Oru Jaathi Manushyan Movie : "ഇത് പ്രേമോം മണ്ണാകട്ടയും ഒന്നുമല്ല, ലൗ ജിഹാദാ"; ഉദ്വേഗം നിറച്ച് ഒരു ജാതി മനുഷ്യന്റെ ട്രെയ്‌ലറെത്തി

Oru Jaathi Manushyan Movie : ചിത്രം ഡിസംബർ 2ന് തീയേറ്ററുകളിൽ റിലീസ് ചെയ്യും. ചിത്രം സംവിധാനം ചെയ്യുന്നത് കെ ഷെമീറാണ്.

Written by - Zee Malayalam News Desk | Last Updated : Nov 26, 2022, 02:32 PM IST
  • രണ്ട് മത വിഭാഗങ്ങളിൽപ്പെടുന്നവരുടെ പ്രണയവും, തുടർന്നുണ്ടാകുന്ന പ്രശ്‍നങ്ങളും ഒക്കെയാണ് ചിത്രം ചർച്ച ചെയ്യുന്നതെന്നാണ് ട്രെയ്‌ലർ സൂചിപ്പിക്കുന്നത്.
  • ചിത്രം ഡിസംബർ 2ന് തീയേറ്ററുകളിൽ റിലീസ് ചെയ്യും.
  • ടൈറ്റിൽ സൂചിപ്പിക്കുന്ന പോലെ തന്നെ സമൂഹത്തിലെ മാറ്റങ്ങൾ യുവ തലമുറയിൽ പല രീതിയിലും മാറ്റം വരുത്തുന്നു എന്ന ആശയമാണ് സിനിമയിലൂടെ പറയുന്നത്.
  • ചിത്രം സംവിധാനം ചെയ്യുന്നത് കെ ഷെമീറാണ്.
Oru Jaathi Manushyan Movie :  "ഇത് പ്രേമോം മണ്ണാകട്ടയും ഒന്നുമല്ല, ലൗ ജിഹാദാ";  ഉദ്വേഗം നിറച്ച് ഒരു ജാതി മനുഷ്യന്റെ ട്രെയ്‌ലറെത്തി

 പുതുമുഖ താരങ്ങളെ അണിനിരത്തി ഒരുക്കുന്ന ചിത്രം ഒരു ജാതി മനുഷ്യന്റെ  ട്രെയ്‌ലർ പുറത്തുവിട്ടു. രണ്ട് മതവിഭാഗങ്ങളിൽപ്പെടുന്നവരുടെ പ്രണയവും, തുടർന്നുണ്ടാകുന്ന പ്രശ്‍നങ്ങളും ഒക്കെയാണ് ചിത്രം ചർച്ച ചെയ്യുന്നതെന്നാണ് ട്രെയ്‌ലർ സൂചിപ്പിക്കുന്നത്. ചിത്രം ഡിസംബർ 2ന് തീയേറ്ററുകളിൽ റിലീസ് ചെയ്യും. ടൈറ്റിൽ സൂചിപ്പിക്കുന്ന പോലെ തന്നെ സമൂഹത്തിലെ മാറ്റങ്ങൾ യുവ തലമുറയിൽ പല രീതിയിലും മാറ്റം വരുത്തുന്നു എന്ന ആശയമാണ് സിനിമയിലൂടെ പറയുന്നത്. ചിത്രം സംവിധാനം ചെയ്യുന്നത് കെ ഷെമീറാണ്.

വേ ടൂ ഫിലിംസ് എന്റർടൈൻമെന്റ്സ്ന്റെ ബാനറിലാണ് ചിത്രം എത്തുന്നത്. ചിത്രത്തിൽ പുതുമുഖ താരങ്ങൾക്ക് ഒപ്പം മലയാളത്തിലെ ചില കരുത്തുറ്റ അഭിനേതാക്കളും എത്തുന്നുണ്ട്. റിലീസിന് തയ്യാറെടുത്തിരിക്കുന്ന ചിത്രത്തിന് U/A സർട്ടിഫിക്കേറ്റാണ് ലഭിച്ചിരിക്കുന്നത്. ചിത്രത്തിന്റേതായി പുറത്തിറങ്ങിയ ക്യാരക്ടർ പോസ്റ്ററുകൾ, ടീസർ, ഗാനങ്ങൾ എന്നിവ ഇതിനോടകം ഏറെ പ്രേക്ഷകശ്രദ്ധ നേടിയിരുന്നു.  ചിത്രത്തിൻറെ തിരക്കഥ ഒരുക്കിയിരിക്കുന്നത് സംവിധായകൻ കെ ഷെമീർ  തന്നെയാണ്.

ALSO READ: Oru Jaathi Manushyan: പുതുമുഖങ്ങളുടെ 'ഒരു ജാതി മനുഷ്യൻ'; പുതിയ ഗാനം റിലീസ് ചെയ്തു

ചിത്രത്തിലെ  വെണ്ണില കൂട്ടിൽ' എന്ന് തുടങ്ങുന്ന ഗാനം സാമൂഹിക മാധ്യമങ്ങളിൽ ഏറെ ശ്രദ്ധ നേടിയിരുന്നു. പ്രശസ്ത പിന്നണി ഗായകൻ അൻവർ സാദത്ത് ആലപിച്ച ഗാനമാണ് ഇത്, ചിത്രത്തിൻ്റെ ഛായാഗ്രഹണം, എഡിറ്റിംഗ്  തുടങ്ങിയവ സുൽഫി ഭൂട്ടോയാണ് നിർവഹിച്ചത്. ചിത്രത്തിൻ്റെ സംഗീതം നിർവഹിച്ചിരിക്കുന്നത്. റഫീക് അഹമ്മദ്, ഏങ്ങണ്ടിയൂർ ചന്ദ്രേഖരൻ, സുഹൈൽ സുൽത്താൻ എന്നിവർ ആണ് ഗാനങ്ങൾക്ക് രചന നിർവഹിച്ചിരിക്കുന്നത്. മ്യൂസിക് യുനസീയോ ആണ് നിർവഹിക്കുന്നത്. നടൻ സിദ്ധിയി ഡോ.ജാസ്സി ഗിഫ്റ്റ്, അൻവർ സാദത്ത്, എന്നിവരോടൊപ്പം  മനോഹരമായ ഒരു ഗാനം ചിത്രത്തിൽ ആലപിച്ചിരിക്കുന്നു.

കലാസംവിധാനം: സന്തോഷ് കൊയിലൂർ, ചമയം: മനോജ് അങ്കമാലി, വസ്ത്രാലങ്കാരം: നൗഷാദ് മമ്മി, നൃത്തം: ശ്യാംജിത് - രസന്ത്, പ്രൊഡക്ഷൻ കൺട്രോളർ: സന്തോഷ് ചെറുപൊയ്ക, സംഘട്ടനം : റോബിൻജാ, ശബ്ദമിശ്രണം: ജെസ്വിൻ ഫെലിക്സ്, അസോസിയേറ്റ് ഡയറക്ടർ: ആസിഫ്, പ്രൊഡക്ഷൻ ഡിസൈനർ: ഷംസി ഷെമീർ, സ്റ്റിൽസ്: നജീബ് - നിഷാബ് - ജോബിൻ, ഡിസൈൻസ്: രാഹുൽ രാജ്, പി ആർ ഒ: പി.ശിവപ്രസാദ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News