Devil: പീരിയോഡിക്ക് ക്രൈം ത്രില്ലര്‍ ചിത്രം 'ഡെവിള്‍'; നവംബര്‍ 24ന് തിയേറ്ററുകളില്‍

Devil release date: ആരെയും ഞെട്ടിക്കുന്ന പോസ്റ്ററിലൂടെയാണ് ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചിരിക്കുന്നത്. 

Written by - Zee Malayalam News Desk | Last Updated : Aug 6, 2023, 04:25 PM IST
  • 'ദി ബ്രിട്ടീഷ് സീക്രെട്ട് ഏജന്റ്' എന്നാണ് ചിത്തിന്റെ ടാഗ് ലൈന്‍.
  • വിരുപക്ഷയ്ക്ക് ശേഷമുള്ള സംയുക്തയുടെ തെലുങ്ക് ചിത്രമാണ് ഡെവിൾ.
  • അടുത്തിടെ പുറത്തുവന്ന ചിത്രത്തിന്റെ ഗ്ലിംപ്‌സ് വീഡിയോ വൈറലായി മാറിയിരുന്നു.
Devil: പീരിയോഡിക്ക് ക്രൈം ത്രില്ലര്‍ ചിത്രം 'ഡെവിള്‍'; നവംബര്‍ 24ന് തിയേറ്ററുകളില്‍

സിനിമ ജീവിതത്തില്‍ ഉടനീളം സ്‌ക്രിപ്റ്റുകള്‍ തിരഞ്ഞെടുക്കുന്നതില്‍ എപ്പോഴും മികവ് പുലര്‍ത്തുന്ന താരമാണ് നന്ദമുരി കല്യാണ്‍ റാം. 'ഡെവിള്‍' എന്ന ചിത്രമാണ് നന്ദമുരി കല്യാണ്‍ റാമിന്റേതായി റിലീസിന് ഒരുങ്ങുന്നത് 'ദി ബ്രിട്ടീഷ് സീക്രെട്ട് ഏജന്റ്' എന്നാണ് ചിത്തിന്റെ ടാഗ് ലൈന്‍. സംയുക്തയാണ് ചിത്രത്തിലെ നായിക. വിരുപക്ഷ എന്ന ബ്ലോക്ബസ്റ്റര്‍ ഹിറ്റിന് ശേഷം തെലുങ്കില്‍ റിലീസ് ചെയ്യുന്ന സംയുക്തയുടെ ചിത്രമെന്ന സവിശേഷതയുമുണ്ട്.

അടുത്തിടെ പുറത്തുവന്ന ചിത്രത്തിന്റെ ഗ്ലിംപ്‌സ് വീഡിയോ ഞൊടിയിടയില്‍ വൈറലായി മാറിയിരുന്നു. ഒരുപാട് പ്രതീക്ഷകളാണ് ആരാധകര്‍ക്ക് ഗ്ലിംപ്‌സ് വീഡിയോ സമ്മാനിച്ചത്. ചിത്രത്തിന്റെ അപ്ഡേറ്റുകള്‍ക്കായി ആരാധകര്‍ കാത്തിരിക്കുകയാണ്. കാത്തിരിപ്പിനൊടുവില്‍ ചിത്രത്തിന്റെ റിലീസ് തീയതിയും ഇന്ന് പ്രഖ്യാപിച്ചു കഴിഞ്ഞു. നവംബര്‍ 24ന് ചിത്രം തിയേറ്ററുകളിലെത്തും. 

ALSO READ: സിനിമ നിർമാണത്തിൽ ഇനി 'നൻപൻ എന്റർടെയിന്മെന്റ്സ്'; പ്രൗഢ ​ഗംഭീരമായി ഉദ്ഘാടന ചടങ്ങ്

ആരെയും ഞെട്ടിക്കുന്ന പോസ്റ്ററിലൂടെയാണ് ചിത്രത്തിന്റെ റിലീസ് തീയതി അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടത്. ഒരു നിഗൂഢമായ സത്യം പുറത്തുകൊണ്ട് വരുന്ന ബ്രിട്ടീഷ് സീക്രെട്ട് ഏജന്റായാണ് കല്യാണ്‍ റാം ചിത്രത്തില്‍ എത്തുന്നത്. കഴിഞ്ഞ വര്‍ഷം ബിംബിസാര എന്ന ചിത്രത്തിലൂടെ തെലുങ്ക് ഇന്ഡസ്ട്രിയുടെ തന്നെ വലിയ ഹിറ്റ് ചാര്‍ട്ടില്‍ കല്യാണ്‍ ഇടം പിടിച്ചിരുന്നു. ഇതോടെ കല്യാണ്‍ നായകനായെത്തുന്ന ഡെവിള്‍ എന്ന ചിത്രത്തിനായി ആരാധകരും ആവേശത്തോടെ കാത്തിരിക്കുകയാണ്.

ഹിന്ദിയിലും റിലീസാകുന്ന ചിത്രത്തിന്റെ ഹിന്ദി ഗ്ലിമ്പ്‌സ് വീഡിയോയും വൈറലായിരുന്നു. അഭിഷേക് പിക്ചേഴ്സിന്റെ ബാനറില്‍ ദേവാനഷ് നാമ, അഭിഷേക് നാമ എന്നിവര്‍ നിര്‍മിക്കുന്നു. നവീന്‍ മേദരം സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്  ശ്രീകാന്ത് വിസ്സയാണ്. മ്യുസിക്ക് - ഹര്‍ഷവര്‍ഥന്‍ രമേശ്വര്‍, ഛായാഗ്രഹണം - സൗന്ദര്‍ രാജന്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍ - ഗാന്ധി നടികുടികര്‍, എഡിറ്റര്‍ - തമ്മി രാജു, പി ആര്‍ ഒ - ശബരി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News