Viruman Movie: സൂര്യയും ജ്യോതികയും നിർമ്മിക്കുന്ന കാർത്തി ചിത്രം 'വിരുമൻ' തിയേറ്ററുകളിലേക്ക്, റിലീസ് പ്രഖ്യാപിച്ചു

'പരുത്തി വീരൻ ' എന്ന അരങ്ങേറ്റ ചിത്രത്തിലൂടെ തന്നെ തമിഴ് സിനിമയിൽ തേരോട്ടം നടത്തിയ കാർത്തിക്ക് ഗ്രാമീണ വേഷത്തിൽ മറ്റൊരു  വഴിത്തിരിവായിരുന്നു മുത്തയ്യ സംവിധാനം ചെയ്ത 'കൊമ്പൻ'.

Written by - Zee Malayalam News Desk | Last Updated : May 19, 2022, 05:31 PM IST
  • രാജ്കിരൺ, പ്രകാശ് രാജ്, സൂരി എന്നിവർക്കൊപ്പം തെന്നിന്ത്യൻ സിനിമയിലെ മറ്റു പ്രമുഖ അഭിനേതാക്കളും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
  • 'വിരുമൻ' ഗ്രാമീണ പശ്ചാത്തലത്തിലുള്ള വൈകാരികമായ ആക്ഷൻ എൻ്റർടൈനറായിരിക്കും.
  • എസ്. കെ. ശെൽവകുമാർ ഛായാഗ്രഹണവും യുവൻ ഷങ്കർരാജ സംഗീത സംവിധാനവും നിർവഹിക്കുന്നു.
Viruman Movie: സൂര്യയും ജ്യോതികയും നിർമ്മിക്കുന്ന കാർത്തി ചിത്രം 'വിരുമൻ' തിയേറ്ററുകളിലേക്ക്, റിലീസ് പ്രഖ്യാപിച്ചു

2ഡി എന്റർടെയ്ൻമെന്റിന്റെ ബാനറിൽ‌ സൂര്യയും ജ്യോതികയും നിർമ്മിച്ച് കാർത്തി നായകനാകുന്ന 'വിരുമൻ' റിലീസിനൊരുങ്ങുന്നു. ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു. 2022 ഓ​ഗസ്റ്റ് 31നാണ് വിരുമൻ തിയേറ്ററുകളിൽ റിലീസ് ചെയ്യുന്നത്. സംവിധായകൻ ഷങ്കറിന്റെ മകൾ അതിഥി ഷങ്കറാണ് ചിത്രത്തിലെ നായിക. എം മുത്തയ്യ ആണ് ചിത്രത്തിന്റെ സംവിധാനവും രചനയും നിർവഹിക്കുന്നത്.  

'പരുത്തി വീരൻ ' എന്ന അരങ്ങേറ്റ ചിത്രത്തിലൂടെ തന്നെ തമിഴ് സിനിമയിൽ തേരോട്ടം നടത്തിയ കാർത്തിക്ക് ഗ്രാമീണ വേഷത്തിൽ മറ്റൊരു  വഴിത്തിരിവായിരുന്നു മുത്തയ്യ സംവിധാനം ചെയ്ത 'കൊമ്പൻ'. കൊമ്പൻ സിനിമയ്ക്ക് ശേഷം കാർത്തിയും മുത്തയ്യയും ഒന്നിക്കുന്ന ചിത്രമാണ് വിരുമൻ. 

Also Read: Vikram Movie: ഇനി സസ്പെൻസില്ല! ഒടുവിൽ ആ സർപ്രൈസ് പൊട്ടിച്ച് ലോകേഷ്, ട്വിറ്ററിൽ പങ്കുവച്ച ചിത്രം വൈറൽ

രാജ്കിരൺ, പ്രകാശ് രാജ്, സൂരി എന്നിവർക്കൊപ്പം തെന്നിന്ത്യൻ സിനിമയിലെ മറ്റു പ്രമുഖ അഭിനേതാക്കളും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ' വിരുമൻ ' ഗ്രാമീണ പശ്ചാത്തലത്തിലുള്ള വൈകാരികമായ ആക്ഷൻ എൻ്റർടൈനറായിരിക്കും. എസ്. കെ. ശെൽവകുമാർ ഛായാഗ്രഹണവും യുവൻ ഷങ്കർരാജ സംഗീത സംവിധാനവും നിർവഹിക്കുന്നു. രാജശേഖർ കർപ്പൂര സുന്ദരപാണ്ഡ്യനാണ് സഹ നിർമ്മാതാവ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News