മഞ്ജു വാര്യര്‍ നായികാവുന്ന പുതിയ ചിത്രം 'കരിങ്കുന്നം സിക്‌സസ്' : ട്രെയിലര്‍ കാണാം

Last Updated : May 27, 2016, 12:56 AM IST
മഞ്ജു വാര്യര്‍ നായികാവുന്ന പുതിയ ചിത്രം 'കരിങ്കുന്നം സിക്‌സസ്' : ട്രെയിലര്‍ കാണാം

വേട്ടക്ക് ശേഷം മഞ്ജു വാര്യര്‍ നായികയാകുന്ന ചിത്രമാണ്‌  'കരിങ്കുന്നം സിക്‌സസ്'.  ദീപു കരുണാകരനാണ്‌ സംവിധാനം ചെയ്യുന്നത്. ചിത്രത്തില്‍ ഒരു വോളിബോള്‍ കോച്ചിന്റെ വേഷത്തിലാണ് മഞ്ജു വാര്യര്‍ എത്തുന്നത്. അരുൺ ലാലിന്റെ കഥയ്ക്ക് സംവിധായകൻ തന്നെയാണ് തിരക്കഥ തയ്യാറാക്കിരിക്കുന്നത് . സംഗീതം പകരുന്നത് രാഹുൽ രാജ്. ബാക്ക്വാട്ടേർസ് സ്റ്റുഡിയോസിന്റെ ബാനറിൽ ജയലാൽ മേനോൻ ,അനിൽ ബിശ്വാസ് എന്നിവർ ചേർന്നു നിർമ്മിക്കുന്നു.

മഞ്ജുവിനെ കൂടാതെ അനൂപ്‌ മേനോന്‍,ബാബു ആന്റണി ,സുരാജ് വെഞ്ഞാറമൂട് തുടങ്ങി വലിയൊരു താര നിര തന്നെ സിനിമയിലുണ്ട് മലയാള സിനിമയിൽ പുതിയ ട്രെൻഡിന് തുടക്കമിട്ട ട്രാഫിക്‌ ഉൾപ്പെടെ നിരവധി സൂപ്പർ ഹിറ്റ്‌ ചിത്രങ്ങൾ നിർമ്മിച്ച ലിസ്റ്റിൻ സ്റ്റീഫന്റെ മാജിക്‌ ഫ്രെയിംസ് ആണ്  "കരിങ്കുന്നം സിക്‌സസ്" വിതരണം ചെയ്യുന്നത്.ട്രെയിലര്‍ കാണാം  

Trending News