ലോകമാകെയും കോടികോടികള്‍ നെഞ്ചിലേറ്റും മമ്മൂക്ക...!! താരത്തിന് പിറന്നാള്‍ ഗാനമൊരുക്കി നാദിര്‍ഷയും സംഘവും

മലയാളത്തിന്‍റെ പ്രിയപ്പെട്ട  താരം  മമ്മൂട്ടി (Mammootti) യുടെ ജന്മദിനമാണ് നാളെ (സെപ്റ്റംബര്‍ 7). 

Last Updated : Sep 6, 2020, 08:28 PM IST
  • മമ്മൂക്കയ്ക്ക് പിറന്നാള്‍ ഗാനമൊരുക്കി നാദിര്‍ഷയും സംഘവും
  • മമ്മൂട്ടിയുടെ ജന്മ ദിനമാണ് നാളെ (സെപ്റ്റംബര്‍ 7)
ലോകമാകെയും കോടികോടികള്‍ നെഞ്ചിലേറ്റും മമ്മൂക്ക...!! താരത്തിന് പിറന്നാള്‍ ഗാനമൊരുക്കി നാദിര്‍ഷയും സംഘവും

മലയാളത്തിന്‍റെ പ്രിയപ്പെട്ട  താരം  മമ്മൂട്ടി (Mammootti) യുടെ ജന്മദിനമാണ് നാളെ (സെപ്റ്റംബര്‍ 7). 

മെഗാസ്റ്റാര്‍ മമ്മൂട്ടിയ്ക്ക് പിറന്നാള്‍ ആശംസകളുമായി സിനിമാ സംവിധായകര്‍ ഒരുക്കിയ പാട്ട് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാവുകയാണ്. ആരാധകര്‍ക്ക് ആഘോഷിക്കാനായി മാസ് ഗാനം  നാദിര്‍ഷയും സംഘവും  ചേര്‍ന്നാണ് ഒരുക്കിയത്.

Also read: മമ്മൂട്ടിയ്ക്ക് ഒടുക്കത്ത ഗ്ലാമറാണ്;ലോക്ക് ഡൌണ്‍ താരത്തെ കൂടുതല്‍ സുന്ദരനാക്കി!

 ഗായകന്‍ അഫ്സല്‍ ആണ് ഗാനം ആലപിച്ചത്. സന്തോഷ് വർമയുടെ വരികൾക്ക് നാദിർഷ സംഗീതം നല്‍കി. മമ്മൂട്ടിയുടെ വിവിധ സിനിമകളിലെ ദൃശ്യങ്ങള്‍ ചേര്‍ത്താണ് ഗാനം തയ്യാറാക്കിയത്. സംവിധായകരായ അജയ് വാസുദേവും രമേഷ് പിഷാരടിയും മാർത്താണ്ഡനും പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാരായ ഡിക്സണും ബാദുഷയുമാണ് അണിയറയില്‍.

Also read: ഏതാണ് മമ്മൂട്ടിയുടെ ആ ഫോൺ? ഉത്തരം കണ്ടെത്തി ആരാധകര്‍...

അതേസമയം, lock down കാലത്തും സോഷ്യല്‍ മീഡിയയില്‍ വളരെ ആക്ടീവായിരുന്നു മമ്മൂട്ടി.  അടുത്തിടെ സൂപ്പര്‍താരം പങ്കുവെച്ച വര്‍ക്കൗട്ട് ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറിയിരുന്നു. സിനിമയില്‍ എത്തി വര്‍ഷങ്ങള്‍ കഴിഞ്ഞെങ്കിലും ഇപ്പോഴും ഫിറ്റ്‌നെസിന്‍റെ  കാര്യത്തില്‍ അതീവ ശ്രദ്ധ പുലര്‍ത്താറുണ്ട് താരം. 

Trending News