Thankamani Movie Case: ദിലീപ് ചിത്രം "തങ്കമണി"യ് ക്കെതിരെ നൽകിയ ഹർജിയിൽ പ്രതികരിച്ച് ഡയറക്ടർ രതീഷ് രഘുനാഥ്

Thankamani Movie: സിനിമയിൽ പോലീസുകാർ തങ്കമണി യിലെ സ്ത്രീകളെ പീഡിപ്പിക്കുന്ന രംഗം വാസ്തവവിരുദ്ധമാണെന്ന് ആരോപിച്ചാണ് ഹർജി. 

Written by - Ashli Rajan | Last Updated : Jan 19, 2024, 10:53 PM IST
  • 1986ൽ ഇടുക്കി ജില്ലയിലെ തങ്കമണി എന്ന സ്ഥലത്ത് നടന്ന ഒരു യഥാർത്ഥ സംഭവത്തെ ആസ്പദമാക്കി ഒരുങ്ങുന്ന ചിത്രമാണ് തങ്കമണി.
  • തങ്കമണി സ്വദേശിയായ വി ആർ ബിജുവാണ് ഹർജി നൽകിയിരിക്കുന്നത്.
Thankamani Movie Case: ദിലീപ് ചിത്രം "തങ്കമണി"യ് ക്കെതിരെ നൽകിയ ഹർജിയിൽ പ്രതികരിച്ച് ഡയറക്ടർ രതീഷ് രഘുനാഥ്

ദിലീപ് നായകനായി എത്തുന്ന "തങ്കമണി" സിനിമയ്ക്കെതിരെ ഹൈക്കോടതിയിൽ  നൽകിയ ഹർജിയിൽ പ്രതികരണവുമായി ചിത്രത്തിന്റെ സംവിധായകൻ രതീഷ് രഘുനാഥ്. സിനിമയിൽ പോലീസുകാർ തങ്കമണി യിലെ സ്ത്രീകളെ പീഡിപ്പിക്കുന്ന രംഗം വാസ്തവവിരുദ്ധമാണെന്ന് ആരോപിച്ചാണ് ഹർജി. എന്നാൽ പുറത്താരും  കാണാത്ത സിനിമയിൽ അത്തരം രംഗങ്ങൾ ഉണ്ടെന്ന് എങ്ങനെയാണ് പറയാൻ സാധിക്കുക എന്നാണ് സംവിധായകൻ പ്രതികരിച്ചത്. കേസിന് പറ്റി കൂടുതൽ വിവരങ്ങൾ അറിയില്ല എന്നും. വ്യക്തമായതിനുശേഷം മാത്രമേ തുടർനടപടികളെ കുറിച്ച് ചിന്തിക്കേണ്ടതുള്ളു എന്നും രതീഷ് സി മലയാളം ന്യൂസിനോട് പറഞ്ഞു.

1986ൽ ഇടുക്കി ജില്ലയിലെ തങ്കമണി എന്ന സ്ഥലത്ത് നടന്ന ഒരു യഥാർത്ഥ സംഭവത്തെ ആസ്പദമാക്കി ഒരുങ്ങുന്ന ചിത്രമാണ് തങ്കമണി. റിലീസ് ചെയ്യാൻ ദിവസങ്ങൾ മാത്രം ഇരിക്കേയാണ് സിനിമയ്ക്കെതിരെ ഇത്തരത്തിൽ ഒരു ഹർജി നൽകിയിരിക്കുന്നത്.  തങ്കമണി സ്വദേശിയായ വി ആർ ബിജുവാണ് ഹർജി നൽകിയിരിക്കുന്നത്. പൊലീസിനെ പേടിച്ച് നാട്ടിലെ പുരുഷന്മാർ കൃഷിസ്ഥലങ്ങളിൽ ഒളിച്ചുവെന്നും പിന്നാലെ  പൊലീസുകാർ തങ്കമണിയിലെ സ്ത്രീകളെ ബലാത്സംഗം ചെയ്തു എന്നാണ് സിനിമയിൽ ഉള്ളതെന്നും,  എന്നാൽ അത്തരത്തിൽ ഒരു സംഭവം ഇല്ല ചിത്രത്തിന്റെ ടീസറിൽ കാണിച്ച രീതിയിൽ പോലീസുകാർ അവിടുത്തെ സ്ത്രീകളെ ബലാത്സംഗം ചെയ്ത ഒരു സംഭവം ഉണ്ടായിട്ടില്ല എന്നുമാണ് ഹർജിക്കാരൻ പറയുന്നത്. ഇത് വാസ്തവിരുദ്ധമാണ് എന്നും തങ്കമണിയിൽ നടന്ന സംഭവത്തെ മോശം രീതിയിൽ ചിത്രീകരിക്കുന്നതാണ് സിനിമ എന്നതാണ് ഹർജിക്കാരൻ ആരോപിക്കുന്നത്.  ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ ബെഞ്ച് അടുത്തയാഴ്ച കേസ് പരിഗണിക്കും.

ALSO READ: കഥാപശ്ചാത്തലത്തെക്കുറിച്ച് വലിയ സൂചനകളൊന്നുമില്ലാത്ത ട്രെയ്‍ലര്‍ കട്ട് ആണ് വാലിബന്‍റേത്

 അത്തരത്തിലൊരു കുറ്റകൃത്യം നടന്നിട്ടുള്ളതായി ഔദ്യോഗിക രേഖകളോ തെളിവുകളോ ഇല്ല എന്നും ഹർജിയിൽ ചൂണ്ടിക്കാണിക്കുന്നു.തങ്കമണിയിലെ "എലൈറ്റ് " എന്ന ബസ്സിലെ ജീവനക്കാരും വിദ്യാർത്ഥികളും തമ്മിലുണ്ടായ  തർക്കമാണ് പിന്നീട് വൻ പോലീസ് നാട്ടിലേക്ക് നയിച്ച സംഭവം. നടന്നത് അതാണ് എന്നും ആ സംഭവത്തെ ആരും എതിർക്കുന്നില്ല എന്നും ഹർജയിൽ പറയുന്നു. എന്നാൽ അതിനു പിന്നീട് ഉണ്ടായ ബലാത്സംഗ കഥകൾ എല്ലാം വെറും സൃഷ്ടി മാത്രമാണ്, ആ സംഭവം നടന്നിരുന്ന കാലത്ത് ജീവിച്ചിരുന്നവർ പോലും ഇങ്ങനെയൊരു കാര്യം പറഞ്ഞിട്ടില്ല അതുകൊണ്ടുതന്നെ സിനിമ ഈ രീതിയിൽ ചിത്രീകരിക്കുന്നത് ആ നാട്ടിലുള്ളവരെ സംബന്ധിച്ച് വളരെ വേദന സൃഷ്ടിക്കുന്നതും മൗലികാവകാശങ്ങൾ ലംഘിക്കുന്നതാണെന്നും അഡ്വക്കേറ്റ് ജോമി കെ ജോസ് മുഖേന സമർപ്പിച്ച ഹർജിയിൽ വ്യക്തമാക്കി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News