Pulli Movie | വില്ലൻ പോലീസായി വീണ്ടും കലാഭവൻ ഷാജോൺ, പ്രദർശനത്തിനൊരുങ്ങി 'പുള്ളി'

കമലം ഫിലിംസിന്റെ ബാനറിൽ ടി.ബി രഘുനാഥൻ നിർമ്മിക്കുന്ന പുള്ളി വേൾഡ് വൈഡായി പ്രദർശനത്തിനൊരുങ്ങുകയാണ്. 

Written by - Zee Malayalam News Desk | Last Updated : Jan 28, 2022, 07:33 PM IST
  • പുള്ളിയിൽ നെഗറ്റീവ് ടച്ച്‌ ഉള്ള, സൈമൺ പാത്താടൻ എന്ന കഥാപാത്രത്തെയാണ് ഷാജോൺ അവതരിപ്പിക്കുന്നത്.
  • ഇന്ദ്രൻസ്, രാജേഷ് ശർമ്മ, ശ്രീജിത്ത് രവി, വിജയകുമാർ, മീനാക്ഷി, അബിൻ ബിനോ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ.
  • ഇതിന് പുറമെ നിരവധി പുതുമുഖങ്ങളും നാടക കലാകാരന്മാരും ചിതത്തിലുണ്ട്.
Pulli Movie | വില്ലൻ പോലീസായി വീണ്ടും കലാഭവൻ ഷാജോൺ, പ്രദർശനത്തിനൊരുങ്ങി 'പുള്ളി'

ദൃശ്യം, ഉറുമ്പുകൾ ഉറങ്ങാറില്ല എന്ന ചിത്രങ്ങൾക്ക് ശേഷം കലാഭവൻ ഷാജോൺ ഒരു നെ​ഗറ്റീവ് റോളിൽ എത്തുന്ന ചിത്രമാണ് പുള്ളി. ജിജു അശോകൻ സംവിധാനം ചെയ്യുന്ന പുള്ളിയിൽ നെഗറ്റീവ് ടച്ച്‌ ഉള്ള, സൈമൺ പാത്താടൻ എന്ന കഥാപാത്രത്തെയാണ് ഷാജോൺ അവതരിപ്പിക്കുന്നത്.

കമലം ഫിലിംസിന്റെ ബാനറിൽ ടി.ബി രഘുനാഥൻ നിർമ്മിക്കുന്ന പുള്ളി വേൾഡ് വൈഡായി പ്രദർശനത്തിനൊരുങ്ങുകയാണ്. ഇന്ദ്രൻസ്, രാജേഷ് ശർമ്മ, ശ്രീജിത്ത് രവി, വിജയകുമാർ, മീനാക്ഷി, അബിൻ ബിനോ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ. ഇതിന് പുറമെ നിരവധി പുതുമുഖങ്ങളും നാടക കലാകാരന്മാരും ചിതത്തിലുണ്ട്.

Also Read: Karnan Napoleon Bhagat Singh Movie : 'കർണൻ നെപ്പോളിയൻ ഭ​ഗത് സിങ്ങ്' ന്റെയും റിലീസ് മാറ്റിവെച്ചു

ഛായാഗ്രഹണം ബിനുകുര്യൻ. ദീപു ജോസഫാണ് എഡിറ്റിങ് നിർവ്വഹിക്കുന്നത്. സംഗീതം ബിജിബാൽ. കലാസംവിധാനം പ്രശാന്ത് മാധവ്. വസ്ത്രാലങ്കാരം അരുൺ മനോഹർ. മേക്കപ്പ് അമൽ ചന്ദ്രൻ. 

Also Read: Veyil Movie Release Date | ഷെയ്ൻ നിഗം ചിത്രം 'വെയിൽ' ന്റെ റിലീസ് മാറ്റിവെച്ചു

ചെറിയ വേഷങ്ങളിലൂടെ കടന്നു വന്ന് പിന്നീട് കോമഡി വേഷങ്ങൾ ചെയ്ത് ശ്രദ്ധ നേടിയ ഷാജോൺ ദൃശ്യം സിനിമയിലൂടെ തനിക്ക് വില്ലൻ കഥാപാത്രവും ചെയ്യാൻ സാധിക്കും എന്ന് തെളിയിച്ചു. ദൃശ്യത്തിൽ മികച്ച പ്രകടനമാണ് ഷാജോൺ കാഴ്ച വച്ചത്. ഉറുമ്പുകൾ ഉറങ്ങാറില്ല എന്ന ചിത്രത്തിലെ കാർലോസ് എന്ന വില്ലൻ കതാപാത്രത്തിലൂടെ തന്റെ ട്രാൻസ്‌ഫോർമേഷൻ കപ്പാസിറ്റി ഷാജോൺ തെളിയിച്ചു. 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News