സ്വാസിക കേന്ദ്ര കഥാപാത്രമായി എത്തിയ ചതുരം സിനിമ ഇപ്പോൾ തിയേറ്ററുകളിൽ നിറഞ്ഞാടുകയാണ്.സിദ്ധാർഥ് ഭരതൻ സംവിധാനം ചെയ്ത ചിത്രത്തിൽ ഗ്ലാമറസായാണ് സ്വാസിക എത്തിയത്. മലയാളത്തിൽ ഒരിടവേളയ്ക്ക് ശേഷം ഇറങ്ങിയ ഇറോട്ടിക് ഗണത്തിൽപെടുന്ന ചിത്രമാണ് ചതുരം. സിനിമ തിയ്യേറ്ററിൽ നിറഞ്ഞോടുമ്പോൾ സ്വാസികയ്ക്ക് വിവാദങ്ങൾ ഒഴിയുന്നില്ല.ഇറോട്ടിക്ക് രംഗങ്ങൾ അഭിനയച്ചിതിന്റെ പേരിൽ ഇപ്പോഴും സോഷ്യൽമീഡിയ വേട്ടയാടുകയാണ് സ്വാസികയെ..
കമന്റ് ഇടുന്നവർക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ് സ്വാസിക.സീ മലയാളം ന്യൂസിന് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് സ്വാസികയുടെ പരാമർശം.വാക്കുകൾ ഇങ്ങനെ..'ഏതൊരു സിനിമയാണെങ്കിലും ,അത് കമ്മിറ്റ് ചെയ്യുമ്പോൾ അതിന്റെ ആഫ്റ്റർ എഫക്ടിനെ കുറിച്ച് നമ്മൾ ചിന്തിക്കില്ല. സിനിമ നല്ല കഥയാണോ..നമുക്ക് അഭിനയിക്കാൻ എന്തെങ്കിലും ഉണ്ടോ എന്നൊക്കയേ ഉള്ളൂ..പെർഫോം ചെയ്യാൻ ഉള്ള സ്പേയ്സ് ഉണ്ടോ എന്ന് മാത്രമാണ്..ഇതിന് മുൻപ് ചെയ്ത് ക്യാരക്ടർ എല്ലാം വന്ന് പോകുന്ന ക്യാരക്ടർ ആണ്.മുഴുനീള സിനിമ ചെയ്യാൻ സാധിച്ചിരുന്നില്ല.വാസന്തി ഒഴിച്ചു കഴിഞ്ഞാൽ.ചതുരത്തിന്റെ സ്ക്രിപിറ്റ് വന്നപ്പോൾ ഇത് ഇത്തരത്തിലൊരു സിനിമയാണ്.. ഇതിന് ഇങ്ങനൊരു സർട്ടിഫിക്കേഷൻ കിട്ടും.. അല്ലെങ്കിൽ നാട്ടുകാർ അങ്ങനെ പറയും എന്നൊന്നും ചിന്തിച്ചിരുന്നില്ല..സ്ക്രിപിറ്റ് വായിക്കുമ്പോൾ സന്തോഷമാണ്..
ഓരോ സീനിലും താൻ ഉണ്ട്. ഓരോ പേജ് വായിക്കുമ്പോളും സാറ്റിസ്ഫൈഡ് ആണ്.ഒരു ഡ്രീം കം ത്രു മൊമറ്റ് തന്നെയായിരുന്നു എനിക്ക്.അതുകൊണ്ട് തന്നെ സിനിമയുടെ വരും വരായികളെ കുറിച്ച് ഒന്നും ആലോചിച്ചില്ല.എനിക്ക് അഭിനയിക്കണം ..എന്താണ് എന്നിലുള്ള ടാലന്റ് എന്ന് എക്സ്പ്ലോർ ചെയ്യണം അതിനു പറ്റിയ സ്ക്രിപ്റ്റായിട്ട് ചതുരം എനിക്ക് തോന്നി.. ഇത് തന്റെ ജോലിയാണ്.. ഡോക്ടർ,വക്കീൽ,എഞ്ചിനീയർമാരൊക്കെ അവരവരുടെ ജോലി ചെയ്യുന്നു.. ഇതുപോലെ ഒരു ജോലി തന്നെയാണ് അഭിനയവും.. അതിൽ എല്ലാ ഇമോഷൻസും ഉണ്ടാവും..അത് ജോലിയുടെ ഭാഗമായി ചെയ്യുന്നതാണ്..അതിനെ ജോലിയായി കണ്ടുകൂടെ?..എല്ലാത്തിനെും എന്തിനാണ് നെഗറ്റീവായി കാണുന്നത്.ലിപ് ലോക്ക് സീനിൽ ഏറ്റവും കൂടുതൽ ക്രൂശിക്കപ്പെടുന്നത് നായിക മാത്രമാണ്..അവർ അവരുടെ ജോലിയാണ് ചെയ്യുന്നത്..
ചതുരം റീലീസ് ചെയ്യുന്നതിന് മുമ്പ് പോസ്റ്ററും ട്രെയിലറും കണ്ട് എന്നെ വിമർശിച്ചവർ ഏറെയായിരുന്നു..എന്നാൽ സിനിമയിറങ്ങിയപ്പോൾ ഇറോട്ടിക്ക് മാത്രമല്ല.. നല്ലൊരു കഥയുള്ള സിനിമയാണ് സിദ്ധാർത്ഥ് ഭരതൻ എന്ന സംവിധായകൻ പ്രേക്ഷകർക്കായി നൽകിയതെന്നും സ്വാസിക സീ മലയാളം ന്യൂസിനോട് പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...