Anumol: നവവധുവിനെ പോലെ അണിഞ്ഞൊരുങ്ങി അനുമോൾ, ചിത്രങ്ങൾ വൈറൽ

ടെലിവിഷൻ പരമ്പരകളിലൂടെ മലയാളികൾക്ക് സുപരിചിതരായി മാറുന്ന ഒരുപാട് താരങ്ങൾ കേരളത്തിലുണ്ട്. പൊതുവേ സീരിയലുകളിൽ അഭിനയിക്കുന്നവരെ കൂടുതൽ ഇഷ്ടവും പരിചയവുമെല്ലാം സ്ത്രീകൾക്കാണ്. പക്ഷേ സമൂഹ മാധ്യമങ്ങളിൽ അവർക്കുള്ള ആരാധകർ സ്ത്രീകൾ മാത്രമല്ല. 

1 /9

സിനിമയിൽ അഭിനയിക്കുന്ന താരങ്ങളെ പോലെ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഫാൻ പേജുകൾ ടെലിവിഷൻ പ്രേക്ഷകർക്കുമുണ്ട്.  സീരിയലുകളിലൂടെ മലയാളികൾക്ക് സുപരിചിതയായ താരമാണ് നടി അനുമോൾ ആർ.എസ്. അനുകുട്ടി എന്ന് പ്രേക്ഷകർ വിശേഷിപ്പിക്കുന്ന താരത്തിന് ധാരാളം ആരാധകരുമുണ്ട്.   

2 /9

അനിയത്തി എന്ന സീരിയലിലാണ് അനുമോൾ ആദ്യം അഭിനയിച്ചത്. അതിന് ശേഷം ഏഷ്യാനെറ്റിലെ പാടാത്ത പൈങ്കിളിയിലും അനുമോൾ ശ്രദ്ധേയമായ വേഷം ചെയ്തിരുന്നു. ഇത് കൂടാതെ വേറെയും സീരിയലുകളിൽ അനുമോൾ അഭിനയിച്ചിട്ടുണ്ട്.

3 /9

അനുമോൾക്ക് സമൂഹ മാധ്യമങ്ങളിൽ ആരാധകരെ ലഭിക്കാൻ കാരണമായത് ഫ്ലാവേഴ്സ് ടി.വിയിലെ സ്റ്റാർ മാജിക് എന്ന ഷോയിൽ വന്ന ശേഷമാണ്. അതിലെ അനുമോളുടെ പൊട്ടത്തരങ്ങളും കുസൃതികളും പ്രേക്ഷകർ ഏറെ ഇഷ്ടപ്പെട്ടിരുന്നു.   

4 /9

സ്റ്റാർ മാജിക്കിന്റെ പുതിയ സീസൺ ആരംഭിക്കുകയാണ്. അതിന്റെ പ്രേക്ഷകർ അനുമോളുണ്ടാവുമോ എന്നാണ് ഏറ്റവും കൂടുതൽ ചോദിച്ചിരുന്നത്.

5 /9

ഇപ്പോൾ അനുമോൾ ഒരു കല്യാണപെണ്ണിനെ പോലെ അണിഞ്ഞൊരുങ്ങി നിൽക്കുന്ന ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.   

6 /9

താരത്തിന്റെ വിവാഹം ആയോ എന്ന് പോലും പലരും അത് കണ്ട് ചോദിച്ചിരുന്നു. 

7 /9

യഥാർത്ഥത്തിൽ ഒരു ബ്രൈഡൽ ഫോട്ടോഷൂട്ടാണ് അനുമോൾ ചെയ്തത്. 

8 /9

വിപിനാണ് അനുമോളുടെ ഈ ബ്രൈഡൽ ഫോട്ടോഷൂട്ട് എടുത്തിരിക്കുന്നത്. 

9 /9

ഷീലാസ് മേക്കപ്പ് സ്റ്റുഡിയോയാണ് അനുമോൾക്ക് മേക്കപ്പ് ചെയ്തത്.

You May Like

Sponsored by Taboola