Saudi: സൗദിയിലെത്തുന്ന പ്രവാസികളുടെ ക്വാറന്‍റീന്‍ വ്യവസ്ഥകളില്‍ ഇളവ്

സൗദി അറേബ്യയിലെത്തുന്ന പ്രവാസികളുടെയും സന്ദര്‍ശകരുടെയും ക്വാറന്‍റീന്‍ വ്യവസ്ഥകളില്‍ മാറ്റം.  ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍ ആണ് പുതിയ വ്യവസ്ഥകള്‍ പുറത്തുവിട്ടത്. 

Written by - Zee Malayalam News Desk | Last Updated : Sep 13, 2021, 11:07 PM IST
  • സൗദി അറേബ്യയിലെത്തുന്ന പ്രവാസികളുടെയും സന്ദര്‍ശകരുടെയും ക്വാറന്‍റീന്‍ വ്യവസ്ഥകളില്‍ മാറ്റം.
  • ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍ ആണ് പുതിയ വ്യവസ്ഥകള്‍ പുറത്തുവിട്ടത്.
Saudi: സൗദിയിലെത്തുന്ന പ്രവാസികളുടെ ക്വാറന്‍റീന്‍ വ്യവസ്ഥകളില്‍ ഇളവ്

Riyad: സൗദി അറേബ്യയിലെത്തുന്ന പ്രവാസികളുടെയും സന്ദര്‍ശകരുടെയും ക്വാറന്‍റീന്‍ വ്യവസ്ഥകളില്‍ മാറ്റം.  ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍ ആണ് പുതിയ വ്യവസ്ഥകള്‍ പുറത്തുവിട്ടത്. 

സൗദിയിലെത്തുന്ന  (Saudi) പ്രവാസികള്‍ക്കും  സന്ദര്‍ശകര്‍ക്കും  അഞ്ച് ദിവസം മാത്രം ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്റീനില്‍ കഴിഞ്ഞാല്‍ മതിയാകും.  ഈ കാലയളവില്‍  ഇവര്‍ രണ്ട് പിസിആര്‍ പരിശോധനകള്‍ക്ക് വിധേയരാകണം. ആദ്യത്തേത് സൗദിയിലെത്തി 24 മണിക്കൂറിനുള്ളിലും രണ്ടാമത്തെ പരിശോധന ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്‍റീന്‍റെ അഞ്ചാം ദിവസവുമാണ് നടത്തേണ്ടത്. അഞ്ചാം ദിവസം നടത്തുന്ന പരിശോധനയില്‍ നെഗറ്റീവ് ആകുന്നവര്‍ക്ക് ക്വാറന്‍റീന്‍ അവസാനിപ്പിക്കാം.  നിലവില്‍  ഏഴ് ദിവസമാണ്  ക്വാറന്‍റീന്‍ കാലയളവ്.

Also Read: Saudi Arabia: കോവിഡിനെ അതിജീവിച്ച് സൗദി, തിങ്കളാഴ്ച്ച മുതല്‍ ഇന്ത്യന്‍ സ്‌കൂളുകള്‍ തുറക്കുന്നു

അതേസമയം, നിര്‍ബന്ധിത ഹോട്ടല്‍  ഹോട്ടല്‍ ക്വാറന്‍റീന്‍  ആവശ്യമില്ലാത്തവരോടൊപ്പം വരുന്ന 18 വയസിന് താഴെയുള്ള കുട്ടികള്‍ക്ക് 5 ദിവസം  ഗാര്‍ഹിക  ക്വാറന്‍റീന്‍  നിര്‍ബന്ധമാണ്‌. ഇവരില്‍ 8  വയസിന് മുകളിലുള്ള കുട്ടികള്‍ക്ക്  അഞ്ചാം ദിവസം TR-PCR പരിശോധനയും ഉണ്ട്.

വാക്‌സിന്‍  (Covid Vaccine) സ്വീകരിക്കാത്തവരോ സൗദി അംഗീകൃത വാക്‌സിന്‍ ഒരു ഡോസ് മാത്രം എടുത്തവരോ രാജ്യത്തേക്ക് മടങ്ങിയെത്തുകയാണെങ്കില്‍ ഇവര്‍ യാത്രയ്ക്ക് 72 മണിക്കൂറിനുള്ളിലെടുത്ത പിസിആര്‍ പരിശോധനയുടെ നെഗറ്റീവ് ഫലം കരുതണം.
 
സെപ്റ്റംബര്‍23 ഉച്ചയ്ക്ക് 12 മണി മുതല്‍ പുതിയ വ്യവസ്ഥകള്‍ നിലവില്‍ വരും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News