ആറാട്ട്മുണ്ടനിലൂടെ കൈലാഷിനൊപ്പം സൂരജ് സണും നായക വേഷത്തിലേക്ക്; എംഎൽഎ എച്ച് സലാമും സിനിമയിൽ

സൂരജ് അഭിനയിച്ച 'നിൻ ചിരിയിൽ ഉയിരുണരും ' എന്ന മ്യൂസിക് ആൽബം ശ്രദ്ധേയമായിരുന്നു

Written by - Zee Malayalam News Desk | Last Updated : Apr 20, 2022, 03:04 PM IST
  • സീരിയലിൽ നിന്നും സിനിമയിലേക്ക് പ്രധാനകഥാപാത്രമായി എത്തുന്ന സന്തോഷത്തിലാണ് സൂരജ് സൺ
  • പാടാത്ത പൈങ്കിളി എന്ന പരമ്പരയിലെ ദേവയെന്ന കഥാപാത്രത്തിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ നടനാണ് സൂരജ് സൺ
  • എംഎൽഎ എച്ച് സലാമും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്
ആറാട്ട്മുണ്ടനിലൂടെ കൈലാഷിനൊപ്പം സൂരജ് സണും നായക വേഷത്തിലേക്ക്;  എംഎൽഎ എച്ച് സലാമും സിനിമയിൽ

കൈലാഷും സൂരജ് സണും പ്രധാനവേഷത്തിലെത്തുന്ന പുതിയ ചിത്രമാണ് ആറാട്ട്മുണ്ടൻ. പാടാത്ത പൈങ്കിളി എന്ന പരമ്പരയിലെ ദേവയെന്ന കഥാപാത്രത്തിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ നടനാണ്  സൂരജ് സൺ. ഹൃദയം സിനിമയിലും അഭിനയിച്ചിരുന്നു. സൂരജ് നായക കഥാപാത്രമാകുന്ന ആദ്യ ചിത്രമാണിത്. സൂരജ് അഭിനയിച്ച 'നിൻ ചിരിയിൽ ഉയിരുണരും ' എന്ന മ്യൂസിക് ആൽബം ശ്രദ്ധേയമായിരുന്നു. പുതിയ സിനിമാ വിശേഷം സുരജൺ സൺ തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത്. ' ആറാട്ടുമുണ്ടന്' എല്ലാവരുടേയും പ്രാർഥന വേണമെന്നും താരം അഭ്യർഥിച്ചു. സീരിയലിൽ നിന്നും സിനിമയിലേക്ക് പ്രധാനകഥാപാത്രമായി എത്തുന്ന സന്തോഷത്തിലാണ് സൂരജ് സൺ. സിനിമാ ചിത്രീകരണത്തിനിടയിലെ ചിത്രങ്ങളും വീഡിയോകളും താരം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചിട്ടുണ്ട്.  

ആറാട്ട്മുണ്ടൻ

എംഎൽഎ എച്ച് സലാമും ചിത്രത്തിൽ ചെറിയൊരു വേഷമിടുന്നുണ്ട്. ചിത്രത്തിലെ ഒരു ഗാനം രചിച്ചതും എംഎൽഎ ആണ്. ഒപ്പം മറീന മൈക്കിൾ , ശ്രുതിലക്ഷ്മി, ഐ എം വിജയൻ , ശിവജി ഗുരുവായൂർ , കോബ്ര രാജേഷ്,  ബിനു അടിമാലി, എം ഡി സിബിലാൽ, രാജേഷ് ഇല്ലത്ത്, അരിസ്റ്റോ സുരേഷ് തുടങ്ങിയവരും അഭിനയിക്കുന്നു. 

ബിജുകൃഷ്ണൻ സംവിധാനം നിർവഹിക്കുന്ന ചിത്രം അയനാ മൂവീസിന്റെ ബാനറിൽ എം ഡി സിബിലാൽ, കെ പി രാജ് വാക്കയിൽ (ദുബായ്) എന്നിവർ ചേർന്ന് നിർമിക്കുന്നു. ചിത്രത്തിന്റെ പൂജയും സ്വിച്ചോണും തൊടുപുഴയിൽ നടന്നു.  

സ്വന്തം വീടിനോ വീട്ടുകാർക്കോ യാതൊരുവിധ പ്രയോജനവുമില്ലാതെ നാടിനെ സേവിക്കാനിറങ്ങിയ മുരളിയെന്ന രാഷ്ട്രീയക്കാരനിലൂടെയാണ് കഥ പുരോഗമിക്കുന്നത്.  മുരളിയും മുരളിക്കൊപ്പമുള്ള നാലു സുഹൃത്തുക്കളുടെയും സ്നേഹബന്ധത്തിന്റെ കഥയും ചിത്രത്തിൽ അതിശക്തമായി പ്രതിപാദിക്കുന്നു. 

 ആദ്യതിരി തെളിച്ചതും സ്വിച്ചോൺ കർമ്മം നിർവ്വഹിച്ചതും തൊടുപുഴ സ്റ്റേഷൻ എസ് ഐ,  എ ആർ കൃഷ്ണൻ നായരാണ്.   പ്രശസ്ത മേക്കപ്പ് ഡിസൈനർ പട്ടണം ഷാ ആദ്യ ക്ലാപ്പടിച്ചു.   
      
കഥയും തിരക്കഥയും  രാജേഷ് ഇല്ലത്തിന്റേതാണ്. , ഛായാഗ്രഹണം - ഷാജി ജേക്കബ്ബ്. സംഗീതം - പെരുമ്പാവൂർ ജി രവീന്ദ്രനാഥ്, ആലാപനം - സുദ്ദീപ്കുമാർ , മീനാക്ഷി , സാബു മാന്നാർ , അഭിജിത്ത് എന്നിവർ. പി ആർ ഓ - അജയ് തുണ്ടത്തിൽ.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News