സൂഫിയും സുജാതയും ട്രൈലെർ പുറത്തിറങ്ങി...

നടന്‍ ധനുഷ് ആണ് ട്രെയ്‌ലര്‍ ലോഞ്ച് ചെയ്തത്‌. ഒടിടി പ്ലാറ്റ്‌ഫോമില്‍ റിലീസ് ചെയ്യുന്ന ആദ്യമലയാള ചിത്രമാണ് ഇത്.

Last Updated : Jun 24, 2020, 01:02 PM IST
സൂഫിയും സുജാതയും ട്രൈലെർ പുറത്തിറങ്ങി...

ജയസൂര്യയും അദിഥി റാവുവും പ്രധാന വേഷങ്ങളിലെത്തുന്ന 'സൂഫിയും സുജാത'യും എന്ന ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്ത്. നടന്‍ ധനുഷ് ആണ് ട്രെയ്‌ലര്‍ ലോഞ്ച് ചെയ്തത്‌. ഒടിടി പ്ലാറ്റ്‌ഫോമില്‍ റിലീസ് ചെയ്യുന്ന ആദ്യമലയാള ചിത്രമാണ് ഇത്.

ചിത്രത്തിന്റെ ഒടിടി റിലീസ് വലിയ വിവാദങ്ങള്‍ക്കും സംവാദങ്ങള്‍ക്കും തുടക്കമിട്ടിരുന്നു. ഒടിടിയില്‍ റിലീസ് ചെയ്യുന്നത് തിയേറ്റര്‍ വ്യവസായത്തെ ബാധിക്കുമെന്നും ജയസൂര്യയുടെയും നിര്‍മാതാവ് വിജയ്ബാബുവിന്റെയും ചിത്രങ്ങള്‍ ഇനിമുതല്‍ തിയേറ്ററില്‍ റിലീസ് ചെയ്യാന്‍ അനുവദിക്കില്ലെന്നും പ്രഖ്യാപിച്ച് ഒരു വിഭാഗം തിയേറ്റര്‍ ഉടമകള്‍ രംഗത്ത് വന്നിരുന്നു. എന്നാല്‍ എല്ലാ പ്രതിസന്ധികളെയും മറി കടന്നാണ് ചിത്രം പുറത്തിറങ്ങുന്നത്.

Also Read: അച്ഛനെ കടത്തിവെട്ടി മകൾ... മോഹൻലാൽ കിക്കുമായി മകൾ വിസ്മയ!!!

ഫ്രൈഡേ ഫിലിം ഹൗസിന്റെ ഇതുവരെയുള്ള സംരംഭങ്ങളില്‍ ഏറ്റവും മികച്ചതാവാന്‍ സാധ്യതയുള്ള സിനിമയാണെന്ന് ചിത്രത്തിന്റെ അനൗണ്‍സ്‌മെന്റ് പോസ്റ്ററിനൊപ്പം വിജയ് ബാബു നേരത്തെ പറഞ്ഞിരുന്നു. നരണിപ്പുഴ ഷാനവാസാണ് ചിത്രത്തിന്റെ സംവിധായകന്‍. നിരൂപക ശ്രദ്ധ നേടിയെടുത്ത 'കരി' എന്ന ചിത്രമൊരുക്കിയ ആളാണ് നരണിപ്പുഴ ഷാനവാസ്.

Trending News