Madanolsavam Movie Update : സുരാജും ബാബു ആന്റണിയും ഒന്നിക്കുന്ന മദനോത്സവം ഉടൻ തിയേറ്ററുകളിലേക്ക്; മോഷൻ പോസ്റ്റർ പുറത്തുവിട്ടു

Madanolsavam Movie Release Update : ഈ വർഷം ഏപ്രിൽ മാസത്തിൽ ചിത്രം തീയേറ്ററുകളിൽ റിലീസ് ചെയ്യുമെന്നാണ് അണിയറപ്രവർത്തകർ അറിയിച്ചിരിക്കുന്നത്. 

Written by - Zee Malayalam News Desk | Last Updated : Mar 18, 2023, 05:16 PM IST
  • നവാഗതനായ സുധീഷ് ഗോപിനാഥ് സംവിധാനം ചെയ്യുന്ന ചിത്രമാണ് മദനോത്സവം.
  • ഈ വർഷം ഏപ്രിൽ മാസത്തിൽ ചിത്രം തീയേറ്ററുകളിൽ റിലീസ് ചെയ്യുമെന്നാണ് അണിയറപ്രവർത്തകർ അറിയിച്ചിരിക്കുന്നത്.
  • എന്നാൽ ചിത്രത്തിൻറെ കൃത്യമായ റിലീസ് തീയതി ഇനിയും പ്രഖ്യാപിച്ചിട്ടില്ല.
Madanolsavam Movie Update :  സുരാജും ബാബു ആന്റണിയും ഒന്നിക്കുന്ന മദനോത്സവം ഉടൻ തിയേറ്ററുകളിലേക്ക്; മോഷൻ പോസ്റ്റർ പുറത്തുവിട്ടു

സുരാജ് വെഞ്ഞാറമൂട്, ബാബു ആന്റണി എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ഏറ്റവും പുതിയ ചിത്രം മദനോത്സവത്തിന്റെ മോഷൻ പോസ്റ്റർ പുറത്തുവിട്ടു. നവാഗതനായ സുധീഷ് ഗോപിനാഥ് സംവിധാനം ചെയ്യുന്ന ചിത്രമാണ് മദനോത്സവം. ചിത്രം ഉടൻ തന്നെ തിയേറ്ററുകളിലേക്ക് എത്തും. ഈ വർഷം ഏപ്രിൽ മാസത്തിൽ ചിത്രം തീയേറ്ററുകളിൽ റിലീസ് ചെയ്യുമെന്നാണ് അണിയറപ്രവർത്തകർ അറിയിച്ചിരിക്കുന്നത്. എന്നാൽ ചിത്രത്തിൻറെ കൃത്യമായ റിലീസ് തീയതി ഇനിയും പ്രഖ്യാപിച്ചിട്ടില്ല. പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ്  മദനോത്സവം.

അജിത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിത് ആണ് മദനോത്സവം നിർമിക്കുന്നത്. സംവിധായകൻ രതീഷ് പൊതുവാളാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഇ.സന്തോഷ് കുമാറിന്റെ ചെറുകഥയെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കുന്നത്. സംവിധായകൻ രതീഷ് പൊതുവാളിന്റെ ചീഫ് അസ്സോസിയേറ്റ് ഡയറക്ടറായിരുന്നു സുധീഷ്. സുരാജ് വെഞ്ഞാറമൂട്, ബാബു ആന്റണി എന്നിവരെ കൂടാതെ രാജേഷ് മാധവൻ, സുധി കോപ്പ, ഭാമ അരുൺ എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ALSO READ: Kaathal The Core : മമ്മൂട്ടിയുടെ കാതലിന്റെ സെൻസറിങ് ഉടൻ പൂർത്തിയാക്കും; ചിത്രം ഉടൻ തിയേറ്ററുകളിലേക്ക്

ചിത്രത്തിന്റെ ഛായാഗ്രഹണം ഷെഹനാദ് ജലാൽ നിർവ്വഹിക്കുന്നു. വൈശാഖ് സുഗുണൻ എഴുതിയ വരികൾക്ക്  ക്രിസ്റ്റോ സേവിയർ സംഗീതം പകരുന്നു. കാസർകോട്, കൂർഗ്, മടികേരി എന്നിവിടങ്ങളിലാണ് ചിത്രം ഷൂട്ട് ചെയ്തത്.  "കാണാ ദൂരത്താണോ കാണും ദൂരത്താണോ ആരും കാണാതോടും മോഹക്ലോക്കിൻ സൂചി" എന്നാരംഭിക്കുന്ന ടീസർ ഗാനത്തിലൂടെയാണ് "മദനോത്സവം" വരവ് പ്രഖ്യാപിച്ചത്.

ക്രിയേറ്റീവ് പ്രൊഡ്യൂസർ- ജെയ്.കെ, പ്രൊഡക്ഷൻ കൺട്രോളർ-രഞ്ജിത് കരുണാകരൻ, പ്രൊഡക്ഷൻ ഡിസൈനർ-ജ്യോതിഷ് ശങ്കർ, എഡിറ്റർ-വിവേക് ഹർഷൻ,  സൗണ്ട് ഡിസൈൻ-ശ്രീജിത്ത് ശ്രീനിവാസൻ, കല-കൃപേഷ് അയ്യപ്പൻകുട്ടി, വസ്ത്രാലങ്കാരം- മെൽവി.ജെ,മേക്കപ്പ്- ആർ.ജി.വയനാടൻ, അസ്സോസിയേറ്റ് ഡയറക്ടർ-അഭിലാഷ് എം.യു, സ്റ്റിൽസ്-നന്ദു ഗോപാലകൃഷ്‌ണൻ, ഡിസൈൻ-അറപ്പിരി വരയൻ, പി ആർ ഒ-എ എസ് ദിനേശ്, ശബരി.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News