IFFK 2023: ജന്മശതാബ്ദി വർഷത്തിൽ മൃണാൾ സെന്നിന് മേളയുടെ ആദരം

IFFK tribute to Mrinal Sen: മൃണാൾ സെന്നിന്‌റെ അഞ്ച് സിനിമകൾ പ്രദർശിപ്പിച്ചു കൊണ്ടാണ് മേള ആദരമൊരുക്കുന്നത്. 

Written by - Zee Malayalam News Desk | Last Updated : Nov 29, 2023, 08:45 PM IST
  • മൃണാൾ സെന്നിന്റെ ജീവിതവും സിനിമയും അവതരിപ്പിക്കുന്ന എക്‌സിബിഷനും സംഘടിപ്പിക്കും.
  • ഭുവൻ ഷോം, കൽക്കട്ട 71, ഏക് ദിൻ പ്രതിദിൻ തുടങ്ങിയ സിനിമകൾ പ്രദർശിപ്പിക്കും.
  • ഡിസംബർ ഒൻപതു മുതൽ 15 വരെയാണ്മേളനടക്കുന്നത്.
IFFK 2023: ജന്മശതാബ്ദി വർഷത്തിൽ മൃണാൾ സെന്നിന് മേളയുടെ ആദരം

ഇന്ത്യൻ നവതരംഗ സിനിമയിലെ പ്രതിഭ മൃണാൾ സെന്നിന് രാജ്യാന്തര ചലച്ചിത്രമേളയിൽ ആദരം. സെന്നിന്റെ ജന്മശതാബ്ദി വർഷത്തിൽ അഞ്ചു സിനിമകൾ പ്രദർശിപ്പിച്ചു കൊണ്ടാണ് മേള ആദരമൊരുക്കുന്നത്. മൃണാൾ സെന്നിന് ആദ്യമായി ദേശീയ അംഗീകാരം നേടിക്കൊടുത്ത ഭുവൻ ഷോം, കൽക്കട്ട 71, ഏക് ദിൻ പ്രതിദിൻ, ഏകാലേർ ഷന്തനെ, പദടിക് എന്നീ അഞ്ച് ചിത്രങ്ങളാണ് മേളയിൽ പ്രദർശിപ്പിക്കുന്നത്. 

സെന്നിന്റെ കൽക്കട്ട സിനിമാത്രയത്തിൽ ഉൾപ്പെട്ട കൽക്കട്ട 71, പദടിക് എന്നീ ചിത്രങ്ങൾ എഴുപതുകളിലെ ബംഗാളിന്റെ നേർചിത്രമാണ് പ്രമേയമാക്കിയിരിക്കുന്നത്. പോലീസ് വാനിൽ നിന്നും രക്ഷപ്പെടുന്ന ഒരു രാഷ്ട്രീയ പ്രവർത്തകന്റെ കഥയാണ് പദടിക് പങ്കുവയ്ക്കുന്നത്.

ALSO READ: ലോകേഷ് കനകരാജിന്റെ ജി സ്‌ക്വാഡിന്റെ ആദ്യ ചിത്രം 'ഫൈറ്റ് ക്ലബ് ': ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി

ദേശീയ ചലച്ചിത്ര അവാർഡും കാൻ ഫിലിം ഫെസ്റ്റിവലിൽ പ്രേക്ഷക പ്രീതിയും നേടിയ ഏക് ദിൻ പ്രതിദിൻ ഒരു പെൺകുട്ടിയുടെ തിരോധാനവും തുടർന്നുള്ള സംഭവങ്ങളും ചർച്ച ചെയ്യുന്നു. 1943 ലെ ബംഗാൾക്ഷാമമാണ്  ഏകാലേർ ഷന്തനെയുടെ പ്രമേയം. മൃണാൾസെന്നിന്റെ  ജീവിതവും സിനിമയും സമഗ്രമായി അവതരിപ്പിക്കുന്ന എക്‌സിബിഷനും മേളയുടെ ഭാഗമായി സംഘടിപ്പിക്കും. മുഖ്യവേദിയായ ടാഗോർ തിയേറ്ററിലാണ് എക്‌സിബിഷൻ സംഘടിപ്പിക്കുക.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.  

Trending News