സൂര്യയേയും അപർണ്ണ ബാലമുരളിയേയും കേന്ദ്രകഥാപാത്രമാക്കി ഒരുക്കിയ സൂരരൈ പോട്ര് എന്ന ചിത്രത്തിനു ശേഷം സുധ കൊങ്കര സംവിധാനം ചെയ്യുന്ന പുതിയ സിനിമ പ്രഖ്യാപിച്ചു. സൂര്യ നായകനാകുന്ന ചിത്രത്തിൽ ദുൽഖർ സൽമാനും നസ്രിയയും പ്രധാന വേഷങ്ങളിൽ എത്തുന്നു. വിജയ് വർമയാണ് നെഗറ്റിവ് റോളിൽ അഭിനയിക്കുന്നത്.
'പുറനാന്നൂറ് (Purananooru)' എന്നാണ് ചിത്രത്തിന്റ്റെ ടൈറ്റിൽ. 2 ഡി എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ ജ്യോതികയും രാജ്ശേഖർ പാണ്ഡ്യനും ചേർന്നാണ് നിർമ്മാണം. ജി.വി. പ്രകാശ് ആണ് സംഗീതം. സംഗീതസംവിധായകനെന്ന നിലയിൽ ജി വി പ്രകാശിന്റെ നൂറാമത്തെ സിനിമയെന്ന വലിയ പ്രത്യേകത ചിത്രത്തിനുണ്ട്. കൂടാതെ ബാംഗ്ലൂർ ഡെയ്സിനു ശേഷം ദുൽഖറും നസ്രിയയും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.
ALSO READ: 'ചന്ദ്രമുഖി 2' ഒടിടിയിലെത്തി; സ്ട്രീമിങ് എവിടെ?
ഒരു ക്ലാസിക് തമിഴ് സാഹിത്യകൃതിയാണ് 'പുറനാന്നൂറ് '. പ്രണയം, യുദ്ധം, ആദ്യകാല തമിഴ് സമൂഹത്തിന്റെയും സംസ്കാരത്തിന്റെയും മറ്റ് വശങ്ങൾ എന്നിവയ്ക്ക് പേരുകേട്ടതാണ് ഈ കൃതികൾ. ഇതുമായി ചിത്രത്തിന് എന്തെങ്കിലും തരത്തിലുള്ള ബന്ധമുണ്ടോ ഇല്ലയോ എന്ന കാര്യം വരും ദിവസങ്ങളിൽ അറിയാനാകുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.
സുധ കൊങ്കര സംവിധാനം ചെയ്യുന്ന ഏഴാമത്തെ പ്രോജക്ട് ആണിത്. അക്ഷയ് കുമാർ നായകനാകുന്ന 'സൂരരൈ പോട്രി'ന്റെ ഹിന്ദി റീമേക്കാണ് ഇനി റിലീസ് ചെയ്യാനിരിക്കുന്ന സുധയുടെ ചിത്രം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ.