കേരളമൊട്ടാകെ ആഘോഷമാക്കിയ സിനിമയാണ് മാളികപ്പുറം. ഉണ്ണിമുകുന്ദൻ നായകനായ ചിത്രം ഇപ്പോൾ പുതിയ നേട്ടം കൈവരിച്ചിരിക്കുകയാണ്. ഗോവ ഫിലിം ഫെസ്റ്റിവലിൽ ഇന്ത്യൻ പനോരമ വിഭാഗത്തിലാണ് ചിത്രം തിരഞ്ഞെടുത്തിരിക്കുന്നത്. ഉണ്ണിമുകുന്ദൻ തന്നെയാണ് ഈ സന്തോഷവാർത്ത പങ്കുവെച്ചത്. സിനിമയിൽ ഉണ്ണിമുകുന്ദനെ കൂടാതെ സൈജു കുറുപ്പ്, രമേഷ് പിഷാരടി, ടി ജി രവി തുടങ്ങിയവർക്കൊപ്പം ബാലതാരങ്ങളായ ദേവനന്ദന, ശ്രീപദ് യാൻ എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു. ഈ വർഷത്തെ മലയാളത്തിലെ ആദ്യ 100 കോടി ക്ലബിലും മാളികപ്പുറം ഇടം പിടിച്ചു.
ഡിസംബർ 30 ന് തിയേറ്ററുകളിൽ എത്തിയ ചിത്രം മികച്ച പ്രതികരണം നേടിയിരുന്നു. അഭിനേതാക്കളുടെ പ്രകടനവും കഥയും എല്ലാം കൊണ്ടും ചിത്രം മികച്ച് നിന്നുവെന്നാണ് പ്രേക്ഷക പ്രതികരണം. നിറഞ്ഞ സദസിലായിരുന്നു ചിത്രം എല്ലാ ദിവസവും പ്രദർശനം നടത്തിയിരുന്നത്. കുഞ്ഞിക്കൂനന്‍ തുടങ്ങി മികച്ച ചിത്രങ്ങള്‍ സംവിധാനം ചെയ്ത് ശ്രദ്ധേയനായ ശശിശങ്കറിന്റെ മകന്‍ വിഷ്ണു ശശിശങ്കര്‍ സംവിധാനം ചെയ്ത ആദ്യ ചിത്രമാണ് ‘മാളികപ്പുറം’.
ALSO READ: ധ്യാൻ ശ്രീനിവാസൻ ചിത്രം 'കുടുംബ സ്ത്രീയും കുഞ്ഞാടും' പൂർത്തിയായി
കടാവര്‍’, ‘പത്താം വളവ്’, ‘നൈറ്റ് ഡ്രൈവ്’ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ അഭിലാഷ് പിള്ളയുടേതാണ് തിരക്കഥ. സന്തോഷ് വര്‍മ്മയുടെ ഗാനങ്ങള്‍ക്ക് രഞ്ജിന്‍ രാജ് ഈണം പകര്‍ന്നു. വിഷ്ണു നാരായണനാണ് ഛായാഗ്രഹണം നിര്‍വ്വഹിച്ചത്. ഈ ചിത്രത്തിന്റെ എഡിറ്റിംഗും നിര്‍വ്വഹിച്ചത് സംവിധായകന്‍ വിഷ്ണു ശശിശങ്കര്‍ തന്നെയാണ്. ശബരിമല, റാന്നി, പത്തനംതിട്ട എരുമേലി ഭാഗങ്ങളിലായിരുന്നു സിനിമയുടെ ചിത്രീകരണം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.