Rani Movie: ക്രൈം ത്രില്ലറുമായി ശങ്കർ രാമകൃഷ്ണൻ; 'റാണി' തിയേറ്ററുകളിലേക്ക്, ട്രെയിലർ

ചിത്രത്തിന്റെ രണ്ടാമത്തെ ട്രെയിലറാണ് അണിയറക്കാർ ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്. ക്രൈം ത്രില്ലറാണ് ചിത്രമെന്നാണ് സൂചന.

Written by - Zee Malayalam News Desk | Last Updated : Sep 16, 2023, 11:24 AM IST
  • വിനായക് ​ഗോപാൽ ആണ് ഛായാ​ഗ്രഹണം.
  • അപ്പു ഭട്ടതിരി ആണ് എഡിറ്റർ, മേന മേലത്ത് ആണ് ​ഗാനങ്ങൾ എഴുതി സം​ഗീതം നൽകിയിരിക്കുന്നത്.
  • തമിഴ് വരികൾ എഴുതിയിരിക്കുന്നത് കോദൈ അരുൺ ആണ്.
Rani Movie: ക്രൈം ത്രില്ലറുമായി ശങ്കർ രാമകൃഷ്ണൻ; 'റാണി' തിയേറ്ററുകളിലേക്ക്, ട്രെയിലർ

ഇന്ദ്രൻസ്, ഉർവശി, ഭാവന, ഹണി റോസ് തുടങ്ങിയവർ കേന്ദ്ര കഥാപാത്രങ്ങളാകുന്ന ഏറ്റവും പുതിയ ചിത്രമാണ് റാണി. ശങ്കർ രാമകൃഷ്ണൻ എഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തുവിട്ടു. വളരെ ഉദ്വേ​ഗം നിറയ്ക്കുന്ന ട്രെയിലറാണ് പുറത്തുവിട്ടിരിക്കുന്നത്. ക്രൈം ത്രില്ലർ വിഭാ​ഗത്തിൽപ്പെടുന്ന റാണി സ്ത്രീ കേന്ദ്രീകൃത സിനിമയായിരിക്കും എന്നാണ് പേരിൽ നിന്നും വ്യക്തമാകുന്നത്. ചിത്രത്തിലെ കളം പാട്ട് രൂപത്തിലുള്ള ​ഗാനം നേരത്തെ പുറത്തിറങ്ങിയിരുന്നു. മേന മേലത്ത് ആണ് സം​ഗീത സംവിധാനം നിർവഹിച്ചിരിക്കുന്നതും ​ഗാനം ആലപിച്ചിരിക്കുന്നതും.

വിനോദ് മേനോൻ, ശങ്കർ രാമകൃഷ്ണൻ, ജിമ്മി ജേക്കബ് എന്നിവരാണ് ചിത്രത്തിന്റെ നിർമ്മാതാക്കൾ. മാജിക് ടെയിൽ വർക്ക്സ് പ്രൊഡക്ഷൻസിന്റെ ബാനറിലാണ് നി‍ർമ്മാണം. ഇന്ദ്രൻസ്, ഉർവശി, ഭാവന, ഹണി റോസ് എന്നിവരെ കൂടാതെ മാലാപാർവതി, അനുമോൾ, ഗുരു സോമസുന്ദരം, മണിയൻപിള്ള രാജു, അശ്വിൻ ​ഗോപിനാഥ്, കൃഷ്ണൻ ബാലകൃഷ്ണൻ, അമ്പി നീനസം, അശ്വത് ലാൽ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. പുതുമുഖം നിയതി കാദമ്പിയും മുഖ്യ വേഷം ചെയ്യുന്നു.  

Also Read: Corona Dhavan Ott: കൊറോണ ധവാൻ ഒടിടിയിലേക്ക്; എപ്പോൾ, എവിടെ കാണാം?

വിനായക് ​ഗോപാൽ ആണ് ഛായാ​ഗ്രഹണം. അപ്പു ഭട്ടതിരി ആണ് എഡിറ്റർ, മേന മേലത്ത് ആണ് ​ഗാനങ്ങൾ എഴുതി സം​ഗീതം നൽകിയിരിക്കുന്നത്. തമിഴ് വരികൾ എഴുതിയിരിക്കുന്നത് കോദൈ അരുൺ ആണ്. പശ്ചാത്തല സം​ഗീതം: ജൊനാഥൻ ബ്രൂസ്, മേക്കപ്പ്: രഞ്ജിത്ത് അമ്പാടി, ചീഫ് അസോസിയേറ്റ് ഡയറക്ടർ: ഷിബു ​ഗം​ഗാധരൻ, അസോസിയേറ്റ് ഡയറക്ടർ: നിതീഷ് നാരായണൻ.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News