Kadha Innuvare: ബിജു മേനോനെ നായകനാക്കി വിഷ്‌ണു മോഹന്റെ സംവിധാനത്തിൽ 'കഥ ഇന്നുവരെ'; ട്രെയിലർ റിലീസ് ചെയ്തു

Kadha Innuvare Movie: പ്രശസ്‌ത നർത്തകിയായ മേതിൽ ദേവികയാണ് ചിത്രത്തിൽ നായികയെത്തുന്നത്. സെപ്റ്റംബർ 20ന് ചിത്രം പ്രദർശനത്തിനെത്തും.

Written by - Zee Malayalam News Desk | Last Updated : Sep 18, 2024, 06:00 PM IST
  • മേപ്പടിയാൻ എന്ന ചിത്രത്തിന് ശേഷം വിഷ്‌ണു മോഹൻ സംവിധാനം ചെയ്യുന്ന ചിത്രമാണിത്
  • പ്രണയപശ്ചാത്തലത്തിലുള്ള ചിത്രമാണ് കഥ ഇന്നുവരെ
Kadha Innuvare: ബിജു മേനോനെ നായകനാക്കി വിഷ്‌ണു മോഹന്റെ സംവിധാനത്തിൽ 'കഥ ഇന്നുവരെ'; ട്രെയിലർ റിലീസ് ചെയ്തു

ബിജു മേനോനെ നായകനാക്കി വിഷ്‌ണു മോഹൻ സംവിധാനം ചെയ്യുന്ന കഥ ഇന്നുവരെ എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ട്രെയിലർ റിലീസ് ചെയ്തു. മേപ്പടിയാൻ എന്ന ചിത്രത്തിന് ശേഷം വിഷ്‌ണു മോഹൻ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. സെപ്റ്റംബർ 20ന് ചിത്രം പ്രദർശനത്തിനെത്തും. പ്രശസ്‌ത നർത്തകിയായ മേതിൽ ദേവികയാണ് ചിത്രത്തിൽ നായികയെത്തുന്നത്.

നിഖില വിമൽ, ഹക്കീം ഷാജഹാൻ, അനുശ്രീ, അനു മോഹൻ, സിദ്ധിഖ്, രഞ്ജി പണിക്കർ, കോട്ടയം രമേശ്, കൃഷ്ണപ്രസാദ്, അപ്പുണ്ണി ശശി, കിഷോർ സത്യ, ജോർഡി പൂഞ്ഞാർ‌ എന്നിവരും ചിത്രത്തിൽ വിവിധ വേഷങ്ങളിൽ അഭനിയിക്കുന്നു. വിഷ്‌ണു മോഹൻ സ്റ്റോറീസിന്റെ ബാനറിൽ വിഷ്ണു മോഹനും, ജോമോൻ ടി ജോൺ, ഷമീർ മുഹമ്മദ്, ഹാരിസ് ദേശം, അനീഷ് പിബി, കൃഷ്ണമൂർത്തി എന്നിവരും ചേർന്നാണ് ചിത്രം നിർമിക്കുന്നത്.

ഛായാഗ്രഹണം- ജോമോൻ ടി ജോൺ. എഡിറ്റിങ്- ഷമീർ മുഹമ്മദ്. സംഗീതം- അശ്വിൻ ആര്യൻ. പ്രൊഡക്ഷൻ കൺട്രോളർ- റിന്നി ദിവാകർ. പ്രൊഡക്ഷൻ ഡിസൈനർ- സുഭാഷ് കരുൺ. കോസ്റ്റ്യൂംസ്- ഇർഷാദ് ചെറുകുന്ന്. മേക്കപ്പ്- സുധി സുരേന്ദ്രൻ. പ്രോജക്‌ട് ഡിസൈനർ- വിപിൻ കുമാർ.

വിഎഫ്എക്സ്- കോക്കനട്ട് ബഞ്ച്. സൗണ്ട് ഡിസൈൻ- ടോണി ബാബു. സ്റ്റിൽസ്- അമൽ ജെയിംസ്. ഡിസൈൻസ്- ഇല്യൂമിനാർട്ടിസ്റ്റ്. പ്രൊമോഷൻസ്- 10ജി മീഡിയ. കേരളത്തിൽ ഐക്കൺ സിനിമാസ്, ഗൾഫിൽ ഫാർസ് ഫിലിംസ് എന്നിവരാണ് ചിത്രം വിതരണം ചെയ്യുന്നത്. പിആർഒ- എഎസ് ദിനേശ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News