Poovan OTT Update : ആന്റണി വർഗീസിന്റെ പൂവൻ ഒടിടിയിലെത്തി; എവിടെ കാണാം?

Poovan OTT Release : ചിത്രത്തിൻറെ ഡിജിറ്റൽ അവകാശങ്ങൾ സ്വന്തമാക്കിയിരിക്കുന്നത് സീ നെറ്റ്വർക്കാണ്.  ചിത്രം ഇന്ന്, മാർച്ച് 24 മുതൽ ഒടിടി പ്ലാറ്റ്‌ഫോമായ സീ 5 ൽ സ്ട്രീമിങ് ആരംഭിച്ചു.

Written by - Zee Malayalam News Desk | Last Updated : Mar 24, 2023, 12:57 PM IST
  • ചിത്രത്തിൻറെ ഡിജിറ്റൽ അവകാശങ്ങൾ സ്വന്തമാക്കിയിരിക്കുന്നത് സീ നെറ്റ്വർക്കാണ്.
  • ചിത്രം ഇന്ന്, മാർച്ച് 24 മുതൽ ഒടിടി പ്ലാറ്റ്‌ഫോമായ സീ 5 ൽ സ്ട്രീമിങ് ആരംഭിച്ചു.
  • ജനുവരി 20 ന് തീയേറ്ററുകളിൽ റിലീസ് ചെയ്ത ചിത്രമാണ് പൂവൻ.
  • ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് തീയേറ്ററുകളിൽ നിന്ന് ലഭിച്ചത്.
  Poovan OTT Update : ആന്റണി വർഗീസിന്റെ പൂവൻ ഒടിടിയിലെത്തി; എവിടെ കാണാം?

ആന്റണി വർഗീസ് (പെപ്പെ) കേന്ദ്ര കഥാപാത്രമായി എത്തിയ ഏറ്റവും പുതിയ ചിത്രം പൂവൻ ഒടിടി സ്ട്രീമിങ് ആരംഭിച്ചു. ചിത്രത്തിൻറെ ഡിജിറ്റൽ അവകാശങ്ങൾ സ്വന്തമാക്കിയിരിക്കുന്നത് സീ നെറ്റ്വർക്കാണ്.  ചിത്രം ഇന്ന്, മാർച്ച് 24 മുതൽ ഒടിടി പ്ലാറ്റ്‌ഫോമായ സീ 5 ൽ സ്ട്രീമിങ് ആരംഭിച്ചു. ജനുവരി 20 ന് തീയേറ്ററുകളിൽ റിലീസ് ചെയ്ത ചിത്രമാണ് പൂവൻ. ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് തീയേറ്ററുകളിൽ നിന്ന് ലഭിച്ചത്.   നാട്ടിൻപുറം പശ്ചാത്തലത്തിൽ കോമഡിക്കൊപ്പം ത്രില്ലർ ചേർത്ത് ഒരുക്കിയ ചിത്രമാണ് പൂവൻ.

സൂപ്പർ ശരണ്യ സിനിമയിൽ അജിത്ത് മേനോൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച നടൻ വിനീത് വാസുദേവനാണ് പൂവൻ സംവിധാനം ചെയ്തിരിക്കുന്നത്. ഒരു പൂവൻ കോഴിയും അതിന്റെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന സംഭവ വികാസങ്ങളുമാണ് ചിത്രത്തിൽ ഉണ്ടാകുന്നത്.

ALSO READ: Oh Meri Laila OTT : ഓ മേരി ലൈല ഒടിടിയിൽ എത്തി; എവിടെ കാണാം?

ഷെബിൻ ബേക്കർ പ്രൊഡക്ഷൻസ്, സ്റ്റക്ക് കൗ എന്നീ ബാനറുകളിലാണ് ചിത്രം എത്തിയത്. ഷെബിൻ ബേക്കറും, ഗിരീഷ് എഡിയും ചേർന്നാണ് ചിത്രം നിർമ്മിച്ചത്. ചിത്രത്തിൻറെ കഥ ഒരുക്കിയിരിക്കുന്നത് വരുൺ ധാരയാണ്. ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് സജിത് പുരുഷനാണ്. എഡിറ്റർ ആകാശ് ജോസഫ് വർ​ഗീസ്. ആർട്ട് ഡയറക്ടർ സാബു മോഹൻ.

ആന്റണി വർഗീസിന് പുറമെ ചിത്രത്തിന്റെ സംവിധായകനായി വിനീത് വാസുദേവൻ, സജിൻ ചെറുകായിൽ, വിനീത് വിശ്വം, വരുൺ ധാര, ഗിരീഷ് എഡി, അനിഷ്മാ അനിൽകുമാർ, അഖില ഭാർഗവൻ, റിങ്കു റൺധീർ എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. പുവന് പുറമെ ആന്റണി വർഗീസ് നായകനായി എത്തിയ മറ്റൊരു ചിത്രമായ ഓ മേരി ലൈലയും ഒടിടി റിലീസിന് ഒരുങ്ങുകയാണ്. സൈന പ്ലേയ്ക്കാണ് ചിത്രത്തിന്റെ ഡിജിറ്റൽ അവകാശം ലഭിച്ചിരിക്കുന്നത്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News