Samantha Ruth Prabhu Athirappilly Falls : അതിരപ്പിള്ളിയുടെ വശ്യതയിൽ ലയിച്ച് സമന്താ; ചിത്രങ്ങൾ വൈറലാകുന്നു

Samantha Ruth Prabhu ഒരു പാറയുടെ മുകളിൽ ഇരുന്ന പ്രകൃതിയുടെ സൗന്ദര്യത്തെ അസ്വദിക്കുന്ന ചിത്രങ്ങളാണ് നടി തന്റെ സോഷ്യൽ മീഡിയ പേജിൽ പങ്കുവെച്ചിരിക്കുന്നത്. 

Written by - Zee Malayalam News Desk | Last Updated : Feb 20, 2022, 12:36 PM IST
  • ഒരു പാറയുടെ മുകളിൽ ഇരുന്ന പ്രകൃതിയുടെ സൗന്ദര്യത്തെ അസ്വദിക്കുന്ന ചിത്രങ്ങളാണ് നടി തന്റെ സോഷ്യൽ മീഡിയ പേജിൽ പങ്കുവെച്ചിരിക്കുന്നത്.
  • ഇതിന് പുറമെ നടി തന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ ധ്യാനവതയായി ഇരിക്കുന്ന ഒരു വീഡിയോയും പങ്കുവെച്ചു.
Samantha Ruth Prabhu Athirappilly Falls : അതിരപ്പിള്ളിയുടെ വശ്യതയിൽ ലയിച്ച് സമന്താ; ചിത്രങ്ങൾ വൈറലാകുന്നു

തൃശൂർ : അതിരപ്പിള്ളി വെള്ളച്ചാട്ടത്തിന്റെ (Athirappilly Water Falls) വശ്യസൗന്ദര്യത്തിൽ ലയിച്ചിരിക്കുന്ന ചിത്രങ്ങൾ പങ്കുവെച്ച് തെന്നിന്ത്യൻ നടി സമന്താ രൂത്ത് പ്രഭു. ഒരു പാറയുടെ മുകളിൽ ഇരുന്ന് പ്രകൃതിയുടെ സൗന്ദര്യത്തെ ആസ്വദിക്കുന്ന ചിത്രങ്ങളാണ് നടി തന്റെ സോഷ്യൽ മീഡിയ പേജിൽ പങ്കുവെച്ചിരിക്കുന്നത്. 

"ജീവിതം അത് ആസ്വദിക്കു അല്ലെങ്കിൽ അത് വരുന്നതും പോകുന്നതും അനുസരിച്ച്  അനുഭവിക്കുക. അത് ഇങ്ങനെ ഒഴുകി ഒഴുകി കൊണ്ടിരിക്കും" എന്ന അടികുറിപ്പ് നൽകിയാണ് സമന്താ ചിത്രങ്ങൾ പോസ്റ്റ് ചെയ്തിരിക്കുന്നത്. 

ALSO READ : Viral Video|ബീസ്റ്റിലെ അറബിക് കുത്ത് വേർഷൻ, സാമന്തയുടെ പൊളി ഡാൻസ്

ഇതിന് പുറമെ നടി തന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ ധ്യാനവതയായി ഇരിക്കുന്ന ഒരു വീഡിയോയും പങ്കുവെച്ചിട്ടുണ്ട്. മെഡിറ്റേഷൻ നിങ്ങളുടെ അസ്തിത്വത്തിന്റെ സൗന്ദര്യം തിരിച്ചറിയാനുള്ള ഒരു മാർഗമാണ് എന്ന സദ്ഗുരുവിന്റെ വാചകം കുറിപ്പായി നൽകിയാണ് നടി ഇൻസ്റ്റാ സ്റ്റോറി പങ്കുവെച്ചിരിക്കുന്നത്. 

കഴിഞ്ഞ ദിവസം വിജയ് ചിത്രം ബീസ്റ്റിലെ അറബിക്ക് കുത്ത് ഗാനത്തിനൊപ്പം ചുവുട് വെക്കുന്ന വീഡിയോ നടി പങ്കുവെച്ചിരുന്നു. വിമാനത്താവളത്തിൽ വെച്ചെടുത്ത വീഡിയോയ്ക്ക് നിമിഷ നേരങ്ങൾ കൊണ്ട് വൈറലാകുകയും ചെയ്തു. 

ALSO READ : Samantha Ruth Prabhu | ആ ഒാർമകൾക്ക് വിട, ഇൻസ്റ്റഗ്രാമിലെ ചിത്രങ്ങൾ ഡിലീറ്റ് ചെയ്ത് സാമന്ത

വിജയ് സേതുപതി നയൻതാര എന്നിവർക്കൊപ്പം പ്രധാന കഥാപാത്രമായി എത്തുന്ന കാതുവാക്കുല രെണ്ടു കാതൽ എന്ന വിഘ്നേഷ് ചിത്രമാണ് അടുത്തതായി സമന്തായുടെ വെള്ളിത്തിരയിൽ എത്താനൊരുങ്ങുന്ന ചിത്രം. പാൻ ഇന്ത്യ ചിത്രം യഷോദ്ധയുടെ ചിത്രീകരണത്തിന്റെ തിരക്കിലാണ് നടി ഇപ്പോൾ.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News