Sai Pallavi: വ്യാജ വാർത്ത പ്രചരിപ്പിച്ചാൽ നിയമനടപടി സ്വീകരിക്കും

Sai Pallavi: തമിഴ് മാധ്യമത്തിലെ വാർത്തയോട് ശക്തമായി പ്രതികരിചിരിക്കുകയാണ് സായ് പല്ലവി. 

Written by - Ajitha Kumari | Last Updated : Dec 12, 2024, 02:49 PM IST
  • തെന്നിന്ത്യൻ താരസുന്ദരിയായ സായ് പല്ലവിക്ക് ആരാധകർ ഏറെയാണ്
  • നിലവിൽ അമരന്‍ എന്ന ചിത്രത്തിന്‍റെ ഗംഭീര വിജയാഘോഷത്തിലാണ് താരം
Sai Pallavi: വ്യാജ വാർത്ത പ്രചരിപ്പിച്ചാൽ നിയമനടപടി സ്വീകരിക്കും

ചെന്നൈ: തെന്നിന്ത്യൻ താരസുന്ദരിയായ സായ് പല്ലവിക്ക് ആരാധകർ ഏറെയാണ്. നിലവിൽ അമരന്‍ എന്ന ചിത്രത്തിന്‍റെ ഗംഭീര വിജയാഘോഷത്തിലാണ് താരം.

നിതേഷ് തിവാരിയുടെ സംവിധാനത്തിലൊരുങ്ങുന്ന രൺബീർ കപൂർ നായകനാകുന്ന രാമായണമാണ് താരത്തിന്റെ അടുത്ത ചിത്രം. പൊതുവെ പൊതു വേദികളിലും അഭിമുഖങ്ങളിലും വളരെ ശാന്തമായി പ്രതികരിക്കുന്ന നടിയാണ് സായ് പല്ലവി. സാധാരണയായി തന്നെ കുറിച്ച് വരുന്ന വ്യാജവാര്‍ത്തകളിലോ അഭ്യൂഹങ്ങളിലോ നടി പ്രതികരിക്കാറുമില്ല. എന്നാൽ രാമായണം എന്ന സിനിമയുമായി ബന്ധപ്പെട്ട് പ്രമുഖ തമിഴ് മാധ്യമത്തിൽ വന്ന വാർത്തകളോട് ശക്തമായി പ്രതികരിച്ചിരിക്കുകയാണ് താരം.

Also Read: നടി കീർത്തി സുരേഷ് വിവാഹിതയായി; വരൻ ആന്റണി തട്ടിൽ

ഇതിഹാസമായ രാമയാണത്തെ അടിസ്ഥാനമാക്കിയുള്ള ഹിന്ദി ചിത്രത്തില്‍ സീതയായി അഭിനയിക്കുന്നതിനായി സായി പല്ലവി ഇപ്പോൾ വെജിറ്റേറിയനായി എന്നാണ് തമിഴ് മാധ്യമം അവരുടെ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരുന്നു. വെജിറ്റേറിയനായി തുടരാന്‍ സായി പല്ലവി സെറ്റുകളിൽ പ്രത്യേക ഭക്ഷണക്രമം പാലിക്കുന്നുവെന്നും ഈ റിപ്പോർട്ടിൽ പറഞ്ഞിട്ടുണ്ട്. ഇതിനെതിരെയാണ് താരം ശക്തമായി പ്രതികരിച്ചിരിക്കുന്നത്.
 
പൊതുവ സത്യസന്ധമല്ലാത്ത കാര്യങ്ങൾ കാണുമ്പോൾ നിശബ്ദതയാണ് താൻ പാലിക്കാറുള്ളതെന്നും എന്നാൽ ഇനി ഇത്തരം പ്രചരണങ്ങളെ നിയമപരമായി നേരിടുമെന്നുമാണ് സായ് പല്ലവി പ്രതികരിച്ചിരിക്കുന്നത്. തമിഴ് മാധ്യമമായ 'സിനിമ വികടൻ' നൽകിയ വാർത്തയുടെ പോസ്റ്റർ പങ്കുവെച്ചാണ് സായ് പല്ലവി ട്വിറ്ററിൽ പ്രതികരിച്ചിരിക്കുന്നത്.താരം പങ്കുവച്ച കുറിപ്പിന്റെ പൂർണരൂപം ചുവടെ ചേർക്കുന്നു... 

Also Read: പുതുവർഷത്തിൽ രാഹു കുംഭത്തിലേക്ക്; ഈ രാശിക്കാർക്ക് ലഭിക്കും രാജകീയ ജീവിതം!

അടുത്ത തവണ എന്‍റെ പേരില്‍ ഏതെങ്കിലും 'പ്രശസ്ത' പേജോ മാധ്യമമോ വ്യക്തിയോ വാർത്തയുടെയോ ഗോസിപ്പിന്‍റെയോ പേരിൽ ഒരു വൃത്തികെട്ട കഥയുമായി വന്നാല്‍ നിങ്ങള്‍ എന്നില്‍ നിന്നും നിയമപരമായ തിരിച്ചടി തന്നെ പ്രതീക്ഷിക്കണമെന്നും എക്സിലൂടെ സായി പല്ലവി കുറിച്ചിട്ടുണ്ട്. 
താനൊരു സസ്യാഹാരിയാണെന്ന് സായ് പല്ലവി പലപ്പോഴും അഭിമുഖങ്ങളിലൂടെ വ്യക്തമാക്കിയിട്ടുണ്ട് എന്നാൽ സിനിമ വികടന്റെ റിപ്പോർട്ട് പ്രകാരം സായ് പല്ലവിയെ ഒരു നോൺ വെജിറ്റേറിയനായി ചിത്രീകരിച്ചിരിക്കുകയാണ്.  ഇതാണ് നദിയെ ചൊടിപ്പിച്ചതെന്നാണ് കരുതുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

 

Trending News