Adi Kapyare Kootamani 2 : അടി കപ്യാരെ കൂട്ടമണി 2 എത്തുന്നു; അജുവിന് പിന്നാലെ സൂചനയുമായി വിജയ് ബാബു

Adi Kapyare Kootamani 2 അജു വർഗീസ് പങ്കുവെച്ച ചിത്രം സിനിമയുടെ നിർമാതാവും നടനുമായി വിജയ് ബാബുവും തന്റെ സോഷ്യൽ മീഡിയ പേജിൽ പങ്കുവെച്ചിരിക്കുകയാണ്.  

Written by - Zee Malayalam News Desk | Last Updated : Mar 1, 2022, 05:04 PM IST
  • 2015ലാണ് അടി കപ്യാരെ കൂട്ടമണി റിലീസാകുന്നത്.
  • ബംബർ ഹിറ്റായ ചിത്രം 25 കോടി ബോക്സ് ഓഫീസ് കളക്ഷൻ നേടിയെന്നാണ് ഔദ്യോഗികമായ റിപ്പോർട്ട്.
  • 1.80 കോടി രൂപയ്ക്കായിരുന്നു ഫ്രൈഡെ ഫിലിംസ് സിനിമ നിർമിക്കുന്നത്.
  • ചിത്രം വൻ വിജയമായതോടെ സിനിമയുടെ രണ്ടാം ഭാഗവും ഉടൻ തന്നെ ഫ്രൈഡെ ഫിലിംസ് പ്രഖ്യാപിച്ചിരുന്നു.
Adi Kapyare Kootamani 2 : അടി കപ്യാരെ കൂട്ടമണി 2 എത്തുന്നു; അജുവിന് പിന്നാലെ സൂചനയുമായി വിജയ് ബാബു

കൊച്ചി : സൂപ്പർ ഹിറ്റ് ചിത്രം അടി കപ്യാരേ കൂട്ടമണിയുടെ രണ്ടാം ഭാഗം (Adi Kapyare Kootamani 2) അണിയറയിൽ ഒരുങ്ങുന്നു എന്ന് സൂചനകൾക്ക് ഉറപ്പിക്കുവിധം നിർമാതാവിന്റെ സോഷ്യൽ മീഡിയ പോസ്റ്റ്. ആദ്യ ഭാഗത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച അജു വർഗീസ് പങ്കുവെച്ച ചിത്രം സിനിമയുടെ നിർമാതാവും നടനുമായി വിജയ് ബാബുവും തന്റെ സോഷ്യൽ മീഡിയ പേജിൽ പങ്കുവെച്ചിരിക്കുകയാണ്.  

അജു പങ്കുവെച്ച പള്ളി ഗോപൂരത്തിൽ സ്ഥാപിച്ചിട്ടുള്ള കൂട്ടമണിയുടെ ചിത്രം തന്നെയാണ് വിജയ് പങ്കുവെച്ചിരിക്കുന്നത്. അജുവിനെ പോലെ തന്നെ "നോ ക്യാപ്ഷൻ" എന്ന കുറിച്ചതിന് ശേഷം അടി കപ്യാരെ കൂട്ടമണിയിലെ പ്രധാന കഥാപാത്രങ്ങളായിരുന്ന ധ്യാൻ ശ്രീനിവാസൻ, അജു വർഗീസ്, നീരജ് മാധവ്, വിനീത് മോഹൻ എന്നിവരെ ടാഗ് ചെയ്താണ് വിജയ് ബാബു ചിത്രം സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. വിജയ് ബാബുവും കൂടി ചിത്രം പങ്കുവെച്ചതോടെ അടി കപ്യാരെ കൂട്ടമണി 2 ഉടനെത്തുമെന്ന് ഉറപ്പായിരിക്കുകയാണ്. 

 
 
 
 

 
 
 
 
 
 
 
 
 
 
 

A post shared by Vijay Babu (@actor_vijaybabu)

ALSO READ : Bheeshma Parvam Movie : റെട്രോ സ്റ്റൈലിൽ ഭീഷ്മ പർവ്വം സിനിമയിലെ രതിപുഷ്പം ഗാനം; ലിറിക്ക് വീഡിയോ പുറത്ത് വിട്ടു

 
 
 
 

 
 
 
 
 
 
 
 
 
 
 

A post shared by Aju Varghese (@ajuvarghese)

2015ലാണ് അടി കപ്യാരെ കൂട്ടമണി റിലീസാകുന്നത്. ബംബർ ഹിറ്റായ ചിത്രം 25 കോടി ബോക്സ് ഓഫീസ് കളക്ഷൻ നേടിയെന്നാണ് ഔദ്യോഗികമായ റിപ്പോർട്ട്. 1.80 കോടി രൂപയ്ക്കായിരുന്നു ഫ്രൈഡെ ഫിലിംസ് സിനിമ നിർമിക്കുന്നത്. ചിത്രം വൻ വിജയമായതോടെ സിനിമയുടെ രണ്ടാം ഭാഗവും ഉടൻ തന്നെ ഫ്രൈഡെ ഫിലിംസ് പ്രഖ്യാപിച്ചിരുന്നു. 

എന്നാൽ അതിനിടെ ഫ്രൈ ഡെ ഫിലിംസിന്റെ നിർമാതാക്കളായ വിജയ് ബാബുവും സാന്ദ്ര തോമസും വേർപിരിഞ്ഞതും ചിത്രത്തിന്റെ തമിഴ് റീമേക്കമെത്തയതോടെ അടി കപ്യാരെ കൂട്ടമണി 2 നിർമിക്കുന്നത് വൈകി. 2021ലായിരുന്നു തമിഴ് റീമേക്ക് ഹോസ്റ്റൽ എന്ന പേരിൽ റിലീസാകുന്നത്. 

ALSO READ : Oruthee Teaser: ഒരുത്തീയുടെ രണ്ടാമത്തെ ടീസർ പുറത്തിറക്കി

നവാഗതനായ ജോൺ വർഗീസായിരുന്നു അടി കപ്യാരെ കൂട്ടമണിയുടെ സംവിധായകൻ. ജോൺ വർഗീസും അഭിലാഷ് എസ് നായരും ചേർന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയത്. നമിത പ്രമോദായിരുന്നു ആദ്യ ഭാഗത്തിലെ നായിക. 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News