Esther Anil: വീണ്ടും കിടിലം ഫോട്ടോഷൂട്ടുമായി എസ്തർ അനിൽ

കഴിഞ്ഞ ദിവസം ബാലതാരമായി തിളങ്ങിയ എസ്തർ അനിലിന്റെ ഫോട്ടോഷൂട്ടിന്റെ ചിത്രങ്ങൾക്ക് താഴെ മോശം കമന്റുകൾ ഇട്ടു ഒരുപാട് പേർ വന്നിരുന്നു. ഈ പ്രായത്തിൽ ഇതൊക്കെ വേണോ എന്ന് ചോദിച്ചുകൊണ്ടായിരുന്നു കമന്റുകളിൽ പലതും. 

1 /8

കമന്റുകൾക്ക് ഒന്നും എസ്തർ പ്രതികരിച്ചിരുന്നില്ല. വീണ്ടും ഞെട്ടിച്ചു കൊണ്ട് കിടിലം ഗ്ലാമറസ് ഫോട്ടോഷൂട്ട് പോസ്റ്റ് ചെയ്തിരിക്കുകയാണ് താരം.

2 /8

ദൃശ്യം ഫസ്റ്റ് ഇറങ്ങിയ സമയത്തുള്ള എസ്തറിനെ അല്ല മലയാളികൾ ദൃശ്യം രണ്ടാം ഭാഗത്തിൽ കണ്ടത്. ആളാകെ മാറി ഒരു നായിക ആവാനുള്ള ലുക്കിലേക്ക് എസ്തർ എത്തിയിരുന്നു. 

3 /8

മോഹൻലാൽ നായകനായ ഒരു നാൾ വരും എന്ന സിനിമയിലൂടെ ആയിരുന്നു എസ്തറിന്റെ സിനിമ പ്രവേശം. ദൃശ്യത്തിന്റെ മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിൽ എസ്തർ ആ കഥാപാത്രത്തിൽ തന്നെ തിളങ്ങിയിരുന്നു.

4 /8

ദൃശ്യം 2-വിന്റെ തെലുങ്കിന്റെ ഷൂട്ടിംഗ് കഴിഞ്ഞിരിക്കുകയാണ് ഇപ്പോൾ. കഴിഞ്ഞ ദിവസം പങ്കുവച്ച ചിത്രങ്ങൾ താഴെ വന്ന കമന്റുകൾക്ക് മറുപടി എന്നപോലെ മറ്റൊരു കിടിലം ഫോട്ടോഷൂട്ട് പോസ്റ്റ് ചെയ്തിരിക്കുകയാണ് എസ്തർ ഇപ്പോൾ. ഫെമയിൽ ഫോട്ടോഗ്രാഫറായ മനേക മുരളി എടുത്ത പുതിയ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ  

5 /8

ഫാഷൻ സ്റ്റൈലിസ്റ്റായ അഫ്‍ഷീന ഷാജഹാന്റെ സ്റ്റൈലിങ്ങിലുള്ള വേഷത്തിലാണ് എസ്തർ ഫോട്ടോസ് എടുത്തിരിക്കുന്നത്. സിജൻ ബ്രൈഡൽ മേക്കപ്പ് ആർട്ടിസ്റ്റാണ് എസ്തറിന്റെ ഈ ഫോട്ടോഷൂട്ടിന് മേക്കപ്പ് ചെയ്തിരിക്കുന്നത്. 

6 /8

താരങ്ങളായ നന്ദന വർമ്മ, ദിവ്യപ്രഭ, നൈല ഉഷ, ഗ്രേസ് ആന്റണി, മേഘ മാത്യു തുടങ്ങിയവർ എസ്തറിന്റെ ഫോട്ടോയ്ക്ക് കമന്റസ് ഇട്ടിട്ടുണ്ട്.

7 /8

8 /8

You May Like

Sponsored by Taboola