viral video: പ്രിയ വാര്യരുടെ ഐറ്റം ഡാൻസ് സൂപ്പർഹിറ്റ് ..!

ചിത്രം ഹിറ്റായില്ലയെങ്കിലും ചിത്രത്തിൽ അഭിനയിച്ച പ്രിയ താരമായി മാറുകയായിരുന്നു.    

Written by - Ajitha Kumari | Last Updated : Jan 15, 2021, 08:49 PM IST
  • ബോളിവുഡിലെ തിരക്കുള്ള താരമായി മാറിയിരിക്കുകയാണ് പ്രിയ വാര്യർ.
  • അഭിനയത്തോടൊപ്പം അവസാന വർഷ ബിരുദ പഠനവും മുന്നോട്ടു കൊണ്ടുപോകുകയാണ് താരമിപ്പോൾ.
  • അതിനിടയിലിൽ തെലുങ്കിൽ ഒരു ഐറ്റം ഡാൻസുമായി ഞെട്ടിച്ചിരിക്കുകയാണ് പ്രിയ.
viral video: പ്രിയ വാര്യരുടെ ഐറ്റം ഡാൻസ് സൂപ്പർഹിറ്റ് ..!

ഒരു അഡാർ ലൗ എന്ന ചിത്രത്തിലെ ഒറ്റ കണ്ണീറുക്കൽ സീൻ കൊണ്ട് പ്രശസ്തയായ നടിയാണ് പ്രിയ വാര്യർ.  ചിത്രം ഹിറ്റായില്ലയെങ്കിലും ചിത്രത്തിൽ അഭിനയിച്ച പ്രിയ താരമായി മാറുകയായിരുന്നു.  അതിന് ശേഷം താരത്തിന് മലയാളത്തിൽ വലിയ അവസരങ്ങൾ ഒന്നും ലഭിച്ചില്ല എങ്കിലും ബോളിവുഡിൽ തരംഗമാവുകയാണ് പ്രിയ വാര്യർ (Priya Varrier). 

ബോളിവുഡിലെ (Bollywood) തിരക്കുള്ള താരമായി മാറിയിരിക്കുകയാണ് പ്രിയ വാര്യർ (Priya Prakash Varrier).  അഭിനയത്തോടൊപ്പം അവസാന വർഷ ബിരുദ പഠനവും മുന്നോട്ടു കൊണ്ടുപോകുകയാണ് താരമിപ്പോൾ. അതിനിടയിലിൽ തെലുങ്കിൽ ഒരു ഐറ്റം ഡാൻസുമായി (Item Dance) ഞെട്ടിച്ചിരിക്കുകയാണ് പ്രിയ. 

Also Read: viral video: തന്റെ ഫോട്ടോ എടുക്കുന്നുവെന്ന് പാപ്പാനോട് പരാതി പറഞ്ഞ് ആന 

'ലടി ലടി' (Ladi Ladi) എന്ന ഈ പവർഫുൾ ഗാനത്തിന്റെ സംഗീത സംവിധാനം ശ്രീ ചരൺ പകാലയാണ് നിർവഹിച്ചിരിക്കുന്നത്. രോഹിത് നന്ദനും പ്രിയ വാര്യരും ആടിത്തിമിർത്തിരിക്കുന്ന ഈ ഗാനം ആലപിച്ചിരിക്കുന്നത് രാഹുൽ സിപ്ലിഗുഞ്ചും പിന്നെ നമ്മുടെ പ്രിയ വാര്യരും ചേർന്നാണ്.  വീഡിയോ കാണാം..

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News