Sreenath Bhasi: ശ്രീനാഥ് ഭാസിക്ക് സിനിമയിൽ വിലക്ക്, തീരുമാനം നിർമ്മാതാക്കളുടെ സംഘടനയുടെ

അവതാരകയെ അപമാനിച്ച കേസിലാണ് താരത്തിനെതിരെയുള്ള നടപടി

Written by - Zee Malayalam News Desk | Last Updated : Sep 27, 2022, 05:02 PM IST
  • താരത്തിനെതിരെയുള്ള കേസിലും സംഘടന ഇടപെടില്ല
Sreenath Bhasi: ശ്രീനാഥ് ഭാസിക്ക് സിനിമയിൽ വിലക്ക്, തീരുമാനം നിർമ്മാതാക്കളുടെ സംഘടനയുടെ

കൊച്ചി: നടൻ ശ്രീനാഥ് ഭാസിയെ വിലക്കാൻ നിർമ്മാതാക്കളുടെ സംഘടന.  അവതാരകയെ അപമാനിച്ച കേസിലാണ് താരത്തിനെതിരെയുള്ള നടപടി. താരത്തിനെതിരെയുള്ള കേസിലും സംഘടന ഇടപെടില്ലെന്നും സംഘടന വ്യക്തമാക്കി. താരത്തിൻറെ പുതിയ സിനിമകൾ ഒന്നും ചെയ്യില്ല. ഇത് ശിക്ഷാ നടപടിയെന്ന നിലയിൽ അദ്ദേഹത്തിൻറെ രീതികൾ മാറ്റാണ്. തെറ്റ് പറ്റിയതായി ശ്രീനാഥ് ഭാസി സമ്മതിച്ചെന്നും ഇനി ആവർത്തിക്കില്ലെന്ന് വ്യക്തമാക്കിയതായും അസോസിയേഷൻ ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

ഇപ്പോൾ അഭിനയിച്ച് കൊണ്ടിരിക്കുന്ന ചിത്രങ്ങൾ പൂർത്തിയായാൽ സിനിമയിൽ നിന്ന് മാറ്റി നിർത്തും. അവതാരകയോട് അപമര്യാദയായി പെരുമാറിയ കേസിൽ ശ്രീനാഥ് ഭാസിയുടെ മുടി,രക്തത്തിൻറെ സാമ്പിൾ എന്നിവ പോലീസ് പരിശോധനക്ക് എടുത്തിരുന്നു താരം ലഹരി ഉപയോഗിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കും.

ഇന്നലെയാണ് മരട് പോലീസ് ശ്രീനാഥ് ഭാസിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. സ്റ്റേഷനിൽ ചോദ്യം ചെയ്യാൻ വിളിച്ച് വരുത്തിയ ശേഷമായിരുന്നു അറസ്റ്റ്. പിന്നീട് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News