Neeta Pillai: വിൻസി എബ്രഹാമിന് വേണ്ടി റഫറൻസായി എടുത്തത് ആ താരത്തിന്റെ സിനിമകൾ - നീതാ പിള്ള

 സുരേഷ് ​ഗോപിയുടെ മകളായ വിൻസി എബ്രഹാം എന്ന കഥാപാത്രത്തെയാണ് നീത പിള്ള പാപ്പനിൽ അവതരിപ്പിച്ചത്. 

Written by - Zee Malayalam News Desk | Last Updated : Aug 5, 2022, 02:55 PM IST
  • ഇപ്പോൾ സമൂഹ മാധ്യമങ്ങളിലടക്കം ഏറ്റവുമധികം ചർച്ച ചെയ്യപ്പെടുന്നത് പോലീസ് ഓഫീസറായെത്തിയ നീത പിള്ള എന്ന നടിയുടെ അഭിനയത്തെ കുറിച്ചാണ്.
  • സുരേഷ് ​ഗോപിയുടെ മകളായ വിൻസി എബ്രഹാം എന്ന കഥാപാത്രത്തെയാണ് നീത പിള്ള പാപ്പനിൽ അവതരിപ്പിച്ചത്.
  • സുരേഷ് ​ഗോപിയോടൊപ്പം അഭിനയിച്ചതിന്റെ അനുഭവവും വിൻസി എബ്രഹാമിനായി താൻ റഫർ ചെയ്ത കഥാപത്രത്തെ കുറിച്ചും തുറന്നു പറയുകയാണ് താരം.
Neeta Pillai: വിൻസി എബ്രഹാമിന് വേണ്ടി റഫറൻസായി എടുത്തത് ആ താരത്തിന്റെ സിനിമകൾ - നീതാ പിള്ള

ഒരിടവേളയ്ക്ക് ശേഷം സുരേഷ് ​ഗോപി - ജോഷി കൂട്ടുകെട്ടിലെത്തിയ ചിത്രമാണ് പാപ്പൻ. ഇന്ന് തിയേറ്ററുകൾ നിറഞ്ഞ് പ്രദർശനം തുടരുകയാണ് പാപ്പൻ. ജനങ്ങൾ പാപ്പനെ ഹൃദയത്തിലേറ്റിയതിന്റെ തെളിവാണ് ആ നിറഞ്ഞ സദസുകളും പാപ്പൻ ബോക്സ് ഓഫീസിൽ നേടുന്ന കളക്ഷനും. ഹിറ്റുകളുടെ ലിസ്റ്റിലേക്ക് കയറി കൊണ്ടിരിക്കുകയാണ് പാപ്പൻ. ചിത്രത്തിൽ എല്ലാവരും മികച്ച അഭിനയമാണ് കാഴ്ചവെച്ചത്. ഓരോരുത്തരും ഒന്നിനൊന്ന് മെച്ചം. എങ്കിലും ഇപ്പോൾ സമൂഹ മാധ്യമങ്ങളിലടക്കം ഏറ്റവുമധികം ചർച്ച ചെയ്യപ്പെടുന്നത് പോലീസ് ഓഫീസറായെത്തിയ നീത പിള്ള എന്ന നടിയുടെ അഭിനയത്തെ കുറിച്ചാണ്. സുരേഷ് ​ഗോപിയുടെ മകളായ വിൻസി എബ്രഹാം എന്ന കഥാപാത്രത്തെയാണ് നീത പിള്ള പാപ്പനിൽ അവതരിപ്പിച്ചത്. സുരേഷ് ​ഗോപിയോടൊപ്പം അഭിനയിച്ചതിന്റെ അനുഭവവും വിൻസി എബ്രഹാമിനായി താൻ റഫർ ചെയ്ത കഥാപത്രത്തെ കുറിച്ചും തുറന്നു പറയുകയാണ് താരം. 

നീത പിള്ളയുടെ വാക്കുകൾ...

ഒരു പൊലീസുകാരന്‍ എന്ന് പറയുമ്പോള്‍ തന്നെ മലയാളികളുടെ മനസില്‍ ആദ്യം എത്തുന്നത് സുരേഷ് സാറിന്റെ മുഖമാണ്. അതിനാൽ വിൻസി എബ്രഹാം എന്ന എന്റെ ക്യാരക്ടറിനായി ഞാൻ റഫർചെയ്തിരുന്നതും സുരേഷ് സാറിന്റെ സിനികൾ തന്നെയാണ്. അദ്ദേഹം സെറ്റ് ചെയ്ത് വെച്ചിരിക്കുന്ന സ്റ്റാന്‍ഡേര്‍ഡ്‌സ് അല്ലെങ്കില്‍ ബെഞ്ച് മാര്‍ക്ക് മാച്ച് ചെയ്യാന്‍ പറ്റുമെന്ന് പറയുന്നില്ല. പക്ഷേ അത് ലക്ഷ്യം വെച്ചാൽ മാത്രം എനിക്ക് എന്തെങ്കിലും ചെയ്യാൻ കഴിയുകയുള്ളൂ. സിനിമക്ക് വേണ്ടിയുള്ള കുറെ തയാറെടുപ്പുകൾ ഞാൻ സ്വന്തമായി തന്നെ ചെയ്തു. എങ്കിലും കഥാപാത്രത്തിനായി നമ്മൾ റഫർ ചെയ്ത ആൾക്കൊപ്പം തന്നെ പെർഫോം ചെയ്യുന്നത് മറ്റൊരു ചാലഞ്ചാണ്. ആക്ഷന്‍ പറയുന്നത് വരെ അത് മനസില്‍ കിടക്കും.

അഭിനയിക്കുമ്പോൾ നല്ല ടെന്‍ഷനുണ്ടായിരുന്നു. തെറ്റിച്ചാല്‍ സാറിന് എന്ത് തോന്നും. എന്റെ പോലീസ് ഓഫീസര്‍ റോള്‍ സാറിന് ഇഷ്ടപ്പെടാതിരിക്കുമോ. അ​ദ്ദേഹം ഇതെല്ലാം ചെയ്ത് കഴിഞ്ഞ കാര്യമാണ്. പക്ഷെ, ആക്ഷന്‍ പറഞ്ഞ് കഴിഞ്ഞാല്‍ പിന്നെ അദ്ദേഹം നമ്മളെ കംഫര്‍ട്ടബിള്‍ ആക്കും. ‘യു ഫോര്‍ഗറ്റ് എബൗട്ട് എവരിതിങ് എറൗണ്ട് യു. യു ആര്‍ ഇന്‍ ദ മൊമെന്റ്’ എന്നാണ് സർ പറയുക.” 

ജൂലൈ 29നാണ് പാപ്പൻ തിയേറ്ററുകളിൽ റിലീസ് ചെയ്തത്. റിലീസ് ചെയ്ത് ഒരാഴ്ച കഴിഞ്ഞപ്പോൾ കേരളത്തില്‍ നിന്ന് മാത്രം ചിത്രം നേടിയത് 17.85 കോടിയാണ്. ​ഗോകുൽ സുരേഷ്, നൈല ഉഷ, കനിഹ, ജനാര്‍ദനന്‍, ആശാ ശരത്, ടിനി ടോം, നന്ദു തുടങ്ങിയവരും പാപ്പനില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. ഗോകുലം ഗോപാലന്‍, ഡേവിഡ് കാച്ചപ്പിള്ളി, റാഫി മതിര, എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചത്. ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത് ആര്‍.ജെ ഷാനാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News