Liquor Seized: കുവൈത്തിൽ പ്രാദേശികമായി നിർമ്മിച്ച മദ്യവുമായി മൂന്നുപേർ പിടിയിൽ!

Liquor Seized In Kuwait: അറസ്റ്റിലാവരേയും പിടിച്ചെടുത്ത മദ്യവും ഉള്‍പ്പെടെ തുടര്‍ നിയമ നടപടികള്‍ക്കായി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറി. 

Written by - Zee Malayalam News Desk | Last Updated : Dec 26, 2022, 08:04 PM IST
  • കുവൈത്തിൽ പ്രാദേശികമായി നിർമ്മിച്ച മദ്യവുമായി മൂന്നുപേർ പിടിയിൽ
  • ഇവരിൽ നിന്നും 830 കുപ്പി മദ്യമാണ് പിടിച്ചെടുത്തത്
  • ഇവരുടെ കയ്യിൽ നിന്നും മദ്യവില്‍പ്പനയിലൂടെ നേടിയ പണവും കണ്ടെടുത്തു
Liquor Seized: കുവൈത്തിൽ പ്രാദേശികമായി നിർമ്മിച്ച മദ്യവുമായി മൂന്നുപേർ പിടിയിൽ!

കുവൈത്ത്: Liquor Seized In Kuwait: കുവൈത്തില്‍ പ്രാദേശികമായി നിര്‍മ്മിച്ച മദ്യവുമായി മൂന്നുപേരെ അറസ്റ്റു ചെയ്തു.  ഇവരിൽ നിന്നും 830 കുപ്പി മദ്യമാണ് പിടിച്ചെടുത്തത്. മുബാറക് അല്‍ കബീര്‍ ഗവര്‍ണറേറ്റ് ഇന്‍വെസ്റ്റിഗേഷന്‍ വിഭാഗമാണ് പ്രതികളെ പിടികൂടിയത്. ഇവരുടെ കയ്യിൽ നിന്നും മദ്യവില്‍പ്പനയിലൂടെ നേടിയ പണവും കണ്ടെടുത്തു. 

Also Read: ബഹ്റൈനിലേക്ക് മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച പ്രവാസി അറസ്റ്റിൽ 

അറസ്റ്റിലായ മൂന്നുപേരെയും ഇവരിൽ നിന്നും പിടിച്ചെടുത്ത മദ്യവും ഉള്‍പ്പെടെ തുടര്‍ നിയമ നടപടികള്‍ക്കായി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറിയിട്ടുണ്ട്.  കുറച്ചു ദിവസം മുന്നേയും കുവൈത്തില്‍ സമാന രീതിയില്‍ മദ്യം പിടിച്ചെടുത്തിരുന്നു. അന്ന് മദ്യവുമായി മൂന്ന് പ്രവാസികൾ അറസ്റ്റിലായിരുന്നു.  ഇവരെ ആഭ്യന്തര മന്ത്രാലയം നടത്തിയ പരശോധനകളിൽ രണ്ട് സ്ഥലങ്ങളില്‍ നിന്നാണ് പിടികൂടിയത്. അറസ്റ്റിലായ രണ്ടുപേരുടെ കൈവശം 98 കുപ്പി മദ്യമുണ്ടായിരുന്നു.  അറസ്റ്റിലായ മൂവരേയും പിടിച്ചെടുത്ത സാധനങ്ങൾക്കൊപ്പം തുടര്‍ നടപടികള്‍ക്കായി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറിയിട്ടുണ്ട്.  എന്നാൽ പിടിയിലായവർ ആരാണെന്നോ എന്താണെന്നോ ഒരു വിവരവും അധികൃതര്‍ പുറത്തുവിട്ടിരുന്നില്ല. 

Also Read: Rahu Transit 2023: രാഹു കൃപ: പുതുവർഷത്തിൽ ഈ രാശിക്കാർക്ക് ലഭിക്കും വൻ ധനാഭിവൃദ്ധി! 

പോസ്റ്റല്‍ പാര്‍സലുകളിലൂടെ കടത്താന്‍ ശ്രമിച്ച ലഹരി ഗുളികകള്‍ കുവൈത്തിൽ പിടികൂടി

കുവൈത്തില്‍ പോസ്റ്റല്‍ പാര്‍സലുകളില്‍ കടത്താന്‍ ശ്രമിച്ച ലഹരി ഗുളികകള്‍ പിടിച്ചെടുത്തു. എയര്‍ കസ്റ്റംസ് വിഭാഗമാണ് മൂന്നു പോസ്റ്റൽ പാര്‍സലുകളില്‍ കടത്താനിരുന്ന ലഹരി ഗുളികകള്‍ പിടികൂടിയത്. ആദ്യത്തെ പാര്‍സലില്‍ നിന്നും 900 ലിറിക്ക ഗുളികകളും രണ്ടാമത്തെ പാര്‍സലില്‍ നിന്ന്  300 ഗ്രാം ക്രാറ്റം, മൂന്നാമത്തെ പാര്‍സലില്‍ നിന്ന് അര കിലോ ക്രാറ്റം എന്നിവയും പിടിച്ചെടുത്തു.

Also Read: Jupiter Transit 2023: വ്യാഴം മേട രാശിയിലേക്ക് സൃഷ്ടിക്കും ഗജലക്ഷ്മി രാജയോഗം; ഈ 3 രാശിക്കാരുടെ ഭാഗ്യം പൂത്തുലയും 

ഇതുപോലെ കഴിഞ്ഞ ദിവസം കുവൈത്തിലേക്ക് ഹാഷിഷ് കടത്താനുള്ള ശ്രമവും അധികൃതര്‍ പരാജയപ്പെടുത്തിയിരുന്നു. കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെര്‍മിനല്‍ അഞ്ചില്‍ വെച്ചാണ് ഹാഷിഷുമായെത്തിയ വിദേശിയെ കസ്റ്റംസ് അറസ്റ്റ് ചെയ്തത്. ഇലക്ട്രോണിക് സ്‌കെയിലിനുള്ളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു ഹാഷിഷ് ഇയാളില്‍ നിന്ന് പിടിച്ചെടുത്തത്.  ബാറ്ററി മാറ്റിയശേഷം അതിന്റെ സ്ഥലത്ത് സിഗരറ്റിന്റെ രൂപത്തിലാക്കി ഹാഷിഷ് ഒളിപ്പിക്കുകയായിരുന്നു. തുടര്‍ നിയമ നടപടികള്‍ക്കായി ഇയാളെ ലഹരിമരുന്ന് നിയന്ത്രണ വിഭാഗത്തിന് കൈമാറിയിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 

Trending News