Malaikottai Vaaliban OTT Release Date: ഏറെ നാളത്തെ കാത്തിരിപ്പിന് വിരാമമിട്ട് മലൈക്കോട്ടെ വാലിബൻ അങ്ങനെ ഒടിടിയിലേക്ക് എത്തുകയാണ്. ജനുവരി 25-ന് തീയ്യേറ്ററുകളിൽ പ്രദർശനം ആരംഭിച്ച ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്. ഇത് കൊണ്ട് തന്നെ ബോക്സോഫീസിൽ വലിയ പ്രതികരണം വാലിബന് നടത്താൻ പറ്റിയില്ലെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അത് കൊണ്ട് തന്നെ തീയ്യേറ്ററിൽ കാണാൻ പോകാത്തവർക്ക് ഒടിടി ആശ്വാസം കൂടിയാണ്.ചിത്രത്തിൻറെ തീയ്യേറ്ററിലെ പ്രദർശനം ഏതാണ്ട് പൂർത്തിയായിരിക്കുകയാണ്.
വാലിബൻ ഏത് ഒടിടിയിൽ
നിലവിൽ ലഭിക്കുന്ന വിവരങ്ങൾ പ്രകാരം വാലിബൻ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലെത്തുമെന്നാണ് വിവരം. ചിത്രത്തിൻറെ ഡിജിറ്റൽ റൈറ്റസ് ഹോട്സ്റ്റാറിനാണ്. എന്നാൽ ഇതിൽ ചില സ്ഥിരീകരണങ്ങൾ ആവശ്യമുണ്ട്. ഇന്ത്യാ ടൈം എൻറർടെയിൻമെൻറ് പങ്ക് വെക്കുന്ന വാർത്ത പ്രകാരം ചിത്രം ഫെബ്രുവരി 23-ന് ഒടിയിയിൽ റിലീസാകും. ജാഗ്രൺ ഇംഗ്ലീഷ്, ഫിലിമി ബീറ്റ് തെലുഗ് എന്നിവരും തീയ്യതി സ്ഥിരീകരിച്ചിട്ടുണ്ട്. എങ്കിലും ചിത്രത്തിൻറെ അണിയറ പ്രവർത്തകരോ ഡിസ്നിയോ വാലിബൻറെ തീയ്യതിയിൽ സ്ഥിരീകരണം അറിയിച്ചിട്ടില്ല. വേറെയും ഒടിടി റിലീസുകൾ എത്തുന്ന തീയ്യതിയാണ് ഫെബ്രുവരി 23.
Malayalam film #MalaikkottaiVaaliban will premiere on Hotstar on February 23rd.
No info about dubbed audios yet. pic.twitter.com/XvOooxmsnN
— Streaming Updates (@OTTSandeep) February 17, 2024
ബിഗ് ബജറ്റിൽ ഒരുക്കിയ ചിത്രം കൂടിയാണ് മലൈക്കോട്ടൈ വാലിബൻ. എങ്കിലും നിരാശപ്പെടുത്തി. വാലിബൻ ആദ്യ ദിനം കേരള ബോക്സ് ഓഫീസിൽ നേടിയത് 5.65 കോടിയാണ്. ഫെബ്രുവരി 10ന് പുറത്ത് വന്ന റിപ്പോർട്ടുകൾ പ്രകാരം ചിത്രത്തിന് ആകെ ബോക്സ് ഓഫീസിൽ നിന്നും നേടാനായത് 30 കോടി മാത്രമാണ്. ഇതിൽ ഒടിടിക്ക് നൽകിയിരിക്കുന്ന തുകയില്ല. കണക്കുകൾ നോക്കിയാൽ ആകെ 65 കോടിയോളമാണ് ചിത്രത്തിന്റെ ബജറ്റ്.
ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് പി എസ് റഫീക്കാണ്. പെല്ലിശ്ശേരിയുടെ ചുരുളിക്ക് ശേഷം എത്തുന്ന ചിത്രമായതിനാൽ തന്നെ ഇതിലും ഒരു ലിജോ ടച്ച് അതുപോലെയിരുന്നു എന്ന് ഒരു വിഭാഗം പ്രേക്ഷകർ ചൂണ്ടിക്കാണിച്ചിരുന്നു. മധു നീലകണ്ഠനാണ് വാലിബന്റെ ക്യാമറ. പ്രശാന്ത് പിള്ളയാണ് സംഗീത സംവിധായകൻ. ദീപു ജോസഫ് എഡിറ്റിംഗ് നിർവഹിക്കുന്ന ചിത്രത്തിന്റെ മേക്കപ്പ് റോണെക്സ് സേവ്യറാണ്.
മുഴുവൻ കൂട്ടിയിട്ടും പകുതി പോലുമില്ല
ചിത്രത്തിന്റെ ആകെ കളക്ഷൻ മുഴുവൻ എടുത്തിട്ടും ലഭ്യമായ കണക്കിന്റെ പകുതി പോലും ആയിട്ടില്ലെന്നാണ് റിപ്പോർട്ട്. കണക്ക് വിശദമായി നോക്കിയാൽ വേൾഡ് വൈഡ് കളക്ഷൻ- 29.75 കോടി ഉം, ഇന്ത്യ നെറ്റ് കളക്ഷൻ - 13.97 കോടി ഉം, ഇന്ത്യ ഗ്രോസ് കളക്ഷൻ - 16.6 കോടി ഉം, ഓവർസീസ് കളക്ഷൻ - 13.15 കോടി ഉം ആണ് ചിത്രത്തിന് ഇതുവരെ ആകെ ലഭിച്ചത്. ബോക്സോഫീസ് കളക്ഷൻ ട്രാക്കാറായ സാക്നിക്ക് ഡോട്ട് കോം പങ്ക് വെച്ച കണക്ക് പ്രകാരമുള്ളതാണ് വിവരങ്ങൾ. വലിയ മുതൽ മുടക്കിൽ അന്യ സംസ്ഥാനങ്ങളിൽ പോലും പോയി ഷൂട്ട് ചെയ്ത ചിത്രമായിട്ടും ബോക്സോഫീസിൽ വാലിബന് തിളങ്ങാൻ പറ്റിയില്ല.
ഡീ ഗ്രേഡിങ്ങ്
ചിത്രം ഡീ ഗ്രേഡ് ചെയ്യുന്നു എന്ന് കാണിച്ച് ലിജോ ജോസ് പെല്ലിശ്ശേരി തന്നെ ചിത്രത്തിന്റെ റിലീസിന് പിന്നാലെ രംഗത്ത് എത്തിയിരുന്നു. നോ പ്ലാൻസ് ടു ഇംപ്രസ് എന്ന ലിജോ ജോസ് പെല്ലിശ്ശേരിയുടെ പോസ്റ്റിന് താഴെയും ആരാധകർ ചിത്രത്തിനെ പറ്റി മോശം അഭിപ്രായങ്ങളാണ് പങ്ക് വെച്ചത്. ഏതായാലും വലിയ ഹൈപ്പ് കൊടുത്ത ചിത്രമെന്ന നിലയിൽ ഒടിടിയിൽ എത്തുമ്പോൾ പ്രേക്ഷകർ ചിത്രത്തിനെ എങ്ങനെ സ്വീകരിക്കും എന്ന് വേണം അറിയാൻ.
നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്. https://pinewz.com/ , https://play.google.com/store/apps/details?id=com.mai.pinewz_user
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.