Sonam Kapoor Son First Photo: ബോളിവുഡ് നടി സോനം കപൂറും ഭർത്താവ് ആനന്ദ് അഹൂജയും മാതാപിതാക്കളായി. ഒരു ആണ്‍കുഞ്ഞിനെയാണ് ഇരുവരും തങ്ങളുടെ ജീവിതത്തിലേയ്ക്ക് സ്വാഗതം ചെയ്തത്.
ആഗസ്റ്റ് 20നാണ് സോനം അമ്മയായത്. നടി സോനം കപൂർ ഏറെ നാളായി തന്റെ ഗർഭധാരണത്തെക്കുറിച്ച് ചർച്ചയിലായിരുന്നു.
എന്നാല്‍, ഇപ്പോള്‍ സോനത്തിന്റെ കുഞ്ഞുവാവയുടെ ആദ്യ ചിത്രം പുറത്തു വന്നിരിയ്ക്കുകയാണ്. അതിൽ മുത്തശ്ശി സുനിത കപൂര്‍ തന്റെ കൊച്ചു മകനോട് സ്നേഹം ചൊരിയുന്നത് കാണാം. സോനത്തിന്റെ സഹോദരി റിയ കപൂറും ചിത്രത്തില്‍ കാണാം. റിയയാണ് ചിത്രങ്ങള്‍ പങ്കുവച്ചത്.
ചിത്രത്തില്‍ കുഞ്ഞിന്റെ മുഖത്ത് ഇമോജി പതിപ്പിച്ചിരിക്കുകയാണ്. ചിത്രങ്ങളിൽ, റിയയും അമ്മ സുനിത കപൂറും അവരുടെ കുടുംബത്തിലെ പുതിയ അംഗത്തെ ഏറെ വാത്സല്യത്തോടെ നോക്കുന്നത് കാണാം.
സോനവും ആനന്ദ് അഹൂജയും 2018 മെയ് 8നാണ് വിവാഹിതരായത്. 2022 മാർച്ചിൽ, ദമ്പതികൾ തങ്ങളുടെ ആദ്യത്തെ കുഞ്ഞിനെ സ്വീകരിക്കാന്‍ ഒരുങ്ങുന്നതായി പ്രഖ്യാപിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...