഭിനയിച്ച് ഗംഭീര പ്രകടനം കാഴ്ചവച്ചു

3 /5

കിംഗ് ഫിഷ്, ഉൾകാഴ്ച, മൈ നെയിം ഈസ് അഴകൻ എന്നിവയാണ് ഇനി പുറത്തിറങ്ങാനുള്ള സിനിമകൾ. സോഷ്യൽ മീഡിയയിൽ വളരെ അധികം ആക്റ്റീവ് ആയിട്ടുള്ള ഒരാളാണ് താരം. 

4 /5

കൃഷ്ണപ്രഭയുടെ ഏറ്റവും പുതിയ ഫോട്ടോഷൂട്ടാണ് ആരാധകരെ ശരിക്കും ഞെട്ടിച്ചിരിക്കുന്നത്. ദൃശ്യം 2-വിൽ അഭിനയിച്ചപ്പോൾ ഉള്ള ലുക്കിനെക്കാൾ ആളാകെ മാറി കഴിഞ്ഞിരിക്കുന്നു.

5 /5

തടിയൊക്കെ കുറച്ച് മെലിഞ്ഞ് കിടിലം മേക്കോവർ ചെയ്തിരിക്കുകയാണ് കൃഷ്ണപ്രഭ. നീലസാരി ധരിച്ചുള്ള കിടിലം ഫോട്ടോസാണ് കൃഷ്ണപ്രഭ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. സെനി പി ആറുകാറ്റ് ആണ് ചിത്രങ്ങൾ എടുത്തിരിക്കുന്നത്. ദക്ഷ ബ്രൈഡലിന്റെ ഔട്ട്ഫിറ്റിൽ സനിലയും സുബിലും ചേർന്നാണ് സ്റ്റൈലിംഗ് ചെയ്തിരിക്കുന്നത്. വികാsaaണ് മേക്കപ്പ് ചെയ്തിരിക്കുന്നത്.

You May Like

Sponsored by Taboola