ബോളിവുഡ് താരദമ്പതികളായ വിക്കി കൗശലിനും കത്രീന കൈഫിനും വധഭീഷണി. മഹാരാഷ്ട്ര പോലീസ് സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. അജ്ഞാതനായ ഒരാൾ വധഭീഷണി മുഴക്കിയെന്നാണ് കേസ്. ദമ്പതികൾക്ക് നേരെ അജ്ഞാതൻ സമൂഹമാധ്യമങ്ങൾ വഴി വധഭീഷണി മുഴക്കിയതായും ഇയാൾക്കെതിരെ സാന്താക്രൂസ് പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തതായും വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു. നടൻ വിക്കി കൗശൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. ഐപിസി ആർ/ഡബ്ല്യു സെക്ഷൻ 67 ഐടി ആക്‌ട് 506(2),354(ഡി) വകുപ്പുകൾ പ്രകാരം കേസെടുത്തതായി എഎൻഐ റിപ്പോർട്ട് ചെയ്തു.
ഒരാൾ ഇൻസ്റ്റാഗ്രാമിൽ ഭീഷണിപ്പെടുത്തുകയും ഭീഷണി സന്ദേശങ്ങൾ അയയ്ക്കുകയും ചെയ്യുന്നതായി വിക്കി കൗശൽ പരാതിപ്പെട്ടതായി മുംബൈ പോലീസിനെ ഉദ്ധരിച്ച് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. തന്റെ ഭാര്യയും നടിയുമായ കത്രീന കൈഫിനെ അജ്ഞാതൻ പിന്തുടരുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നുണ്ടെന്നും വിക്കി പോലീസിനോട് പറഞ്ഞു. വിക്കി കൗശലിന്റെ പരാതിയിൽ സാന്താക്രൂസ് പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. 2021 ഡിസംബറിലാണ് വിക്കി കൗശലും കത്രീന കൈഫും വിവാഹിതരായത്.
Maharashtra | Police register a case against an unidentified man and initiate an investigation for allegedly giving life threats to actors Katrina Kaif and Vicky Kaushal through social media. Case registered at Santacruz Police Station: Mumbai Police
(File photos) pic.twitter.com/hQTaTMnB9a
— ANI (@ANI) July 25, 2022
ALSO READ: Salman Khan: ഭീഷണിക്കത്ത്, സല്‍മാന്‍ ഖാന്‍റെ സുരക്ഷ വര്‍ദ്ധിപ്പിച്ച് മഹാരാഷ്ട്ര സര്‍ക്കാര്‍
വിക്കി കൗശലിനും കത്രീന കൈഫിനും മുൻപ് നടൻ സൽമാൻ ഖാനും അച്ഛൻ സലിം ഖാനും വധഭീഷണിയുണ്ടായിരുന്നു. ഇരുവരെയും വധിക്കുമെന്ന തരത്തിൽ സൽമാൻ ഖാന്റെ പിതാവ് സലിം ഖാന്റെ വിലാസത്തിൽ കത്തായാണ് ഭീഷണി സന്ദേശം അയച്ചത്. മെയ് മാസത്തിൽ കൊല്ലപ്പെട്ട പഞ്ചാബി ഗായകൻ സിദ്ധു മൂസേവാലയുടെ അതേ ഗതിയാണ് സൽമാൻ ഖാനും സലിം ഖാനും നേരിടേണ്ടിവരികയെന്ന് ഭീഷണിക്കത്തിൽ പരാമർശിച്ചിരുന്നു. അടുത്തിടെ മുംബൈ പോലീസ് കമ്മീഷണർ വിവേക് ഫൻസാൽക്കറുമായി സൽമാൻ കൂടിക്കാഴ്ച നടത്തിയിരുന്നു. നടൻ ആയുധം കൈവശം വയ്ക്കുന്നതിന് ലൈസൻസിന് അപേക്ഷിച്ചതായി പോലീസ് വൃത്തങ്ങൾ അറിയിച്ചു. നേരത്തെ നടി സ്വര ഭാസ്‌കറിനും കത്തിലൂടെ വധഭീഷണി ഉണ്ടായിരുന്നു. പരാതിയെത്തുടർന്ന്, മുംബൈ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും വിഷയത്തിൽ അന്വേഷണം ആരംഭിക്കുകയും ചെയ്തു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...