മലയാള ചലച്ചിത്ര രംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള 2018-ലെ ജെ.സി ഡാനിയേല്‍ പുരസ്കാരം നടി ഷീലക്ക്. 1962 മുതൽ സിനിമാ രംഗത്തെ നിറ സാന്നിധ്യമായ ഷീല ജൂലൈ 27ന് പുരസ്കാരം സമ്മാനിക്കും.
സംസ്ഥാന സർക്കാരിന്റെ പരമോന്നത ചലച്ചിത്ര പുരസ്കാരമായ ജെ.സി.ഡാനിയേൽ അവാർഡിന് ഷീലയെ തിരഞ്ഞെടുത്തതായി മന്ത്രി എ.കെ.ബാലനാണ് അറിയിച്ചത്.
തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ നടക്കുന്ന സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് വിതരണച്ചടങ്ങിലാകും പുരസ്കാരം സമ്മാനിക്കുക.
അഞ്ചു ലക്ഷം രൂപയും പ്രശസ്തി പത്രവും ശിൽപ്പവും അടങ്ങുന്നതാണ് അവാർഡ്.കെ.സേതുമാധവൻ ചെയർമാൻ ആയ ജൂറിയാണ് പുരസ്കാര ജേതാവിനെ തെരഞ്ഞെടുത്തത്.
മലയാള സിനിമയുടെ പിതാവായ ജെ.സി. ഡാനിയേലിന്റെ സ്മരണാർത്ഥം കേരള സർക്കാർ ഏർപ്പെടുത്തി വരുന്നതാണ് ഈ അവാർഡ്.