Bholaa Movie: അജയ് ദേവ്​ഗണിന്റെ 'ഭോല' ഫസ്റ്റ് ലുക്കെത്തി; റിലീസ് അടുത്ത വർഷം മാർച്ചിൽ

അജയ് ദേവ്​ഗൺ നായകനായ ഭോലയുടെ ഫസ്റ്റ് ലുക്ക് ടീസർ ഇതിനോടകം ആരാധകർ ഏറ്റെടുത്ത് കഴിഞ്ഞു.  

Written by - Zee Malayalam News Desk | Last Updated : Dec 20, 2022, 04:16 PM IST
  • അജയ് ​ഗേവ്ൺ നായകനാകുന്ന ഭോല എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടിരിക്കുകയാണ്.
  • ഫസ്റ്റ് ലുക്ക് ടീസറും പോസ്റ്ററും അണിയറക്കാർ പങ്കുവെച്ചിട്ടുണ്ട്.
  • 2023 മാർച്ച് 30ന് ചിത്രം തിയേറ്ററുകളിൽ എത്തും.
Bholaa Movie: അജയ് ദേവ്​ഗണിന്റെ 'ഭോല' ഫസ്റ്റ് ലുക്കെത്തി; റിലീസ് അടുത്ത വർഷം മാർച്ചിൽ

കാർത്തിയെ കേന്ദ്ര കഥാപാത്രമാക്കി ലോകേഷ് കനകരാജ് ഒരുക്കിയ ചിത്രമായിരുന്നു കൈതി. 2019ൽ ഇറങ്ങിയ ചിത്രം വൻ വിജയമായിരുന്നു. കാർത്തിയുടെ കരിയറിലെ തന്നെ ഏറ്റവും മികച്ച ചിത്രമായിരുന്നു ഇത്. ഏറ്റവും വലിയ സാമ്പത്തികവിജയവുമായിരുന്നു ചിത്രം. ഇപ്പോഴിത ചിത്രത്തിന്റെ ഹിന്ദി പതിപ്പിന്റെ പുതിയ അപ്ഡേറ്റ് വന്നിരിക്കുകയാണ്. അജയ് ​ഗേവ്ൺ നായകനാകുന്ന ഭോല എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടിരിക്കുകയാണ്. 

ഫസ്റ്റ് ലുക്ക് ടീസറും പോസ്റ്ററും അണിയറക്കാർ പങ്കുവെച്ചിട്ടുണ്ട്. 2023 മാർച്ച് 30ന് ചിത്രം തിയേറ്ററുകളിൽ എത്തും. നടി തബുവും ചിത്രത്തിൽ പ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്. ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ ചിത്രം റിലീസ് ചെയ്യും. കൈതിയുടെ നിർമ്മാതാവ് എസ് ആർ പ്രഭു തന്നെയാണ് ഹിന്ദി റീമേക്കും തിയേറ്ററുകളിലെത്തിക്കുന്നത്. ലോകേഷ് കനകരാജിന്റെ കരിയറിലെ രണ്ടാമത്തെ ചിത്രമായിരുന്നു കൈതി.

Also Read: Drishyam 2 Review : ഇങ്ങനെ വേണം റീമേക്ക് ചെയ്യാൻ; ഒറിജിനലിനെ വെല്ലുന്ന ഹിന്ദി പതിപ്പ്; ദൃശ്യം 2 റിവ്യൂ

 

ദൃശ്യം 2 ആണ് അജയ് ദേവ്​ഗണിന്റേതായി ഒടുവിലിറങ്ങിയ ചിത്രം. ബോളിവുഡിനെ വൻ തകർച്ചയിൽ നിന്ന് പിടിച്ചുയർത്തിയ ചിത്രമായിരുന്നു ദൃശ്യം 2. ആദ്യദിനം മുതല്‍ ചിത്രം മികച്ച കളക്ഷന്‍ നേടിയിരുന്നു. മോഹൻലാൽ നായകനായി ഇതേപേരില്‍ 2021ൽ പുറത്തിറങ്ങിയ മലയാള സിനിമയുടെ ഹിന്ദി റീമേക്കാണ് 'ദൃശ്യം 2'. മലയാളത്തിലെ ദൃശ്യം 2 അതേപോലെ പകർത്താതെ നിരവധി മാറ്റങ്ങൾ വരുത്തിയായിരുന്നു ഹിന്ദിയിലെ ദൃശ്യം 2 ന്‍റെ അവതരണം.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News