Kantara Movie: കാന്താരയ്ക്ക് ഒരു രണ്ടാം ഭാ​ഗം ഉണ്ടാകുമോ? പ്രതികരിച്ച് റിഷഭ് ഷെട്ടി

Kantara Movie: കാന്താരയുടെ രണ്ടാം ഭാഗം ഉണ്ടാകുമോ എന്ന ചോദ്യത്തിന് റിഷഭ് ഷെട്ടി നൽകിയ മറുപടിയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിലടക്കം ശ്രദ്ധ നേടുന്നത്. 

Written by - Zee Malayalam News Desk | Last Updated : Nov 6, 2022, 11:52 AM IST
  • 'കെജിഎഫ്' സിനിമയുടെ നിര്‍മ്മാതാക്കളായ ഹൊംബാലെ ഫിലിംസാണ് ചിത്രം നിര്‍മിച്ചത്.
  • സെപ്റ്റംബര്‍ 30 ന് റിലീസ് ചെയ്ത ചിത്രം വലിയ മികച്ച പ്രേക്ഷക പ്രതികരണം നേടിയതിനെ തുടര്‍ന്നാണ് മറ്റ് ഭാഷകളിലേക്കും എത്തിയത്.
  • 19-ാം നൂറ്റാണ്ട് പശ്ചാത്തലമാക്കുന്ന ചിത്രത്തിന്‍റെ കഥ നടക്കുന്നത് കുന്താപുരയിലാണ്.
Kantara Movie: കാന്താരയ്ക്ക് ഒരു രണ്ടാം ഭാ​ഗം ഉണ്ടാകുമോ? പ്രതികരിച്ച് റിഷഭ് ഷെട്ടി

രാജ്യമൊട്ടാകെ ഏറ്റെടുത്ത ചിത്രമാണ് റിഷഭ് ഷെട്ടി സംവിധായകനും നായകനുമായ കാന്താര. ഏറെ നിരൂപക പ്രശംസ നേടിയ ചിത്രം വൻ ബോക്സ് ഓഫീസ് ഹിറ്റ് ആയി മാറിക്കഴിഞ്ഞു. കന്നഡ ചിത്രമായ കാന്താര മലയാളം, ഹിന്ദി, തെലുങ്ക്, തമിഴ്,  ഭാഷകളിലും മൊഴി മാറ്റി പ്രദര്‍ശനത്തിന് എത്തിയിട്ടുണ്ട്. വിവിധ ഭാഷകളിലെ സൂപ്പര്‍ താരങ്ങളടക്കം കാന്താരയെ പ്രശംസിച്ച് രം​ഗത്തെത്തിയിരുന്നു. ഇപ്പോഴിത ചിത്രത്തിന്റെ രണ്ടാം ഭാ​ഗത്തെ കുറിച്ച് റിഷഭ് ഷെട്ടി പറഞ്ഞ കാര്യങ്ങളാണ് ചര്‍ച്ചയാകുന്നത്.

'കാന്താര'യുടെ രണ്ടാം ഭാഗമുണ്ടാകുമോ എന്ന ചോദ്യത്തോട് റിഷഭ് ഷെട്ടി പ്രതികരിച്ചത് ഇങ്ങനെ. ഇപ്പോള്‍ എനിക്കൊന്നുമറിയില്ല. മനസ് ശൂന്യമാണ്. രണ്ട് മാസത്തെ ഇടവേള എടുക്കണം. 'കാന്താര'യ്‍ക്ക് ശേഷം ചെയ്യാൻ ആഗ്രഹിച്ച സിനിമകൾ മനസിൽ ഇപ്പോൾ ഇല്ല. എനിക്ക് പുതിയൊരു തുടക്കം വേണം. 'കാന്താര' രണ്ടാം ഭാഗം സംഭവിക്കുമോ എന്ന് പറയാറായിട്ടില്ല. ചിത്രം റിലീസ് ചെയ്‍തിട്ട് 35 ദിവസമേ ആയുള്ളൂ. ഞങ്ങള്‍ ഇപ്പോഴും ചിത്രം പ്രമോട്ട് ചെയ്‍തുകൊണ്ടിരിക്കുകയാണ്. അതിനാല്‍ ഇപ്പോള്‍ തനിക്ക് 'കാന്താര'യെ കുറിച്ച് മാത്രമേ സംസാരിക്കാനാകുവെന്നും റിഷഭ് ഷെട്ടി പറഞ്ഞു.

Also Read: Varisu Movie Song : വിജയുടെ ശബ്ദത്തിൽ വരിസിലെ ആദ്യ ഗാനമെത്തി; ചിത്രം പൊങ്കലിന്

'കെജിഎഫ്' സിനിമയുടെ നിര്‍മ്മാതാക്കളായ ഹൊംബാലെ ഫിലിംസാണ് ചിത്രം നിര്‍മിച്ചത്. സെപ്റ്റംബര്‍ 30 ന് റിലീസ് ചെയ്ത ചിത്രം വലിയ മികച്ച പ്രേക്ഷക പ്രതികരണം നേടിയതിനെ തുടര്‍ന്നാണ് മറ്റ് ഭാഷകളിലേക്കും എത്തിയത്. 19-ാം നൂറ്റാണ്ട് പശ്ചാത്തലമാക്കുന്ന ചിത്രത്തിന്‍റെ കഥ നടക്കുന്നത് കുന്താപുരയിലാണ്. ചിത്രത്തില്‍ സപ്‍തമി ഗൗഡ, കിഷോര്‍, അച്യുത് കുമാര്‍, പ്രമോദ് ഷെട്ടി, ഷനില്‍ ഗുരു, പ്രകാശ് തുമിനാട്, മാനസി സുധീര്‍, നവീന്‍ ഡി പടീല്‍, സ്വരാജ് ഷെട്ടി, ദീപക് റായ് പനാജി, പ്രദീപ് ഷെട്ടി, രക്ഷിത് രാമചന്ദ്രന്‍ ഷെട്ടി, പുഷ്‍പരാജ് ബൊല്ലാറ തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. റിഷഭ് ഷെട്ടി തന്നെയാണ് തിരക്കഥയും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News