Janhvi Kapoor: ​​ഇപ്പോഴും ഫ്രീസറിൽ തന്നെയാണെന്ന് സ്വപ്നം കാണാറുണ്ട്; ആശ്രയം പെയിൻ കില്ലറുകളായിരുന്നു

ഈ കഥാപാത്രത്തിനായി 7.5 കിലോ ഭാരം കൂട്ടേണ്ടി വന്നതായും നടി പറഞ്ഞു

Written by - Zee Malayalam News Desk | Last Updated : Nov 1, 2022, 01:06 PM IST
  • ഈ കഥാപാത്രത്തിനായി 7.5 കിലോ ഭാരം കൂട്ടേണ്ടി വന്നതായും നടി പറഞ്ഞു
  • മൈനസ് 15 ഡിഗ്രി താപനിലയിൽ ഫ്രീസറിനുള്ളിലായിരുന്നു ഷൂട്ട്
  • രണ്ട് മൂന്ന് ദിവസം വേദനസംഹാരികൾ കഴിച്ചെന്നും താരം
Janhvi Kapoor: ​​ഇപ്പോഴും ഫ്രീസറിൽ തന്നെയാണെന്ന് സ്വപ്നം കാണാറുണ്ട്; ആശ്രയം പെയിൻ കില്ലറുകളായിരുന്നു

മൂന്ന് ദിവസത്തിനുള്ളിൽ പുറത്തിറങ്ങുന്ന തന്റെ അടുത്ത ചിത്രമായ മിലിക്ക് വേണ്ടി ഒരുങ്ങുകയാണ് ജാൻവി കപൂർ . മലയാളത്തിൽ ഹിറ്റായ ഹെലന്റെ റീമേക്ക് ആയ ചിത്രത്തിൽ സണ്ണി കൗശൽ, മനോജ് പഹ്വ എന്നിവരാണ് പ്രധാന വേഷങ്ങളിൽ എത്തുന്നത്.അടുത്തിടെ പിടിഐക്ക് നൽകിയ അഭിമുഖത്തിൽ മിലിയുടെ ഷൂട്ടിംഗിനെ കുറിച്ചും അത് തന്റെ മാനസികാരോഗ്യത്തെ എങ്ങനെ ബാധിച്ചുവെന്നും ജാൻവി തുറന്നുപറഞ്ഞു.

'വേദനസംഹാരികളായിരുന്നു ആശ്രയം'

ഫ്രീസറിൽ അടച്ചുപൂട്ടിയത് ഇപ്പോഴും പേടിസ്വപ്നമാണ്.  “സിനിമ എന്റെ മാനസികാരോഗ്യത്തെ ബാധിച്ചു. ഞാൻ ഷൂട്ട് കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങും, ഉറങ്ങാൻ പോകും, ​​ഞാൻ ഇപ്പോഴും ഫ്രീസറിൽ തന്നെയാണെന്ന് സ്വപ്നം കാണും. എനിക്ക് അസുഖം വന്നു, രണ്ട് മൂന്ന് ദിവസം ഞാൻ വേദനസംഹാരികൾ കഴിച്ചു, സംവിധായകന് പോലും സുഖമില്ലായിരുന്നു, ”നടി പിടിഐയോട് പറഞ്ഞു. 15 മണിക്കൂർ ഫ്രീസറിൽ ചിലവഴിക്കുകയും ദിവസത്തിന്റെ ഭൂരിഭാഗവും കരയുകയുമായിരുന്നെന്നും താരം പറയുന്നു.മൈനസ് 15 ഡിഗ്രി താപനിലയിൽ ഫ്രീസറിനുള്ളിലായിരുന്നു മിലിക്ക് വേണ്ടി  ജാൻവി  ഷൂട്ട് ചെയ്തു . ഈ കഥാപാത്രത്തിനായി 7.5 കിലോ ഭാരം കൂട്ടേണ്ടി വന്നതായും നടി പറഞ്ഞു.

മിലിയെക്കുറിച്ച്

സിനിമയിൽ നഴ്‌സായാണ് ജാൻവി അഭിനയിക്കുന്നത്. മിലി നൗഡിയാൽ എന്നാണ് ചിത്രത്തിൽ ജാൻവിയുടെ പേര്. നഴ്‌സിംഗ് ബിരുദധാരിയായ മിലി ഒരു കഫേയിൽ പാർട്ട് ടൈം ആയി ജോലി ചെയ്യുന്നു. മാളിലെ ഒരു കഫേയിൽ ജോലി ചെയ്യുന്ന ജാൻവി ഫ്രീസറിൽ കുടുങ്ങുന്നതാണ് കഥ. തണുപ്പിൽ നിന്ന് സ്വയം രക്ഷിക്കാൻ അവൾ ഡക്‌റ്റ് ടേപ്പ് ഉപയോഗിച്ച് ശരീരം പൊതിയുന്നതായി കാണാം. അതിനിടയിൽ അവളുടെ വീട്ടുകാരും കാമുകനും അവളെ തിരയുന്നു. സർവൈവൽ ത്രില്ലർ ചിത്രം നിർമ്മിച്ചിരിക്കുന്നത് ബോണി കപൂറാണ്.

ജാൻവി കപൂറിന്റെ വരാനിരിക്കുന്ന ചിത്രങ്ങൾ

രാജ്കുമാർ റാവുവിനൊപ്പം മിസ്റ്റർ ആൻഡ് മിസ്സിസ് മഹി ഉൾപ്പെടെ നിരവധി പ്രോജക്ടുകൾ ഇനി ജാൻവിയുടേതായി വരാനുണ്ട്. ചിത്രത്തിന്റെ ഷൂട്ടിംഗും ആരംഭിച്ചു. വരുൺ ധവാനൊപ്പം ബാവലിലും താരം അഭിനയിക്കും. ഇതാദ്യമായാണ് താരങ്ങൾ സ്‌ക്രീൻ സ്‌പേസ് പങ്കിടുന്നത്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News