Vedikettu Movie Poster : വിഷ്ണു- ബിബിൻ ടീമിൻ്റെ വെടിക്കെട്ട്; ചിത്രത്തിൻ്റെ പുതിയ പോസ്റ്ററെത്തി, ചിത്രം ഉടൻ

കുടുംബ പ്രേക്ഷകരുടെ പ്രിയതാരങ്ങളും തിരക്കഥാകൃത്തുക്കളുമായ ബിബിൻ ജോർജും വിഷ്ണു ഉണ്ണികൃഷ്ണനും ആദ്യമായി സംവിധാനമേഖലയിലേക്ക് പ്രവേശിക്കുന്ന ചിത്രമാണ് വെടിക്കെട്ട്.  

Written by - Zee Malayalam News Desk | Last Updated : Sep 18, 2022, 06:26 PM IST
  • ചിത്രം ഒക്ടോബർ 28 ന് തീയേറ്ററുകളിൽ എത്തും. ഇപ്പോൾ ചിത്രത്തിൻറെ ചുവരെഴുത്തുകളാണ് ശ്രദ്ധ നേടിയിരിക്കുന്നത്.
  • കുടുംബ പ്രേക്ഷകരുടെ പ്രിയതാരങ്ങളും തിരക്കഥാകൃത്തുക്കളുമായ ബിബിൻ ജോർജും വിഷ്ണു ഉണ്ണികൃഷ്ണനും ആദ്യമായി സംവിധാനമേഖലയിലേക്ക് പ്രവേശിക്കുന്ന ചിത്രമാണ് വെടിക്കെട്ട്.
  • തീർത്തും പുതുമുഖങ്ങളെ അണിനിരത്തി വിഷ്ണു ഉണ്ണികൃഷ്ണനും ബിബിൻ ജോർജും ഒരുക്കുന്ന ചിത്രം കൂടിയാണ് വെടിക്കെട്ട്.
Vedikettu Movie Poster : വിഷ്ണു- ബിബിൻ ടീമിൻ്റെ വെടിക്കെട്ട്; ചിത്രത്തിൻ്റെ പുതിയ പോസ്റ്ററെത്തി, ചിത്രം ഉടൻ

 വിഷ്ണു ഉണ്ണികൃഷ്‌ണൻ, ബിബിൻ ജോർജ്‌ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന പുതിയ ചിത്രം വെടിക്കെട്ടിന്റെ പുതിയ പോസ്റ്റർ പുറത്തുവിട്ടു. ചിത്രം ഒക്ടോബർ  28 ന് തീയേറ്ററുകളിൽ എത്തും. ഇപ്പോൾ ചിത്രത്തിൻറെ ചുവരെഴുത്തുകളാണ് ശ്രദ്ധ നേടിയിരിക്കുന്നത്. ഉടൻ വരുന്നു!!! വെടിക്കെട്ട്...." ഇങ്ങനെയുള്ള പരസ്യമെഴുതിയ ചുവരെഴുത്തുകൾ നഗരങ്ങളിലെ മതിലുകളിൽ പ്രത്യക്ഷപ്പെട്ടു തുടങ്ങിയിട്ടുണ്ട്. പഴമയെ ചേർത്തു പിടിച്ചു കൊണ്ടാണ് ചിത്രത്തിൻറെ ചുവരെഴുത്തുകൾ എത്തിയിരിക്കുന്നത്. ഇന്നത്തെ കാലത്ത് ഇതൊരു പുതുമ തന്നെയാണ്. കുടുംബ പ്രേക്ഷകരുടെ പ്രിയതാരങ്ങളും തിരക്കഥാകൃത്തുക്കളുമായ ബിബിൻ ജോർജും വിഷ്ണു ഉണ്ണികൃഷ്ണനും ആദ്യമായി സംവിധാനമേഖലയിലേക്ക് പ്രവേശിക്കുന്ന ചിത്രമാണ് വെടിക്കെട്ട്.

തീർത്തും പുതുമുഖങ്ങളെ അണിനിരത്തി വിഷ്ണു ഉണ്ണികൃഷ്ണനും ബിബിൻ ജോർജും ഒരുക്കുന്ന ചിത്രം കൂടിയാണ് വെടിക്കെട്ട്. ചിത്രത്തിലെ ഇരുന്നൂറോളം പുതുമുഖങ്ങളുടെ  സോഷ്യൽ മീഡിയയിലൂടെയാണ് ചിത്രത്തിൻറെ പുതിയ പോസ്റ്റർ പങ്കുവെച്ചിരിക്കുന്നത്. കട്ട കലിപ്പിൽ നിൽക്കുന്ന വിഷ്ണുവിൻ്റെ കഥാപാത്രത്തെയാണ് പോസ്റ്ററിൽ കാണുന്നത്. ബാദുഷാ സിനിമാസിന്റെയും പെന്‍ ആന്‍ഡ് പേപ്പറിന്റെയും ബാനറില്‍ എന്‍.എം ബാദുഷ, ഷിനോയ് മാത്യൂ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ജിയോ ജോസഫും, ഹന്നാൻ മാരാമുറ്റവും ആണ് സഹനിർമ്മാണം. മഞ്ജു ബാദുഷ, നീതു ഷിനോയ് എന്നിവരാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്.

ALSO READ: Vedikettu Movie: വിഷ്‌ണു ഉണ്ണികൃഷ്‌ണൻ - ബിബിൻ ജോർജ്‌ ചിത്രം വെടിക്കെട്ട് ഉടൻ തീയേറ്ററുകളിലേക്ക്; റിലീസ് തീയതി പ്രഖ്യാപിച്ചു

രതീഷ് റാം ഛായാഗ്രഹണം നിർവഹിക്കുന്ന ഈ ചിത്രത്തിൽ ജോൺകുട്ടിയാണ് ചിത്രസംയോജനം. കലാ സംവിധാനം സജീഷ് താമരശ്ശേരി. ബിബിൻ ജോർജ്, ഷിബു പുലർകാഴ്ച, വിപിൻ ജെഫ്രിൻ,ജിതിൻ ദേവസ്സി, അൻസാജ് ഗോപി എന്നിവരുടെ വരികൾക്ക് സംഗീതം ഒരുക്കുന്നത് ശ്യാം പ്രസാദ്, ഷിബു പുലർകാഴ്ച, അർജുൻ വി അക്ഷയ എന്നിവർ ചേർന്നാണ്. പശ്ചാത്തല സംഗീതം: അൽഫോൺസ്, ലൈൻ പ്രൊഡ്യൂസർ: പ്രിജിൻ ജെ.പി, പ്രൊഡക്ഷൻ കൺട്രോളർ: സുധർമ്മൻ വള്ളിക്കുന്ന്, മേക്കപ്പ്: കലാമണ്ഡലം വൈശാഖ്, ഷിജു കൃഷ്ണ, കോസ്റ്റ്യൂം:  ഇർഷാദ് ചെറുകുന്ന്, ചീഫ് അസോ. ഡയറക്ടർ: രാജേഷ് ആർ കൃഷ്ണൻ, ആക്ഷൻ: ഫിനിക്സ് പ്രഭു , മാഫിയ ശശി, സൗണ്ട് ഡിസൈൻ:  എ.ബി ജുബിൻ, ഫിനാൻസ് കൺട്രോളർ: ഷിജോ ഡൊമിനിക്, റോബിൻ അഗസ്റ്റിൻ, പ്രൊഡക്ഷൻ എക്സിക്യുട്ടീവ്: സക്കീർ ഹുസൈൻ, പ്രൊഡക്ഷൻ മനേജേർ: ഹിരൻ, നിതിൻ ഫ്രഡ്ഡി, നൃത്ത സംവിധാനം:  ദിനേശ് മാസ്റ്റർ, അസോ. ഡയറക്ടർ: സുജയ് എസ് കുമാർ, ഗ്രാഫിക്സ്: നിധിൻ റാം, ഡിസൈൻ: ടെൻപോയിൻ്റ്, സ്റ്റിൽസ്: അജി മസ്ക്കറ്റ്, പി.ആർ.ഒ: പി. ശിവപ്രസാദ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News