Kaduva Movie : കടുവ ഷാജിയേട്ടൻ സംവിധാനം ചെയ്യേണ്ടത് എന്റെ ആവശ്യമായിരുന്നു; പൃഥ്വിരാജ്

Kaduva Movie Prithviraj Sukumaran Shaji Kailas ചേട്ടൻ സംവിധാനം ചെയ്യുമെങ്കിൽ ഞാൻ ഇതിൽ അഭിനയിക്കുകയും നിർമിക്കുകയും ചെയ്യാം" പൃഥ്വിരാജ് പറഞ്ഞു.

Written by - ഹരികൃഷ്ണൻ | Edited by - Jenish Thomas | Last Updated : Jul 11, 2022, 07:19 PM IST
  • ഷാജി കൈലാസിന് ഒരു റി എൻട്രി കൊടുത്തത് പൃഥ്വിരാജ് അല്ലെ എന്നുള്ള മാധ്യമപ്രവർത്തകന്റെ ചോദ്യത്തിൽ ഇല്ലെന്ന് അറിയിച്ചു കൊണ്ടാണ് പൃഥ്വിരാജ് മറുപടി നൽകിയത്.
  • ഷാജി കൈലാസിനെ പൃഥ്വിരാജ് തിരിച്ചുകൊണ്ടുവന്നുയെന്ന് ഒരിക്കലും പറയരുതെന്ന നടൻ ആവശ്യപ്പെട്ടു.
  • കടുവ അല്ലായിരുന്നെങ്കിൽ മറ്റൊരു മലയാള സിനിമയിലൂടെ ഇതുപോലെ ഗംഭീരമായ തിരിച്ചുവരവ് ഷാജി കൈലാസ് നടത്തിയേനെ എന്ന് തനിക്ക് 100% ഉറപ്പുണ്ട്.
  • അങ്ങനെ ഒരു തിരിച്ചുവരവ് നടന്നിട്ടുണ്ടെങ്കിൽ താൻ അതിന്റെ ഭാഗമായി അല്ലെങ്കിൽ നിമിത്തമായി എന്ന് മാത്രം പൃഥ്വി കൂട്ടിച്ചേർത്തു.
Kaduva Movie : കടുവ ഷാജിയേട്ടൻ സംവിധാനം ചെയ്യേണ്ടത് എന്റെ ആവശ്യമായിരുന്നു; പൃഥ്വിരാജ്

തിരുവനന്തപുരം: തിയറ്ററുകളിൽ നിറഞ്ഞസദസ്സിൽ വിജയകരമായി പ്രദർശനം തുടരുന്ന കടുവ സിനിമ. ഷാജി കൈലാസ് എന്ന സംവിധായകൻ നീണ്ട ഇടവേളയ്ക്ക് ശേഷമാണ് ഒരു ചിത്രം സംവിധാനം ചെയ്യുന്നത്. കടുവയുടെ വിജയത്തിൽ ഫേസ്ബുക്കിൽ ഒറ്റ വാക്കിൽ സന്തോഷം എന്ന് കുറിച്ചാണ് ഷാജി കൈലാസ് അറിയിച്ചത്. ഷാജി കൈലാസിന് ഒരു റി എൻട്രി കൊടുത്തത് പൃഥ്വിരാജ് അല്ലെ എന്നുള്ള മാധ്യമപ്രവർത്തകന്റെ ചോദ്യത്തിൽ ഇല്ലെന്ന് അറിയിച്ചു കൊണ്ടാണ് പൃഥ്വിരാജ് മറുപടി നൽകിയത്. 

"ഞാൻ ഷാജിയേട്ടന് എൻട്രി കൊണ്ടുവന്നതൊന്നുമല്ല. ഈ സിനിമ ഷാജിയെട്ടൻ സംവിധാനം ചെയ്യണമെന്ന് ഏറ്റവും കൂടുതൽ ആവശ്യം എന്റേതായിരുന്നു. 2019ൽ ഷാജിയേട്ടൻ ഒരു മലയാള സിനിമ ചെയ്തിട്ട് കുറച്ച് വർഷങ്ങളായി അപ്പോൾ ഞാൻ ഷാജിയേട്ടനോട് പറഞ്ഞത് ഒരു സ്‌ക്രിപ്റ്റ് ഉണ്ട്. വായിച്ചിട്ട് ചേട്ടന് ഇതാണ് മലയാള സിനിമയിൽ തിരിച്ചുവരവായി ചെയ്യേണ്ട സിനിമയെന്ന് ചേട്ടന് തോന്നുന്നുണ്ടെങ്കിൽ മാത്രം ചേട്ടൻ ഈ സിനിമ ചെയ്യണം. ചേട്ടൻ സംവിധാനം ചെയ്യുമെങ്കിൽ ഞാൻ ഇതിൽ അഭിനയിക്കുകയും നിർമിക്കുകയും ചെയ്യാം" പൃഥ്വിരാജ് പറഞ്ഞു. 

ALSO RAED : ഇന്ന് രാത്രികൊണ്ട് പുതിയ പ്രിന്റ് എത്തിക്കും; വിവാദമായ ഡയലോഗ് നീക്കം ചെയ്തതായി പൃഥ്വിരാജ്

ഷാജി കൈലാസിനെ പൃഥ്വിരാജ് തിരിച്ചുകൊണ്ടുവന്നുയെന്ന് ഒരിക്കലും പറയരുതെന്ന നടൻ ആവശ്യപ്പെട്ടു. കടുവ അല്ലായിരുന്നെങ്കിൽ മറ്റൊരു മലയാള സിനിമയിലൂടെ ഇതുപോലെ ഗംഭീരമായ തിരിച്ചുവരവ് ഷാജി കൈലാസ് നടത്തിയേനെ എന്ന് തനിക്ക് 100% ഉറപ്പുണ്ട്. അങ്ങനെ ഒരു തിരിച്ചുവരവ് നടന്നിട്ടുണ്ടെങ്കിൽ താൻ അതിന്റെ ഭാഗമായി അല്ലെങ്കിൽ നിമിത്തമായി എന്ന് മാത്രം പൃഥ്വി കൂട്ടിച്ചേർത്തു.

നാല് ദിവസം കൊണ്ട് 25 കോടി; ബോക്സ്ഓഫീസിൽ കടുവ ഗർജ്ജനം

മലയാളി പ്രേക്ഷകർ മാസ് മസാല ചിത്രങ്ങളെ കൈ ഒഴിഞ്ഞു എന്ന ചർച്ചകൾക്കാണ് കടുവയുടെ കളക്ഷൻ റിപ്പോർട്ട് മറുപടി നൽകുന്നത്. റിലീസായി നാല് ദിവസം കൊണ്ട് പൃഥ്വി ചിത്രം സ്വന്തമാക്കിയത് 25 കോടി ഗ്രോസ് കളക്ഷനാണെന്ന് അണിയറ പ്രവർത്തകർ അറിയിച്ചു. 

ALSO READ : Kaduva Movie: പോസ്റ്റുകൾ വന്നപ്പോഴാണ് തെറ്റിന്റെ വലിപ്പം തിരിച്ചറിയുന്നത്.നല്ല കുറ്റബോധമുണ്ട്-ലിസ്റ്റിൻ സ്റ്റീഫൻ

20 കോടി രൂപ ബജറ്റിൽ ചിത്രീകരിച്ച ചിത്രം ജൂലൈ ഏഴിനാണ് തിയറ്ററുകളിൽ എത്തിയത്. പൃഥ്വിയുടെ കരിയറിലെ ഏറ്റവും വലിയ ഹിറ്റായി മാറിയിരിക്കുകയാണ് കടുവ. പൃഥ്വിയുടെ തുടർച്ചയായിട്ടുള്ള നാലാമത്തെ ബ്ലോക്ക്ബസ്റ്റർ ഹിറ്റ്‌ ചിത്രം കൂടിയാണ് കടുവ. ലിസ്റ്റിൻ സ്റ്റീഫന്റെ മാജിക്‌ ഫ്രെയിംസും സുപ്രിയ മേനോന്റ പൃഥ്വിരാജ് പ്രോഡക്ഷൻസും ചേർന്നപ്പോഴുള്ള തുടർച്ചയായുള്ള മൂന്നാമത്തെ ഹിറ്റ്‌ ചിത്രം കൂടിയാണിത്.

കേരളത്തിന് പുറമെ ഗൾഫ്, ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും ചേർത്തുള്ള കളക്ഷൻ റിപ്പോർട്ടാണ് അണിയറ പ്രവർത്തകർ പങ്കുവച്ചിരിക്കുന്നത്. പൃഥ്വിയുടെ തന്നെ ഏറ്റവും വലിയ ഹിറ്റ് ചിത്രമായ "ജനഗണമന" എട്ടു  ദിവസം കൊണ്ട് നേടിയ കളക്ഷൻ  ആണ് നാലു ദിവസം കൊണ്ട് കടുവ നേടിയെടുത്തത്. റിലീസായതിന്റെ വാരാന്ത്യം ബക്രീദ് അവധിയും കൂടിയായതിനാൽ ഗൾഫ് മേഖലയിൽ നിന്നുള്ള കളക്ഷൻ വർധിക്കുകയും ചെയ്തു. 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News