വലിയ ആരാധകവൃന്ദം ഉള്ള ബോളിവുഡ് നടിയും നർത്തകിയും മോഡലുമാണ് മലൈക അറോറ. നടൻ അർബാസ് ഖാനെയായിരുന്നു താരം വിവാഹം കഴിച്ചിരുന്നത്. എന്നാൽ 2017ൽ 18 വർഷത്തെ ദാമ്പത്യം ജീവിതം അവസാനിപ്പിച്ച് അർബാസ് ഖാനും മലൈകയും വേർപിരിയുകയും ചെയ്തു. ഇവർക്ക് ഒരു മകനുണ്ട്. അർഹാൻ എന്നാണ് മകന്റെ പേര്. ഇപ്പോഴിതാ തന്റെ പേരിലുണ്ടായിരുന്ന ഖാൻ എന്ന സർനെയിം മാറ്റിയതിനെ കുറിച്ച് തുറന്ന് പറയുകയാണ് മലൈക അറോറ.
തന്റെ പേരിനൊപ്പം ഖാൻ എന്ന് ചേർത്തത് കൊണ്ട് ഒരുപാട് നേട്ടങ്ങൾ ലഭിച്ചിട്ടുണ്ട്. എന്നാൽ ഇനിയുള്ള കാലം ആ സർനെയിമിന്റെ പിൻബലം തനിക്ക് ആവശ്യമില്ലെന്നാണ് നടി പറയുന്നത്. സ്വന്തം കാലിൽ നിൽക്കാനാണ് ആഗ്രഹമെന്നും മലൈക കൂട്ടിച്ചേർത്തു. സർനെയിം ഉപേക്ഷിച്ച് തന്റെ സ്വന്തം പേരിലേക്ക് എത്തിയപ്പോൾ ജീവിതത്തിൽ എന്തും ഏറ്റെടുക്കാനും ചെയ്യാനും കഴിയുമെന്ന തോന്നൽ അത് തന്നിൽ ഉണ്ടാക്കിയെന്നും മലൈക അറോറ പറഞ്ഞു. ഖാൻ എന്ന സർനെയിം എന്തിനാണ് മാറ്റിയത്, അതുകൊണ്ട് ഒരുപാട് നേട്ടങ്ങൾ ഉണ്ടായിട്ടില്ലേ എന്ന് പലരും ചോദിച്ചിരുന്നതായും മലൈക ഓർമ്മിച്ചു.
ഇപ്പോൾ താരം തന്റെ കരിയറിൽ ശ്രദ്ധ കേന്ദ്രീകരിച്ച് മുന്നോട്ട് പോകുകയാണ്. അതേസമയം, മലൈക അർജുൻ കപൂറുമായി ഡേറ്റിംഗിലാണ്. രണ്ട് വർഷങ്ങൾക്ക് മുമ്പാണ് ഇരുവരും തങ്ങളുടെ ബന്ധം പരസ്യമാക്കിയത്. ആരോഗ്യകാര്യത്തിൽ വളരെയേറെ ശ്രദ്ധയുള്ള നടിയാണ് മലൈക അറോറ. തന്റെ വർക്കൗട്ട് വീഡിയോകളും മറ്റും മലൈക സോഷ്യൽ മീഡിയയിലൂടെ പങ്കുവെയ്ക്കാറുണ്ട്. മോഡലിംഗും കാര്യമായി തന്നെ ചെയ്യുന്നുണ്ട് താരം.
അതേസമയം താനും മലൈക അറോറയും തമ്മിൽ ഒരു ശത്രുതയും ഇല്ലെന്ന് അടുത്തിടെ ETimes-ന് നൽകിയ അഭിമുഖത്തിൽ അർബാസ് ഖാൻ പറഞ്ഞിരുന്നു. പഴയകാലത്തെ കുറിച്ച് ഓർക്കാറില്ലെന്നും മകൻ അർഹാന്റെ പഠനത്തെ കുറിച്ചും അവന്റെ കരിയറിനെ കുറിച്ചുമൊക്കെ പരസ്പരം സംസാരിക്കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു. വേർപിരിഞ്ഞെങ്കിലും മകനെ നോക്കുക എന്നത് രണ്ടുപേരുടെയും ഉത്തരവാദിത്തമാണെന്ന് ഞങ്ങൾക്ക് ബോധമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...