Hridayam Movie Song | 'താതക തെയ്താരെ'...പൃഥ്വിരാജ് പാടിയ ഹൃദയത്തിലെ ​ഗാനമെത്തി

ജനുവരി 21നാണ് ഹൃദയം റിലീസ് ചെയ്യുന്നത്. വിനീത് ശ്രീനിവാസന്‍ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും എഴുതിയിരിക്കുന്നത്. 

Written by - Zee Malayalam News Desk | Last Updated : Jan 7, 2022, 08:22 PM IST
  • പാട്ടിന് ഏറെ പ്രധാന്യമുള്ള സിനിമയാണ് ഹൃദയം എന്ന് നേരത്തെ തന്നെ അണിയറപ്രവർത്തകർ വ്യക്തമാക്കിയിരുന്നു.
  • 15 പാട്ടുകളാണ് ചിത്രത്തിലുള്ളത്.
  • അഞ്ചാമത്തെ ​ഗാനമാണ് ഇപ്പോൾ പുറത്തുവിട്ടിട്ടുള്ളത്.
  • കൈതപ്രം ദാമോദരൻ നമ്പൂതിരിയാണ് ഗാനരചന.
Hridayam Movie Song | 'താതക തെയ്താരെ'...പൃഥ്വിരാജ് പാടിയ ഹൃദയത്തിലെ ​ഗാനമെത്തി

ഈ മാസം റിലീസിനൊരുങ്ങുന്ന വിനീത് ശ്രീനിവാസൻ, പ്രണവ് മോഹൻലാൽ ചിത്രം ഹൃദയത്തിലെ പുതിയ ​ഗാനം പുറത്തുവിട്ടു. പൃഥ്വിരാജ് സുകുമാരൻ പാടിയ താതക തെയ്താരെ എന്ന് തുടങ്ങുന്ന ​ഗാനം പുറത്തുവിട്ടിരിക്കുന്നത്. അഞ്ചാമത്തെ ​ഗാനമാണ് ഇപ്പോൾ പുറത്തുവിട്ടിട്ടുള്ളത്. കൈതപ്രം ദാമോദരൻ നമ്പൂതിരിയാണ് ഗാനരചന. 

 

പാട്ടിന് ഏറെ പ്രധാന്യമുള്ള സിനിമയാണ് ഹൃദയം എന്ന് നേരത്തെ തന്നെ അണിയറപ്രവർത്തകർ വ്യക്തമാക്കിയിരുന്നു. 15 പാട്ടുകൾ ചിത്രത്തിലുള്ളത്. പൃഥ്വിരാജ് പാടിയ ​ഗാനം പുറത്തുവന്നതിന് പിന്നാലെ നിരവധി പേർ അത് കാണുകയും ഷെയർ ചെയ്യുകയും ചെയ്തിട്ടുണ്ട്. ഹൃദയത്തിലെ മുമ്പിറങ്ങിയ ഗാനങ്ങളെല്ലാം ഹിറ്റ് ചാര്‍ട്ടില്‍ ഇടം പിടിച്ചിരുന്നു.

Also Read: Hridayam Movie | ഉണ്ണി മേനോന്റെ ശബ്ദത്തിൽ ഒരു മനോഹര ​ഗാനം; ഹൃദയത്തിലെ നാലാമത്തെ ​ഗാനം പുറത്തിറക്കി

ജനുവരി 21നാണ് ഹൃദയം റിലീസ് ചെയ്യുന്നത്. വിനീത് ശ്രീനിവാസന്‍ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും എഴുതിയിരിക്കുന്നത്. കല്യാണി പ്രിയദര്‍ശനും ദര്‍ശന രാജേന്ദ്രനുമാണ് ചിത്രത്തിലെ നായികമാര്‍. ജേക്കബിന്റെ സ്വര്‍ഗ്ഗരാജ്യം പുറത്തിറങ്ങി അഞ്ച് വര്‍ഷത്തിന് ശേഷമാണ് വിനീത് ശ്രീനിവാസൻ പുതിയ ചിത്രവുമായി എത്തുന്നത്. അജു വര്‍ഗ്ഗീസ്,അരുണ്‍ കുര്യന്‍, വിജയരാഘവന്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ.

മെറിലാന്‍ഡ് സിനിമാസിന്റെ ബാനറില്‍ വിശാഖ് സുബ്രഹ്മണ്യമാണ് ചിത്രം നിര്‍മ്മിക്കുന്നത്. മെറിലാന്റ് സിനിമാസിന്റെ 70ാം വര്‍ഷത്തിലൊരുങ്ങുന്ന എഴുപതാമത്തെ ചിത്രമാണിത്. 40 വര്‍ഷത്തിന് ശേഷം മെറിലാന്റ് സിനിമാസിന്റെ ബാനറില്‍ ഒരുങ്ങുന്ന ചിത്രം കൂടിയാണ് ഹൃദയം.

Also Read: Hridayam Release: പ്രേക്ഷക ഹൃദയങ്ങളിലേക്ക് പ്രണവിന്റെ 'ഹൃദയം' എത്തുന്നു; റിലീസ് തീയതി പ്രഖ്യാപിച്ചു

ഛായാഗ്രഹണം വിശ്വജിത്ത് ഒടുക്കത്തില്‍. എഡിറ്റിംഗ് രഞ്ജന്‍ എബ്രഹാം. വസ്ത്രാലങ്കാരം ദിവ്യ ജോര്‍ജ്. ചമയം ഹസന്‍ വണ്ടൂര്‍. ചീഫ് അസോസിയേറ്റ് ഡയറക്റ്റര്‍ അനില്‍ എബ്രഹാം. അസോസിയേറ്റ് ഡയറക്റ്റര്‍ ആന്റണി തോമസ് മാങ്കാലി. സംഘട്ടനം മാഫിയ ശശി. കൈതപ്രം, അരുണ്‍ ആലാട്ട്, ബുല്ലേ ഷാ, വിനീത് എന്നിവരാണ് ​ഗാനങ്ങൾക്ക് വരികൾ എഴുതിയിരിക്കുന്നത്.  പി.ആര്‍.ഒ ആതിര ദില്‍ജിത്ത്.

Trending News