Pathaan Release: ബിഗ് സ്‌ക്രീനിൽ ഗ്രാൻഡ് എൻട്രി നടത്തി 'പത്താൻ', ആവേശത്തോടെ ആര്‍പ്പുവിളിച്ച് ആരാധകര്‍

Pathaan Release: നീണ്ട 4 വർഷത്തെ ഇടവേളയ്ക്ക് ശേഷം തങ്ങളുടെ പ്രിയപ്പെട്ട സൂപ്പർസ്റ്റാറിനെ ബിഗ് സ്‌ക്രീനിൽ കാണാൻ കാത്തിരിക്കുന്ന ഷാരൂഖ് ആരാധകർ കിംഗ് ഖാനെ ഗംഭീരമായിതന്നെയാണ് വരവേറ്റത്. 

Written by - Zee Malayalam News Desk | Last Updated : Jan 25, 2023, 10:56 AM IST
  • നീണ്ട 4 വർഷത്തെ ഇടവേളയ്ക്ക് ശേഷം തങ്ങളുടെ പ്രിയപ്പെട്ട സൂപ്പർസ്റ്റാറിനെ ബിഗ് സ്‌ക്രീനിൽ കാണാൻ കാത്തിരിക്കുന്ന ഷാരൂഖ് ആരാധകർ കിംഗ് ഖാനെ ഗംഭീരമായിതന്നെയാണ് വരവേറ്റത്.
Pathaan Release: ബിഗ് സ്‌ക്രീനിൽ ഗ്രാൻഡ് എൻട്രി നടത്തി 'പത്താൻ', ആവേശത്തോടെ ആര്‍പ്പുവിളിച്ച് ആരാധകര്‍

Pathaan Release: ഏറെ വിവാദങ്ങള്‍ക്കും ആശങ്കകള്‍ക്കും വിരാമമിട്ട് ഷാരൂഖ്‌ ഖാന്‍ ചിത്രം പത്താന്‍ തിയേറ്ററില്‍ എത്തി.  നീണ്ട 4 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം കിംഗ്‌ ഖാന്‍ ബിഗ്‌ സ്ക്രീനില്‍ എത്തിയ അവസരം ആരാധകര്‍ പാഴാക്കിയില്ല. ആവേശത്തോടെ ആര്‍പ്പുവിളിച്ചാണ് SRK യെ ആരാധകര്‍ സ്വാഗതം ചെയ്തത്.

നീണ്ട 4 വർഷത്തെ ഇടവേളയ്ക്ക് ശേഷം തങ്ങളുടെ പ്രിയപ്പെട്ട സൂപ്പർസ്റ്റാറിനെ ബിഗ് സ്‌ക്രീനിൽ കാണാൻ കാത്തിരിക്കുന്ന ഷാരൂഖ് ആരാധകർ കിംഗ് ഖാനെ ഗംഭീരമായിതന്നെയാണ് വരവേറ്റത്. പ്രേക്ഷകർ തിയേറ്ററുകളിലേക്ക് ഒഴുകിയെത്തി. പല നഗരങ്ങളിലും രാവിലെ 6 മണിക്ക് തന്നെ ഷോകൾ ആരംഭിച്ചു. എല്ലാം ഹൗസ് ഫുള്‍....! ചില സിനിമാ തിയേറ്ററുകളില്‍ പുഷ്പവൃഷി നടത്തിയാണ് ആരാധകരെ വരവേറ്റത്...!! ആദ്യ ദിവസത്തെ ആദ്യ ഷോ കരഘോഷത്തില്‍ മുങ്ങിയിരിയ്ക്കുകയാണ് എന്നാണ് പലരുടെയും പ്രതികരണം ചൂണ്ടിക്കാട്ടുന്നത്.  

സിദ്ധാർത്ഥ് ആനന്ദ് സംവിധാനം ചെയ്ത ഈ വർഷത്തെ ഏറ്റവും പ്രതീക്ഷയുള്ള സിനിമകളിലൊന്നായ പത്താന്‍ റിലീസ് ആയതോടെ ബോളിവുഡ് സിനിമാ ലോകത്തിന്  പുതു ജീവന്‍ ലഭിച്ചിരിയ്ക്കുകയാണ്.   
SRK യുടെ ആരാധകർ പത്താൻ ഇതിനകം തന്നെ ബ്ലോക്ക്ബസ്റ്ററായി പ്രഖ്യാപിച്ചിട്ടുണ്ട്. ചിത്രത്തിലെ സൂപ്പര്‍ ആക്ഷൻ സീക്വൻസുകള്‍ പ്രേക്ഷകരെ പിടിച്ചിരുത്തും എന്ന കാര്യത്തില്‍ തര്‍ക്കമില്ല. ഇതിനിടെ സീറ്റ് ബെല്‍റ്റ്‌ ധരിക്കാനുള്ള ഷാരൂഖ്‌ ഖാന്‍റെ ആഹ്വാനം ആക്ഷൻ സീക്വൻസുകള്‍ മറ്റൊരു ലെവല്‍ ആണ് എന്ന് തന്നെയാണ് സൂചന നല്‍കുന്നത്.

പത്താന്‍ ചിത്രത്തില്‍ സൽമാൻ ഖാൻ ഒരു പ്രത്യേക വേഷം ചെയ്യുന്നുണ്ട് എന്ന വിവരം പ്രേക്ഷകര്‍ക്ക് അറിയാം, എങ്കിലും അത് സംബന്ധിച്ച സൂചനകള്‍ ഒന്നും തന്നെ പുറത്തു വിട്ടിരുന്നില്ല. അതിനാല്‍, ആരാധകർ ഇരട്ടി  ആവേശത്തിലാണ്. ടൈഗറും പത്താനും സ്‌ക്രീനിൽ ഒന്നിക്കുന്ന ബോളിവുഡിൽ ഈ വർഷം ഏറ്റവുമധികം പ്രതീക്ഷിക്കപ്പെട്ട പ്രകടനങ്ങളിലൊന്നാവും ഇത്.....!!

അതിരാവിലെയുള്ള ഷോകൾ പോലും പല നഗരങ്ങളിലും ഹൗസ്ഫുൾ ആയാണ് ഓടിയത്. ഷാരൂഖ് ഖാനെ ആരാധിക്കുകയും പത്താന്‍റെ  റിലീസ് ആഘോഷിക്കുകയും ചെയ്യുമ്പോൾ തീയറ്ററുകൾക്ക് പുറത്ത് നിന്നുള്ള നിരവധി വീഡിയോകളും ഫോട്ടോകളും നെറ്റിസൺസ് പങ്കിടുന്നു....

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ

 

Trending News