Viral: ശ്രീദേവിയുടെയും അനില്‍ കപൂറിന്‍റെയും അവസാനത്തെ വീഡിയോ

  

Last Updated : Feb 27, 2018, 11:21 AM IST
 Viral: ശ്രീദേവിയുടെയും അനില്‍ കപൂറിന്‍റെയും അവസാനത്തെ വീഡിയോ

ന്യൂഡല്‍ഹി: ചലച്ചിത്ര നടി ശ്രീദേവി ഇനി നമുക്കിടയില്‍ ഇല്ലയെന്ന്‍ എല്ലാവര്‍ക്കും അറിയാം.  എങ്കിലും ശ്രീദേവിയുടെ അപ്രതീക്ഷിത മരണം ബോളിവുഡില്‍ മാത്രമല്ല രാജ്യംമൊത്തം കിടുങ്ങിയിരിക്കുകയാണ്.  

യു എ ഇയിൽ ഒരു വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു ശ്രീദേവിയും കുടുംബവും. അതിനുശേഷം അറിയുന്നത് അവരുടെ മരണമാണ്.  ശ്രീദേവി പങ്കെടുത്ത വിവാഹത്തിലെ വീഡിയോകള്‍ സോഷ്യല്‍ മീഡിയകളില്‍ എല്ലാവരും കണ്ടു.  ആ ചടങ്ങില്‍ എന്തു പ്രസരിപ്പോടെയാണ് അവരെ കണ്ടത്.  

ഇപ്പോഴിതാ ശ്രീദേവി അനില്‍ കപൂറുമായി ചിട്ടിയ കലയ്യാ' എന്ന ഗാനത്തിന് ചുവട് വയ്ക്കുന്നതാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.  അനില്‍ കപൂറും ശ്രീദേവിയും ഒരുമിച്ച് ഒരുപാട് സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.  അവര്‍ ചേര്‍ന്നുള്ള സിനിമകള്‍ അവരുടെ കരിയറിനെത്തന്നെ മറ്റിമറിച്ചവയായിരുന്നു.  മാത്രമല്ല ബോണികപൂറിന്‍റെ സഹോദരനാണ് അനില്‍കപൂര്‍.  അവരോന്നിച്ചുള്ള അവസാന വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ പ്രചരിക്കുന്നത്.

വീഡിയോ കാണാം: 

 

 

#SRIDEVI AND #ANILKAPOOR DANCING AT WEDDING..

A post shared by Nishant Singh (@nishantsingh2580) on

 

Trending News