Jawan Movie: 'മരണത്തിന്റെ വ്യാപാരി'; ഷാരൂഖുമായി കൊമ്പുകോർക്കാൻ വിജയ് സേതുപതി, ജവാൻ ക്യാരക്ടർ പോസ്റ്റർ

വൻ തുകയ്ക്ക് നെറ്റ്ഫ്ലിക്സാണ് ജവാന്റെ ഒടിടി റൈറ്റ്സ് സ്വന്തമാക്കിയിരിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

Written by - Zee Malayalam News Desk | Last Updated : Jul 24, 2023, 01:14 PM IST
  • തമിഴ് ഹിറ്റ് മേക്കർ അറ്റ്ലിയാണ് ഷാരൂഖ് ഖാൻ ചിത്രം ബോളിവുഡിലും തമിഴിലുമായി ഒരുക്കുന്നത്.
  • റെഡ് ചില്ലീസ് എന്റർടെയ്ൻമെന്റിന്റെ ബാനറിൽ ഷാരൂഖ് ഖാന്റെ ഭാര്യ ഗൗരി ഖാനാണ് ചിത്രം നിർമിക്കുന്നത്.
  • ചിത്രത്തിൽ ബോളിവുഡ് താരം ദീപിക പദുകോൺ അതിഥി കഥാപാത്രമായി എത്തും.
Jawan Movie: 'മരണത്തിന്റെ വ്യാപാരി'; ഷാരൂഖുമായി കൊമ്പുകോർക്കാൻ വിജയ് സേതുപതി, ജവാൻ ക്യാരക്ടർ പോസ്റ്റർ

ഇന്ത്യൻ സിനിമ പ്രേക്ഷകർ വലിയ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ജവാൻ. സെപ്റ്റംബർ ഏഴിന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ ചിത്രം റിലീസ് ചെയ്യും. കഴിഞ്ഞ ദിവസം ചിത്രത്തിലെ നയൻതാരയുടെ കഥാപാത്രത്തെ കാണിച്ചു കൊണ്ടുള്ള പോസ്റ്റർ പങ്കുവെച്ചിരുന്നു. ഇപ്പോഴിതാ മറ്റൊരു ക്യാരക്ടർ പോസ്റ്റർ കൂടി പുറത്തുവിട്ടിരിക്കുകയാണ്. വിജയ് സേതുപതിയെ ആണ് ഈ പോസ്റ്ററിലൂടെ പരിചയപ്പെടുത്തുന്നത്. കൂളിങ് ഗ്ലാസും ധരിച്ച് മാസ് ലുക്കിൽ നിൽക്കുന്ന വിജയ് സേതുപതിയെയാണ് പോസ്റ്ററിൽ അവതരിപ്പിച്ചിരിക്കുന്നത്. 'അവനെ തടയാൻ ഒന്നുമില്ല... അതോ ഉണ്ടോ?', എന്ന് ക്യാപ്ഷൻ നൽകി കൊണ്ടാണ് ഷാരൂഖ് ഖാൻ പോസ്റ്റർ പങ്കുവച്ചത്. 'ദി ഡീലർ ഓഫ് ഡെത്ത്' എന്നാണ് പോസ്റ്ററിലെ വാചകം.

തമിഴ് ഹിറ്റ് മേക്കർ അറ്റ്ലിയാണ് ഷാരൂഖ് ഖാൻ ചിത്രം ബോളിവുഡിലും തമിഴിലുമായി ഒരുക്കുന്നത്. റെഡ് ചില്ലീസ് എന്റർടെയ്ൻമെന്റിന്റെ ബാനറിൽ ഷാരൂഖ് ഖാന്റെ ഭാര്യ ഗൗരി ഖാനാണ് ചിത്രം നിർമിക്കുന്നത്. ചിത്രത്തിൽ ബോളിവുഡ് താരം ദീപിക പദുകോൺ അതിഥി കഥാപാത്രമായി എത്തും. വിജയ് സേതുപതിയാണ് ചിത്രത്തിലെ വില്ലൻ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. പ്രിയാമണി, സാന്യ മൽഹോത്ര തുടങ്ങിയവരും ചിത്രത്തിലെ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നുണ്ട്.

ഷാരൂഖ് ചിത്രമാണ് ജവാൻ. നാല് വർഷത്തെ ഇടവേളയ്ക്ക് ശേഷം ഷാരൂഖ് ഖാൻ നായകനായി ഇറങ്ങിയ പഠാൻ തിയേറ്ററുകളിൽ വൻ വിജയമായിരുന്നു. അതേസമയം ജവാൻ ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലാണ് ചിത്രീകരിക്കുന്നത്. കന്നഡ, മലയാളം ഭാഷകളിൽ മൊഴിമാറ്റി റിലീസ് ചെയ്തേക്കും.

Also Read: Jawan Movie : തോക്കുമേന്തി നയന്താര; ജവാന്റെ പുതിയ പോസ്റ്റർ പുറത്ത്

അതേസമയം 'ജവാന്റെ' ഒടിടി റൈറ്റ്‍സ് സ്വന്തമാക്കിയിരിക്കുന്നത് നെറ്റ്‍ഫ്ലിക്സ് ആണെന്നാണ് റിപ്പോർട്ട്. റിപ്പോർട്ടുകൾ പ്രകാരം 120 കോടി രൂപയ്‍ക്കാണ് ‍ഡിജിറ്റൽ റൈറ്റ്സ് നെറ്റ്ഫ്ലിക്സ് സ്വന്തമാക്കിയതെന്നാണ് വിവരം. ചിത്രത്തിന്‍റെ ഓള്‍ ഇന്ത്യ സാറ്റ്ലൈറ്റ് റൈറ്റ്സ് സീ ടിവിയാണ് സ്വന്തമാക്കിയിരിക്കുന്നത്. സാറ്റ്ലൈറ്റ്, ഒടിടി റൈറ്റ്‍സ് വിറ്റുപോയ വകയിൽ തന്നെ 'ജവാൻ' 250 കോടി സ്വന്തമാക്കിയെന്നും റിപ്പോര്‍ട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News